വിവാഹ ശേഷം സ്വാതിക്ക് ലഭിച്ച സര്‍പ്രൈസ്! ഭര്‍തൃവീട്ടിലെ ആ കാഴ്ച സന്തോഷിപ്പിച്ചുവെന്ന് താരം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ സ്വാതി നിത്യാനന്ദിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോക് ഡൗണ്‍ സമയത്ത് അതീവ രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഭ്രമണം സീരിയലില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. വിവാഹ ശേഷം തനിക്ക് നേരിടേണ്ടി വിമര്‍ശനങ്ങളെക്കുറിച്ചും തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.
തിരുവനന്തപുരത്തുനിന്നും പാലക്കാടിന്റെ മരുമകളായിരിക്കുകയാണ് സ്വാതി ഇപ്പോള്‍. ആഗ്രഹിച്ച പോലെ തന്നെയുള്ളൊരു പങ്കാളിയെയാണ് തനിക്ക് ലഭിച്ചതെന്ന് താരം പറയുന്നു. ഭരതന്നൂരിലെ വീട് മിസ്സ് ചെയ്യുന്നുണ്ടെങ്കിലും അതിന് സമാനമായ രീതിയിലുള്ള അന്തരീക്ഷമാണ് പാലക്കാടെ വീട്ടിലേത്. പഴയ മോഡല്‍ വീടാണ് തന്റേതെന്നും തനത് ശൈലി നിലനിര്‍ത്തി വരികയാണെന്നും സ്വാതി പറയുന്നു. വീടിനോട് ചേര്‍ന്ന് തന്നെ പശുത്തൊഴുത്തും വയലുമൊക്കെ ഉണ്ടായിരുന്നു. വിവാഹ ശേഷം ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് അതായിരിക്കുമെന്ന് തോന്നിയിരുന്നു. അതോര്‍ത്ത് സങ്കടപ്പെട്ടിരുന്നു.
ഭര്‍ത്താവിന്റെ വീട്ടില്‍ സ്വാതിയെ കാത്തിരുന്നത് ചില സര്‍പ്രൈസുകളായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സ്വാതി അതേക്കുറിച്ച് മനസ്സ് തുറന്നത്. തന്റെ വീടിന് സമാനമായ കാര്യങ്ങളാണ് നെന്മാറയിലെത്തിയപ്പോള്‍ സ്വാതിയെ കാത്തിരുന്നത്. പുതിയ ഇടമാണെന്നും പുതിയ സ്ഥലമാണെന്നുമൊക്കെയുള്ള തോനല്ലുകളൊന്നുമില്ലായിരുന്നു. വീട്ടില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് മാറിയത് പോലുള്ള അവസ്ഥയായിരുന്നു. പശുത്തൊഴുത്തും വയലും പശുക്കളുമൊക്കെയുള്ള വീടാണ്. ഒരു കോംപൗണ്ടില്‍ 2 വീടുകളാണ് ഉള്ളത്.

നാട്ടിന്‍പുറത്ത് ജനിച്ച് വളര്‍ന്നതിനാല്‍ വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പവും അത് പോലെ തന്നെ നാടനാണ്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള പരമ്പരാഗതമായ നാലുകെട്ടിന്റെ മാതൃകയാണ് മനസ്സിലേക്ക് വരുന്നത്. അത് ഉണ്ടാക്കാന്‍ പറ്റുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. തിരുവനന്തപുരത്താണ് ജനിച്ച് വളര്‍ന്നതെങ്കിലും മനസ്സുകൊണ്ട് പാലക്കാട് ഏറെ പ്രിയപ്പെട്ടതായിരുന്നു. വിധി എങ്ങനെയോ സ്വാതിയെ പാലക്കാടേക്ക് എത്തിച്ചു.
അഭിനയരംഗത്ത് സജീവമാവുന്നതിനാല്‍ പാലക്കാട് സ്ഥിരതാമസം സാധിക്കില്ല. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെയാണ് മിക്കപ്പോഴും ഷൂട്ടിംഗ്. ഈ രണ്ട് സ്ഥലങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും താന്‍ സെറ്റിലാവുന്നതെന്നും താരം പറയുന്നു. വിവാഹ ശേഷം സ്വാതിയും പ്രതീഷും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോവാനുള്ള തീരുമാനത്തിലാണ് സ്വാതി. വൈകാതെ തന്നെ പുതിയ പരമ്പരയുടെ ഷൂട്ട് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications