സാരിയണിഞ്ഞ് നീന്തിത്തുടിച്ച് സ്വാസിക! പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സ്വാസിക. സ്വാസികയുടെതായി വന്ന സീരിയലുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീത സീരിയല്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സിനിമകളിലൂടെയും സീരിയലുകളിലൂടെയുമാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ചിത്രത്തിലെ കഥാപാത്രവും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തുമെല്ലാം സജീവമാണ് സ്വാസിക.

അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയുടെ ഭാഗമായും സ്വാസിക എത്താറുണ്ട്. നല്ലൊരു നര്‍ത്തകിയാണ് താനെന്നും മുന്‍പ് നടി കാണിച്ചുതന്നിട്ടുണ്ട്. ലോക്ഡൗണ്‍ കാലം തന്റെ നൃത്ത വീഡിയോകളെല്ലാം സ്വാസിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് സ്വാസിക.
Recommended Video
അതേസമയം സ്വാസികയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. വെളള നിറത്തിലുളള കോട്ടണ്‍ സാരിയണിഞ്ഞുളള നടിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെളളത്തില്‍ നനഞ്ഞ ശേഷം എടുത്ത മനോഹര ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ആദര്‍ശ് താമരാക്ഷനാണ് വൈറലായി കൊണ്ടിരിക്കുന്ന നടിയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ദത്തുപുത്രി എന്ന സീരിയലിലൂടെയാണ് സ്വാസിക മിനിസ്‌ക്രീനിലേക്ക് എത്തിയത്.
പിന്നാലെ സീത എന്ന പരമ്പരയും നടിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സീത നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് സ്വാസിക. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയില്‍ തിളങ്ങിയത്. 2009ല്‍ തമിഴ് ചിത്രം വൈഗയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം.
നാല്‍പതിലധികം സിനിമകളിലാണ് സ്വാസിക മലയാളത്തില്‍ അഭിനയിച്ചത്. ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍, നവ്യാ നായരുടെ ഒരുത്തീ, ആസിഫ് അലിയുടെ പോയിന്റ് ബ്ലാങ്ക് തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാ സീരിയലുകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളിലും നടി നൃത്തം അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിനൊപ്പമെല്ലം മുന്‍പ് നടി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും നടി അഭിനയിച്ചിരുന്നു. ഇട്ടിമാണിക്കൊപ്പം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്റെ നായികയായും സ്വാസിക അഭിനയിച്ചിരുന്നു.


Click it and Unblock the Notifications