പ്രതീഷിനൊപ്പം ചേര്‍ന്നുനിന്ന് പുതിയ സന്തോഷം പങ്കുവെച്ച് സ്വാതി നിത്യാനന്ദ്, വീഡിയോ വൈറലാവുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ടിലൂടെ തുടങ്ങിയ അഭിനയ ജീവിതം വിജയകരമായി മുന്നേറുകയാണ്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്തുവരുന്ന ഭ്രമണത്തില്‍ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. തുടക്കത്തില്‍ നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് ഹരിതയുടെ സ്വഭാവം മാറുകയായിരുന്നു.
ഇതോടെ കുടുംബ പ്രേക്ഷകര്‍ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. എല്ലാതരത്തിലുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നും സ്വാതി പറഞ്ഞിരുന്നു. സീരിയല്‍ അവസാനിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് സ്വാതി എത്തിയിരുന്നു. സ്വാതിയുടെ പുതിയ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ഭ്രമണത്തെക്കുറിച്ച്
കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയ പരമ്പരയായിരുന്നു ഭ്രമണം. ഈ സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പ്രതീഷും സ്വാതിയും പ്രണയത്തിലായത്. സെറ്റില്‍ അധികമാരോടും സംസാരിക്കാത്ത പ്രതീഷും സ്വാതിയും വിവാഹിതരാവുകയായിരുന്നു പിന്നീട്. തന്റെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ലെന്നും അതിനാലാണ് രഹസ്യമായി വിവാഹം നടത്തിയതെന്നും താരം പറഞ്ഞിരുന്നു. രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മറുപടി നല്‍കി
വിവാഹത്തിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. വിമര്‍ശകര്‍ക്ക് കൃത്യമായ മററുപടിയായിരുന്നു താരം നല്‍കിയത്. വിവാഹ സമയത്തുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം മാറിയെന്നും സന്തോഷത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയവും പഠനവും തുടരുമെന്നും സ്വാതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

പുതിയ സീരിയല്‍
നാമം ജപിക്കുന്ന വീടുമായാണ് താന്‍ ഇനി എത്തുന്നതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും പറഞ്ഞെത്തിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍. ഇതാണ് പുതിയ പരമ്പര, ഒരുപാട് സന്തോഷത്തോടെ ടൈറ്റില്‍ വീഡിയോ പങ്കുവെക്കുന്നു. എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ആവശ്യമാണെന്നുമായിരുന്നു സ്വാതി കുറിച്ചത്. നിരവധി പേരാണ് സ്വാതിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
Recommended Video

ക്ഷേത്രസന്ദര്‍ശനം
പ്രതീഷിനൊപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളുമായും സ്വാതി എത്തിയിരുന്നു. പോസിറ്റീവ് എനര്‍ജി കിട്ടിയെന്ന് പറഞ്ഞായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. പറ്റുന്ന ദിവസങ്ങളിലെല്ലാം അമ്പലത്തിലേക്ക് പോവാറുണ്ട്. കെട്ടിയോന്‍ എന്ന ക്യാപ്ഷനൊപ്പമായും താരം ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയില്‍ പ്രതീഷ് ചിരിക്കാത്തതിനെക്കുറിച്ച് ചോദിച്ചായിരുന്നു ചിലരെത്തിയത്. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനാല്‍ തനിക്ക് പോസ് ചെയ്യാനറിയാമെന്നും അദ്ദേഹത്തിന് അതത്ര വശമില്ലെന്നുമായിരുന്നു സ്വാതി പറഞ്ഞത്.

ചാനല്‍ പരിപാടിയിലും
അഭിനയം മാത്രമല്ല നൃത്തത്തിലും താല്‍പര്യമുണ്ട് തനിക്കെന്ന് സ്വാതി പറഞ്ഞിരുന്നു. ചാനല്‍ പരിപാടികളിലും സ്വാതി അതിഥിയായെത്താറുണ്ട്. കോമഡി സ്റ്റാര്‍സ്, സ്റ്റാര്‍ മാജിക്ക് തുടങ്ങിയ പരിപാടികളിലേക്ക് അതിഥിയായി സ്വാതി എത്തിയിരുന്നു. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications