പരമ്പരാഗതമായുളള സ്വര്‍ണ്ണമില്ല, ആഭരണ കളക്ഷനുകള്‍ പരിചയപ്പെടുത്തി സ്വാസിക, വീഡിയോ

By Midhun Raj

സിനിമാ സീരിയല്‍ താരമായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് നടി സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ സ്വാസിക എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

swasika

അതേസമയം യൂടൂബില്‍ പങ്കുവെച്ച സ്വാസികയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തനിക്ക് പ്രിയപ്പെട്ട ആഭരണ കലക്ഷനുകള്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയാണ് നടി എത്തിയത്. കൈനിറയെ കുപ്പിവളകള്‍ അണിഞ്ഞുകൊണ്ടാണ് താരം യൂടൂബ് വീഡിയോയില്‍ എത്തുന്നത്. പരമ്പരാഗതമായി അമ്മൂമ്മയുടെയോ അമ്മയുടെയോ കയ്യില്‍ നിന്നും സ്വര്‍ണമൊന്നും കിട്ടിയിട്ടില്ലെന്ന് സ്വാസിക പറയുന്നു. ആരെങ്കിലുമൊക്കെ തന്ന ഗിഫ്റ്റുകൊണ്ടാണ് താന്‍ ഇത്രയും നാളും അഡ്ജസ്റ്റ് ചെയ്തതെന്നും നടി പറഞ്ഞു.

സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

കാശ് കൊടുത്ത് വാങ്ങിയ ജ്വല്ലറികള്‍ വളരെ കുറവാണ്. ആഭരണങ്ങള്‍ ഉണ്ടെങ്കിലും കുപ്പിവളകളാണ് തന്‌റെ ഫേവറൈറ്റ് എന്നും സ്വാസിക പറയുന്നു. ജുവല്ലറീസ് സമ്മാനമായി നല്‍കിയ എല്ലാവര്‍ക്കും വീഡിയോയില്‍ നന്ദി പറയുന്നുമുണ്ട് താരം. സില്‍വര്‍ കളക്ഷന്‍സാണ് തന്‌റെ ഫേവറൈറ്റെന്നും നടി പറഞ്ഞു. ഒപ്പം പ്രിയപ്പെട്ട സില്‍വര്‍ ജിമിക്കി, ട്രെഡീഷല്‍ മാല, നയന്‍താര പുതിയ നിയമത്തിലൂടെ ട്രെന്‍ഡിങ്ങാക്കിയ മാല തുടങ്ങിയ ശേഖരങ്ങളും പുതിയ വീഡിയോയിലൂടെ സ്വാസിക കാണിച്ചു.

അതേസമയം മോഹന്‍ലാലിന്‌റെ ആറാട്ട് എന്ന ചിത്രത്തില്‍ ഒരു വേഷത്തില്‍ സ്വാസികയും എത്തുന്നുണ്ട്. ആറാട്ടിന് പുറമെ ചതുരം, കുടുക്ക് 2025, ഒരുത്തി, കേശു ഈ വീടിന്‌റെ നാഥന്‍, ആസിഫ് അലി-എം പദ്മകുമാര്‍ ചിത്രം തുടങ്ങിയവയും സ്വാസികയുടെതായി വരാനിരിക്കുന്ന സിനിമകളാണ്.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

വീഡിയോ

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X