സംയുക്ത വര്‍മ്മയെപ്പോലെയുണ്ടല്ലോ! ആ സാദൃശ്യത്തെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ടെന്ന് നടി!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വപ്‌ന ട്രീസ. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് തന്നെ ആ മുഖം മനസ്സിലേക്ക് വരും. വീണ്ടും ജ്വാലയായ് എന്ന സീരിയലില്‍ സെലീനയെ അവതരിപ്പിച്ചത് സ്വപ്‌നയായിരുന്നു. ജ്വാലയായ് എന്ന പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. സെലിന്‍ ഐപിഎസ് അല്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇപ്പോഴും താന്‍ നേരിടാറുണ്ടെന്ന് താരം പറയുന്നു. ലേറ്റസ്റ്റ് അഭിമുഖത്തിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
സംയുക്ത വര്‍മ്മയെപ്പോലെയുണ്ടല്ലോ എന്ന് ചോദിക്കുന്നവരും കുറവല്ല. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുള്ളത്. നേരിട്ടാരും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. സ്‌ക്രീനില്‍ കാണുമ്പോള്‍ ചിലപ്പോള്‍ സാധ്യത തോന്നിയിരുന്നിരിക്കാമെന്നും സ്വപ്‌ന പറയുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നില്ല സ്വപ്‌ന എത്തിയത്. പ്രത്യേകിച്ച് ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെയായിരുന്നു സ്വപ്‌ന തനിക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയത്.

അന്യഭാഷകളിലും സജീവമായ താരം സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന കബനിയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോതമംഗലം സ്വദേശിയായ മാനസ് സേവ്യറാണ് സ്വപ്നയെ ജീവിതസഖിയാക്കിയത്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു. കണ്ണൂരുകാരിയായ താരം ഇപ്പോള്‍ കൊച്ചിയിലാണ് താമസിക്കുന്നത്.


Click it and Unblock the Notifications