നാടന്‍ ലുക്ക് വിട്ട് മോഡേണായി സ്വാസിക! എറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സ്വാസിക. സ്വാസികയുടെതായി വന്ന സീരിയലുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ചിത്രത്തിലെ സ്വാസികയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സ്വാസിക. നടിയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. അതേസമയം സ്വാസികയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. നാടന്‍ ലുക്ക് വിട്ട് മോഡേണ്‍ ലുക്കിലുളള നടിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അര്‍ഷലാണ് സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
പുതിയ ലുക്കിനായുളള ശ്രമം എന്ന ക്യാപ്ഷനോടെ സ്വാസിക തന്നെയാണ് തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തുമെല്ലാം സജീവമാണ് സ്വാസിക. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയുടെ ഭാഗമായും സ്വാസിക എത്താറുണ്ട്. നല്ലൊരു നര്‍ത്തകിയാണ് താനെന്നും മുന്‍പ് നടി കാണിച്ചുതന്നിട്ടുണ്ട്. ലോക്ഡൗണ്‍ കാലം തന്റെ നൃത്ത വീഡിയോകളെല്ലാം സ്വാസിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് സ്വാസിക.
ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് സ്വാസിക മിനിസ്‌ക്രീനിലേക്ക് എത്തിയത്. പിന്നാലെ സീത എന്ന പരമ്പരയും നടിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സീത നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് സ്വാസിക. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയില്‍ തിളങ്ങിയത്.


Click it and Unblock the Notifications