ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗം അതായിരുന്നു, പൊള്ളിയടർന്ന മുഖത്തെ കുറിച്ച് സ്വാതി നിത്യാനന്ദ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മഴവിൽ മനോര സംപ്രേക്ഷണം ചെയ്യുന്ന നാം ജപിക്കുന്ന വീട്. നടി സ്വാതി നിത്യാനന്ദാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ ആരതിയെ അവതരിപ്പിക്കുന്നത്. സ്വാതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ആരതിയ്ക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പൊള്ളലേറ്റ മുഖത്തോട് കൂടിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലവായിരുന്നു. ഇപ്പോഴിത ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

മേക്കപ്പായിരുന്നു ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള സംഗതിയെന്നായിരുന്നു സ്വാതി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടീം അംഗങ്ങൾ മുഴുവനും പിന്തുണയുമായി കൂടെ നിന്നിരുന്നു. പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപേയോഗിച്ചിരുന്നത്. രണ്ട് മണിക്കൂർ എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന മേക്കപ്പ് കഴിയാൻ എകദേശം രണ്ട് മണിക്കൂർ എടുക്കുമായിരുന്നു. ഇത് നീക്കം ചെയ്യാനും ഏകദേശം ഒരു മണിക്കൂറോളം വേണം. മേക്കപ്പ് കളയാൻ ആൽക്കഹോൾ ആണ് ഉപയോഗിക്കുന്നത്. പിന്നീട് ചൂടു വെള്ളം കൊണ്ടു കഴുകി ഓയിൽ പുരട്ടുമെന്നും സ്വാതി പറയുന്നത്.
ഭ്രമണം എന്ന സീരിയലിന് ശേഷമാണ് സ്വാതി നാം ജപിക്കുന്ന വീട് എന്ന പരമ്പരയി എത്തുന്നത്. സീരിയലിലെ ഏറ്റവും മറക്കാനാവാത്ത രംഗത്തെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നു. ആരതി അവളുടെ മുഖം ആദ്യമായി കണ്ണാടിയിൽ നോക്കി രംഗമാണ് മറക്കാൻ കഴിയാത്തത്. ആ രംഗം പകർത്താൻ മുഴുവൻ അംഗങ്ങളും കാത്തിരുന്നു. ഇന്നും ആ നിമിഷത്തെ കുറിച്ച് ഓർമിക്കുന്നതായി സ്വാതി പറയുന്നു. കഥാപാത്രത്തിലൂടെ മികച്ച അഭിപ്രായം ലഭിച്ചവെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
രഞ്ജിത്ത് തിരുവല്ല എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് ആരതിയുടെ മേക്കപ്പിനു പിന്നിൽ. വളരെ ശ്രമകരമായാണ് മേക്കപ്പ് ഓരോ തവണയും പൂർത്തിയാക്കുന്നത്. ആദ്യം എന്റെ മുഖത്തിന്റെ മോൾഡ് എടുത്തു. അടുത്ത ദിവസം മുതൽ മേക്കപ്പ് ആരംഭിച്ചു. മുഖത്തിന്റെ ഇടത് വശത്തു പൊള്ളലേറ്റതായാണു കാണിക്കുന്നത്. ആ ഭാഗത്ത് കട്ടിയുള്ള പശ ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ സെറ്റ് അയാൾ ഉടനെ മോൾഡിന്റെ രണ്ട് ഭാഗങ്ങൾ അതിൽ കൊണ്ടു വന്നു ഒട്ടിക്കും. പിന്നീട് കളർ കറക്‌ഷൻ ചെയ്യും. പല നിറങ്ങൾ അതിനായി സംയോജിപ്പിക്കും. മൂന്നു സ്റ്റേജ് ആയിട്ടാണു മേക്കപ്പ് ചെയ്യുന്നതെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications