ഒരു വർഷത്തിന് ശേഷം ഭർത്താവ് വീട്ടിൽ; പോയതിന് കാരണം വ്യക്തമാക്കി സുമ ജയറാം; പ്രശ്നങ്ങൾ പറഞ്ഞപ്പോൾ
ഒരു വർഷത്തിന് ശേഷം ഭർത്താവ് വീട്ടിലേക്ക് തിരിച്ചെത്തിയ സന്തോഷം വ്ലോഗിലൂടെ പങ്കുവെച്ച് നടി സുമ ജയറാം. ഭർത്താവ് വന്ന സമയത്തെ സന്തോഷകരമായ നിമിഷങ്ങളും സുമ ജയറാം പങ്കുവെച്ചിട്ടുണ്ട്. 2025 മാർച്ച് 12ാം തിയതി അങ്ങ് പോയതാണ്. അമ്മയും സഹോദരനും ലല്ലുവും കൂടെ പോയതാണ്. ഒരു വർഷം കഴിഞ്ഞാണ് വരുന്നത്. അവർ ഒരു ബിസിനസ് കാര്യത്തിന് വേണ്ടി പോയതാണ്.
പക്ഷെ ഇത്രയും നീളുമെന്ന് വിചാരിച്ചില്ല. കണ്ടപ്പോൾ കുഞ്ഞുങ്ങൾക്ക് സന്തോഷമായി. ഞാനും ഹാപ്പിയാണ്. വീട്ടിലില്ലാതിരിക്കുമ്പോഴായിരിക്കും ആ മിസിംഗ് ഫീൽ ചെയ്യുന്നത്. ആന്റണിക്ക് തന്നെ ഒരു വ്യത്യാസം തോന്നി. ഇന്ന് വരുമെന്ന് പറഞ്ഞപ്പോൾ സർപ്രെെസ് ആയിരുന്നു. ഇതിനിടയിൽ നാല് പ്രാവശ്യം കുഞ്ഞുങ്ങൾ ആശുപത്രിയിൽ അഡ്മിറ്റായിട്ട് പോലും വന്നിട്ടില്ല.

ഈസ്റ്ററിന് ഒരാഴ്ച മുമ്പ് പോയതാണ്. ഞങ്ങൾ തമ്മിൽ അടിച്ച് പിരിഞ്ഞു, ഞാനോടിച്ച് വിട്ടു എന്നൊക്കെയുള്ള കഥകൾ വന്നു. വേറെ കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിട്ടല്ലല്ലോയെന്നും സുമ ജയറാം പറയുന്നു. കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന സൂചന സുമ ജയറാം നൽകിയിരുന്നു.
എല്ലാം അഡ്ജസ്റ്റ്മെന്റാണ്. ഇപ്പോൾ ഈ ഇന്റർവ്യൂ എടുക്കുമ്പോൾ പോലും ഭയങ്കര പ്രശ്നത്തിലാണ് ഞാൻ. പക്ഷെ ദെെവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നെന്നും അത് കൊണ്ടാണ് ഹാപ്പിയായി പോകുന്നതെന്നും സുമ ജയറാം അന്ന് പറഞ്ഞു. കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ ഇദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി. കാരണം അറേഞ്ച് മാര്യേജല്ലേ. വിവാഹത്തിന് മുമ്പ് കെെ കോർത്ത് നടന്നിട്ട് പോലുമില്ല. അങ്ങനെയെങ്കിൽ ഏകദേശം വേവ് ലെങ്ത് മനസിലായേനെ.
പക്ക അറേഞ്ച് മാര്യേജ് ആയിരുന്നു. അദ്ദേഹത്തെ ചെറുപ്പം തൊട്ട് ആഗ്രഹിച്ചിരുന്നു എന്നല്ലാതെ വേറൊരു രീതിയിലും സംസാരിച്ചിട്ടില്ല. ആറ് മാസം സംസാരിച്ചിട്ട് കല്യാണം കഴിച്ചാൽ മതിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് കാര്യത്തിൽ അന്തരമുണ്ട്. പക്ഷെ ഒരുമിച്ച് പോകുന്നു. അദ്ദേഹം എന്നെ കുട്ടാ എന്ന് വിളിക്കും. ഞാനും തിരിച്ച് മോനേ എന്ന് വിളിക്കും. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ലെന്നും അന്ന് സുമ ജയറാം പറഞ്ഞു.
അഭിനയ രംഗത്ത് ഇപ്പോൾ സുമയെ കാണാറില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സുമ ജയറാം ഇന്ന്. കുടുംബ ജീവിതം സുമ ജയറാമിന്റെ വലിയ സ്വപ്നമായിരുന്നു. ഇതിന് വേണ്ടി കരിയർ മാറ്റി വെക്കേണ്ടി വന്നതിൽ തനിക്ക് നിരാശയില്ലെന്നും അന്ന് സുമ ജയറാം പറഞ്ഞു.


Click it and Unblock the Notifications