സ്വാതി പ്രതീഷിനെ ഞെട്ടിച്ചു! വിവാഹ ശേഷമുള്ള ആദ്യ പിറന്നാളിന് പ്രിയതമന് നല്‍കിയ സര്‍പ്രൈസ് സമ്മാനം!

വിവാഹത്തോടെയാണ് ചില താരങ്ങള്‍ കൂടുതല്‍ പ്രശസ്തരായി മാറുന്നത്. താനാഗ്രഹിച്ചില്ലെങ്കില്‍ക്കൂടിയും തന്റെ വിവാഹം വിവാദമായി മാറുകയായിരുന്നുവെന്നായിരുന്നു സ്വാതി നിത്യാനന്ദ് പറഞ്ഞത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് സ്വാതി. ഹരിതയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യം നെഗറ്റീവായിരുന്നുവെങ്കിലും പിന്നീട് പോസിറ്റീവായി മാറിയ കഥാപാത്രമായിരുന്നു ഹരിത. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ലോക് ഡൗണ്‍ സമയത്തായിരുന്നു സ്വാതിയുടെ വിവാഹം നടന്നത്.

ക്യാമറാമാനായ പ്രതീഷ് നെന്മാറയെ ആയിരുന്നു സ്വാതി വിവാഹം ചെയ്തത്. ഭ്രമണമെന്ന പരമ്പരയ്ക്കിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തിനെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ വാചാലയായി താരം എത്തിയിരുന്നു. വിവാഹ ശേഷവും ഈ മേഖലയില്‍ സജീവമായുമുണ്ടാവുമെന്നും താരം അറിയിച്ചിരുന്നു. പ്രിയതമന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സ്വാതി ഇപ്പോള്‍.

 പ്രിയതമന് പിറന്നാള്‍

പ്രിയതമന് പിറന്നാള്‍

വിവാഹ ശേഷമുള്ള പ്രിയതമന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സ്വാതി. പ്രതീഷിന്റെ മുഖമുള്ള കേക്കായിരുന്നു ഇത്തവണത്തെ പ്രധാന പ്രത്യേകത. ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് പ്രതീഷിന് ആശംസ നേര്‍ന്നിട്ടുള്ളത്. പാലക്കാട്ടുകാരനായ പ്രതീഷ് 20 വര്‍ഷത്തിലധികമായി ക്യാമറാമാനായി ജോലി ചെയ്തുവരികയാണ്. തിരുവനന്തപുരത്തെ വീട് മിസ്സ് ചെയ്യുമെന്ന് കരുതിയിരുന്നുവെങ്കിലും സമാനമായ അന്തരീക്ഷമായിരുന്നു പാലക്കാടുണ്ടായിരുന്നതെന്ന് സ്വാതി പറഞ്ഞിരുന്നു.

പുതിയ സീരിയലിലേക്ക്

പുതിയ സീരിയലിലേക്ക്

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ പരമ്പരയിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്ന് നേരത്തെ സ്വാതി പറഞ്ഞിരുന്നു. ഭര്‍ത്താവ് ഈ മേഖലയില്‍ തന്നെയുള്ള ആളായതിനാല്‍ അഭിനയ രംഗത്ത് താന്‍ സജീവമായിരിക്കുമെന്ന് താരം പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് വ്യക്തമാക്കിയും താരം എത്തിയിരുന്നു. വീണ്ടും ജോലിയില്‍ പ്രവേശിച്ചുവെന്ന് പറഞ്ഞ താരത്തിന് ആരാധകര്‍ ആശംസ നേര്‍ന്നിരുന്നു.

Recommended Video

Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
 വിമര്‍ശനപ്പെരുമഴ

വിമര്‍ശനപ്പെരുമഴ

വിവാഹത്തിന് പിന്നാലെയായി സ്വാതിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സീരിയലിലെപ്പോലെ തന്നെയുള്ള കാര്യങ്ങളാണല്ലോ നടന്നതെന്നും ഭര്‍ത്താവ് നേരത്തെ വിവാഹം ചെയ്ത് മക്കളൊക്കെയുണ്ടല്ലോയെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. വിവാദം തുടരുന്നതിനിടയിലായിരുന്നു പ്രതികരണവുമായി സ്വാതി എത്തിയത്. പ്രതീഷിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും ഇരുകുടുംബങ്ങളും ഇപ്പോള്‍ സന്തോഷത്തിലാണെന്നും താരം പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്ക് മറുപടി

വിവാദങ്ങള്‍ക്ക് മറുപടി

പ്രണയിച്ച് വിവാഹിതരായവരാണ് തങ്ങള്‍. പ്രതീഷ് എങ്ങനെയുള്ള വ്യക്തിയാണെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. പ്രണയം രണ്ടര വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. പ്രണയത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും വിവാഹ ശേഷം ഇരുവീട്ടുകാരും സംസാരിച്ച് എല്ലാം പരിഹരിച്ചുവെന്നും സ്വാതി വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും താരം പറഞ്ഞിരുന്നു.

വിശേഷങ്ങള്‍ വൈറല്‍

വിശേഷങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് സ്വാതി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം വൈറലായി മാറാറുള്ളത്. പിറന്നാള്‍ സര്‍പ്രൈസിന്റെ ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പ്രതീഷ് ചിരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളും നേരത്തെയുണ്ടായിരുന്നു. ചിരിച്ച മുഖത്തോടെയുള്ള പ്രതീഷിനെയാണ് കേക്കില്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X