ഭ്രമണം നായികയെ പ്രണയിച്ച ക്യാമറാമാന്‍! പ്രതീഷിന്‍റെ ആ സ്വഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സ്വാതി!
ഭ്രമണം നായിക സ്വാതി നിത്യാനന്ദിന്റെ വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭ്രമണം സീരിയലിനിടയില്‍ വെച്ചാണ് പ്രതീഷിനെ കണ്ടുമുട്ടിയത്. ആദ്യം അങ്ങോട്ടേക്ക് വിളിച്ചത് സ്വാതിയായിരുന്നു. ആ സൗഹൃദമായിരുന്നു പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. വിവാഹത്തെക്കുറിച്ചും പുതിയ വിശേഷങ്ങളക്കുറിച്ചുമെല്ലാം പറഞ്ഞ് എത്തിയിരിക്കുകയാണ് സ്വാതി നിത്യാനന്ദ് ഇപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
നേരെ വാ നേരെ പോ എന്ന സ്വഭാവമുള്ള, വളരെ സൈലന്റ് ആയ വ്യക്തിയാണ് പ്രതീഷ്. അതായിരിക്കണം തന്നെ ആകർഷിച്ചതെന്ന് സ്വാതി പറയുന്നു. പൊതുവേ മൊബൈൽ അധികം ഉപയോഗിക്കാത്ത വ്യക്തിയാണ്. എന്നാല്‍ പരീക്ഷയ്ക്ക് ഇടയിലും മൊബൈല്‍ ഉപയോഗം കൂടിയപ്പോഴായിരുന്നു അച്ഛനും അമ്മയ്ക്കും സംശയം തോന്നിയത്. പ്രണയം തുടങ്ങി 6 മാസം പിന്നിട്ടപ്പോഴായിരുന്നു ഇത്. പ്രതീഷേട്ടനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അവരത് കാര്യമാക്കിയിരുന്നില്ലെന്ന് സ്വാതി പറയുന്നു. താരത്തിന്‍റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കടുത്ത സമ്മര്‍ദ്ദം
പ്രണയം സീരിയസാണെന്നറിഞ്ഞപ്പോള്‍ വീട്ടിൽനിന്നു കടുത്ത സമ്മർദ്ദമുണ്ടായി. മൊബൈൽ വാങ്ങി വച്ചു. പുറത്തൊന്നും വിടാതെ വീട്ടിൽ തന്നെ ഇരുത്തി. സ്വാഭാവികമായും ഏതൊരു അച്ഛനും അമ്മയും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഈ അവസ്ഥ ഭ്രമണം സെറ്റിൽ അറിയിച്ചു. പിന്നീട് അത് ഗോസിപ്പിന്റെ രൂപത്തിൽ പലയിടത്തും വാർത്തയായി. ഈ ബന്ധം തുടരില്ല എന്ന് വരെ പറഞ്ഞിട്ടാണ് തുടർന്ന് അഭിനയിക്കാനുള്ള സമ്മതം ലഭിച്ചത്. സമ്മർദ്ദങ്ങളെ നേരിട്ടപ്പോഴാണ് എനിക്കും പ്രതീഷേട്ടനും ഞങ്ങൾ പരസ്പരം അത്രമേൽ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം മനസ്സിലായത്.

അതേക്കുറിച്ച് ചിന്തിക്കാറില്ല
ഏതു സമയത്ത് വിവാഹം കഴിച്ചാലും അത് പ്ലാൻ ചെയ്ത് നടത്താൻ കഴിയുമായിരുന്നില്ല. വിവാഹം എല്ലാവർക്കും ഒരു ഞെട്ടൽ ആയിരിക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു കല്യാണത്തിനായി ഞങ്ങൾ രണ്ടുപേരും മാനസികമായി തയ്യാറെടുത്തിരുന്നു. ലോക്ഡൗൺ സമയത്തായതിനാൽ പ്രിയപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾ ഒന്നും ഇല്ലാത്തതിൽ അല്പം വിഷമമുണ്ടായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറില്ലെന്നും സ്വാതി പറയുന്നു.

സ്വപ്നം കണ്ടത്
ഇത്ര ലഘുവായിട്ടുള്ള കല്യാണമായിരുന്നില്ല സ്വപ്നം കണ്ടത്. നാലഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും ചടങ്ങുകളും ഒരുപാടു സ്വർണം ഇടുന്നതും ഒഴിവാക്കി, ഒരു ക്ഷേത്രത്തിൽ വച്ച് എന്റെയും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളുമായി ലഘുവായ ഒരു ചടങ്ങ്. അതായിരുന്നു എന്റെ സ്വപ്നം.

സത്കാരം കഴിഞ്ഞു
വീട്ടുകാരെ എതിര്‍ക്കേണ്ടി വന്നതില്‍ സങ്കടമുണ്ടായിരുന്നു. വിവാഹശേഷം പ്രതീഷേട്ടനും വീട്ടുകാരും എന്റെ അച്ഛനമ്മമാരോട് സംസാരിക്കുകയും അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം തിരുവനന്തപുരം ഭാരതന്നൂരിലുള്ള എന്റെ വീട്ടിലും പ്രതീഷേട്ടന്റെ വീട്ടിലും അതിഥി സത്കാരം നടത്തി. കാണേണ്ട ബന്ധുക്കളെയെല്ലാം കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഇപ്പോള്‍ എല്ലാവരും സന്തോഷത്തിലാണ്.

പാലക്കാടേക്ക്
അനന്തപുരിയുടെ മകൾ എന്ന് പറയുന്നതിൽ എനിക്ക് നൂറു ശതമാനം അഭിമാനമാണ്. ചെറുപ്പം മുതൽ എനിക്കു പോയി കാണണമെന്നും താമസിക്കണമെന്നും ആഗ്രഹമുള്ള ഒരിടമായിരുന്നു പാലക്കാട്. അവിടേക്കുതന്നെ മരുമകളായി ചെല്ലാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഞാൻ ഒരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന കുട്ടിയാണ്. പ്രതീഷേട്ടന്റെ സ്ഥലവും അതുപോലെ തന്നെ. പാലക്കാട് ജില്ലയിലെ നെന്മാറ. അതിനാൽ എനിക്ക് എന്റെ വീട്ടിൽനിന്നു തൊട്ടടുത്ത വീട്ടിലേക്ക് പോയെന്ന തോന്നലാണ്.

നേരത്തെ അറിയാം
പ്രതീഷേട്ടന്റെ വീട്ടിൽ അച്ഛനും അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമാണുള്ളത്. അവരെല്ലാമായി ഞാൻ നേരത്തേ തന്നെ നല്ല പരിചയത്തിലായിരുന്നു. അതിനാൽ പുതിയൊരു വീട്ടിലെത്തി എന്ന തോന്നലില്ലായിരുന്നു. എന്റെ വീടും അച്ഛനമ്മമാരെയും മിസ് ചെയ്യുന്നുണ്ട് എന്നത് മാത്രമായിരുന്നു ഒരു കുറവ്. എന്നാൽ ആ കുറവ് പ്രതീഷേട്ടന്റെ അച്ഛനമ്മമാർ നികത്തി. അതിനാൽ അനന്തപുരിയുടെ മകൾ പാലക്കാടിന്റെ മകളായി എന്നുതന്നെ പറയാമെന്നും സ്വാതി പറയുന്നു.


Click it and Unblock the Notifications