For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേരുണ്ട്! സൈബര്‍ ബുളളിക്കെതിരെ നടി സ്വാസിക

  |

  സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി സ്വാസിക. സ്വാസികയുടെതായി വന്ന സീരിയലുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന സിനിമയിലെ റോളും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയത്തിന് പുറമെ നിരവധി ടെലിവിഷന്‍ ഷോകളിലും നടി ഭാഗമായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാര്‍ മാജിക്കില്‍ നടി എപ്പോഴും എത്താറുണ്ട്. തന്റെ കരിയറില്‍ ചില ഹ്രസ്വചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. അതേമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സ്വാസിക.

  നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം സ്വാസികയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തനിക്ക് മോശം ഭാഷയില്‍ സന്ദേശം അയച്ച യുവാവിന്‌റെ പേരും സന്ദേശവും പുറത്തുവിട്ടുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.

  "കുറച്ചുനാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാത്ത കുറച്ചുപേര് മോശമായി മെസ്സേജുകളും കമന്റുകളും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൈബര്‍ സെല്ലില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുളളവന്മാരുടെ അടുത്ത് നിന്ന് ഇത് പോലെയുളള മോശമായ പ്രവര്‍ത്തികള്‍ കാണേണ്ടി വരും. ഇതിനെതിരെ പ്രതികരിക്കുക.

  എന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്. അതേസമയം സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പിന്തുണയുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇത്തരക്കാരെ വെറുതെ വിടരുതെന്നും നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് ശക്തമായ ശിക്ഷ വാങ്ങികൊടുക്കണമെന്നും ആരാധകര്‍ പറയുന്നു. പിന്നാലെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞും സ്വാസിക എത്തിയിരുന്നു.

  കമന്റ്‌സ് എല്ലാം തന്നെ കാണുന്നുണ്ട്. സമയക്കുറവ് കാരണം എല്ലാവര്‍ക്കും റിപ്ലൈ ചെയ്യാന്‍ പറ്റുന്നില്ലെന്ന് മാത്രം. എന്റെ കരിയറിന്റെ ഭാഗമാണ് ഞാന്‍ ചെയ്യുന്ന ഫോട്ടോഷൂട്ടുകളും ഷോര്‍ട്ട് ഫിലിമുകളുമൊക്കെ. എന്നെ സ്‌നേഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒത്തിരി ആള്‍ക്കാരുടെ പിന്തുണ ഇനിയും മുന്നോട്ട് പോകുവാന്‍ എനിക്ക് ആവശ്യമാണ്. നന്ദി എന്നായിരുന്നു ആരാധകരുടെ പിന്തുണയ്ക്ക് മറുപടിയായി സ്വാസിക കുറിച്ചത്.

  Nithya Mammen exclusive interview | FilmiBeat Malayalam

  മുന്‍പ് തന്‌റെ പേരിലുണ്ടായിരുന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയും സ്വാസിക രംഗത്തെത്തിയിരുന്നു. അന്ന് ആരാധകരെല്ലാം റിപ്പോര്‍ട്ട് അടിച്ച് ആ അക്കൗണ്ട് പൂട്ടിച്ചിരുന്നു. അതേസമയം അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയ താരമാണ് സ്വാസിക. നിരവധി സ്‌റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സ്വാസിക നൃത്തം അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇട്ടിമാണിക്ക് പുറമെ കഴിഞ്ഞ വര്‍ഷം, പൊറിഞ്ചു മറിയം ജോസ്, ശുഭരാത്രി, സൂത്രക്കാരന്‍, ഇഷ്‌ക് തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങിയിരുന്നു.

  Read more about: swasika
  English summary
  actress swasika files complaint against cyber bullie to cyber cell
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X