രണ്ടര വര്‍ഷത്തെ പ്രണയം, രഹസ്യമായി വിവാഹം! ദർശനയ്ക്ക് പിന്നാലെ വിവാഹിതയായി സീരിയല്‍ നടി സ്വാതി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടി സ്വാതി നിത്യാനന്ദ് കഴിഞ്ഞ് ദിവസമാണ് വിവാഹിതയായത്. സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ലോക്ഡൗണ്‍ സമയമായതിനാല്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം വിവാഹക്കാര്യം അറിയുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പുറത്ത് വന്നതോടെ സീരിയലിലെ വിവാഹമാണോ എന്ന സംശയം വന്നിരുന്നു. എന്നാൽ രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹത്തോടെ അഭിനയ ജീവിതം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു അഭിമുഖത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നായിക മനസ് തുറന്നു. അടുത്ത കാലത്തായി സീരിയൽ മേഖലയിൽ നടന്ന സമാനമായ രണ്ട് വിവാഹത്തിലൊന്നായി ഇത് മാറിയിരിക്കുകയാണിത്.

അടുത്തിടെ നടി ദർശന ദാസിൻ്റെ വിവാഹമായിരുന്നു ഇതുപോലെ നടന്നത്. സുമംഗലി ഭവ എന്ന സീരിയലിലെ നായികയായിരുന്ന ദർശന അതേ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ അനൂപ് കൃഷ്ണനുമായിട്ടാണ് വിവാഹം കഴിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം വിവാഹ വിരുന്ന് സംഘടിപ്പിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. നായികയെ സീരിയലിൽ നിന്നും കാണാതെ വന്നതോടെ സംശയങ്ങളുമായി ആരാധകരുമെത്തിയിരുന്നു. ഒടുവിൽ വിവാഹ വാർത്തയാണ് അറിയുന്നത്. ഇനി സീരിയലിൽ അഭിനയിക്കാൻ ഇല്ലെന്നാണ് ദർശന പറഞ്ഞതെങ്കിൽ അഭിനയം ഇനിയും തുടരുമെന്നാണ് സ്വാതി പറയുന്നത്.

താനൊരിക്കലും അഭിനയ മേഖലയിലേക്ക് താന്‍ കടന്നുവരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അഭിനയിക്കാന്‍ തനിക് സാധിക്കും എന്ന് പോലും കരുതിയിട്ടില്ലാത്ത സമയത്താണ് ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. അതില്‍ ഒന്നാമത് എത്തിയതോടെയാണ് അഭിനയത്തിലേക്കുള്ള വാതില്‍ തുറന്നു കിട്ടുന്നത്. ഫേസ് ഹണ്ട് എന്ന പരിപാടി കണ്ട് ഇഷ്ടപെട്ടിട്ടാണ് ചെമ്പട്ട് എന്ന സീരിയലിലേക്ക് എനിക്ക് ക്ഷണം എത്തുന്നത്. ഒരു ദേവിയുടെ വേഷം ആയിരുന്നു എന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സ്വാതി പറയുന്നു.

അതില്‍ അഭിനയിച്ചപ്പോള്‍ അധികമാര്‍ക്കും എന്നെ മനസിലായില്ല. എങ്കിലും ഹരിതയായി എത്തിയപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധയും സ്‌നേഹവും ആവോളം കിട്ടി. ഒരിക്കലും അഭിനയത്തില്‍ തന്നെ സ്റ്റിക്ക് ഓണ്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നില്ലെന്നാണ് സ്വാതിയുടെ നിലപാട്. സീരിയലില്‍ അഭിനയിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം. അതില്‍ ഞാന്‍ കംഫര്‍ട്ടാണ്. എന്ന് കരുതി സിനിമ ചെയ്യില്ല എന്നല്ല. സിനിമയിലേക്ക് ഉണ്ടാകും. നല്ല കാഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് എത്തണം എന്ന് തന്നെയാണ് ആഗ്രഹം.

ഇതുവരെയും എന്റെ ജീവിതത്തില്‍ നടന്നതെല്ലാം അപ്രതീക്ഷിതമായിട്ടാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. ഭ്രമണത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. ഏട്ടന്‍ (പ്രതീഷ് നെന്മാറ) വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ തന്നെയുള്ള ആളാണ്. അത് കൊണ്ടു തന്നെ അഭിനയ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹത്തിനും അറിയാമല്ലോ. അതിനാല്‍ താന്‍ മേഖല ഉടന്‍ തന്നെ വിടാന്‍ ആഗ്രഹിക്കുന്നില്ല.

അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയായിരുന്നു വിവാഹം. നെയ്യാറ്റിന്‍കര ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഇരു കുടുംബങ്ങളുടെ പിന്തുണ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല. ഏട്ടന്റെ കുടുംബം പൂര്‍ണ്ണമായും പിന്തുണച്ചു. എന്നാല്‍ എന്റെ വീട്ടുകാര്‍ക്ക് അല്‍പം അഭിപ്രായ വ്യത്യാസം ഇപ്പോഴുമുണ്ട്. അതൊക്കെ മാറും എന്ന് തന്നെയാണ് പ്രതീക്ഷ.

വര്‍ഷങ്ങളായി ഏട്ടന്‍ ഈ ഫീല്‍ഡില്‍ തന്നെയുണ്ട്. ഇപ്പോള്‍ ലേറ്റസ്റ്റ് ആയി 'എന്റെ മാതാവ്' എന്ന പരമ്പരയാണ് അദ്ദേഹം ചെയ്യുന്നത്. ഓര്‍മ്മ, കുപ്പിവള തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടനെയൊന്നും ഞാന്‍ ഈ ഫീല്‍ഡില്‍ നിന്നും ബൈ ബൈ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഒരു പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം പഠനവും കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ ഏറ്റെടുത്ത പ്രോജക്റ്റ് തീര്‍ത്തതിന് ശേഷം പഠനത്തിലേക്കും, ഫാമിലി ലൈഫിലേക്കും തിരിയാനാണ് തീരുമാനം. തനിക്കൊരു കോളേജ് ലക്ച്ചറര്‍ ആകണം എന്ന ആഹ്രഹം നിറവേറ്റാന്‍ പഠനം എന്തായാലും തുടരുമെന്നും സ്വാതി പറയുന്നു.


Click it and Unblock the Notifications











