twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    By Sruthi K M
    |

    ടെലിവിഷന്‍ പരിപാടികളിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയുമാണ് സുബി സുരേഷിനെ പ്രേക്ഷകര്‍ക്ക് സുപരിചിതം. വാ തുറന്നാല്‍ കോമഡി മാത്രം പറയുന്ന സുബി സുരേഷിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒട്ടേറെ വന്നിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി അവതരിപ്പിക്കുന്നതിനു പിന്നാലെയാണ് സുബിക്ക് കൂടുതലായും കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നത്.

    എന്നാല്‍, ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന സ്വഭാവമാണ് സുബിക്ക്. കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ കുട്ടികളോട് സുബി ചോദിക്കുന്ന ചോദ്യങ്ങള്‍ ചിലര്‍ക്കെങ്കിലും നീരസം ഉണ്ടാക്കുന്നവയാണ്. കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ എന്നാണ് പലരും ചോദിക്കാറുള്ളത്. എന്നാല്‍ അതൊന്നും മുന്‍കൂട്ടി പറയുന്നതല്ലെന്നും അറിയാതെ വന്നു പോകുന്നതാണെന്നും സുബി പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്.

    ഒന്നും മനപൂര്‍വ്വമല്ല

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    കുട്ടികളോട് സുബി ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ചിലപ്പോള്‍ പലര്‍ക്കും ദേഷ്യം തോന്നാറുണ്ട്. കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ എന്നാണ് പലരും ചോദിക്കാറുള്ളത്. എന്നാല്‍ അതൊന്നും മുന്‍കൂട്ടി പറയുന്നതല്ലെന്നും അറിയാതെ വന്നു പോകുന്നതാണെന്നും സുബി പറയുന്നു.

    നല്ല ഫ്രീഡം കിട്ടുന്നു

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    ഞാന്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് ചാനലുകള്‍ ഒരു നിയന്ത്രണവും വയ്ക്കാറില്ല. നല്ല ഫ്രീഡം തരാറുണ്ടെന്ന് സുബി പറയുന്നു.

    ചോദ്യങ്ങള്‍ അതിരു വിടുന്നു

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ അതിരു വിടുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ സുബി പറഞ്ഞതിങ്ങനെ. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിക്കാറുള്ളത്. എല്ലാം രസകരമായി ചോദിക്കുകയാണ് ചെയ്യാറുള്ളത്. ഇതുവരെ വന്ന രക്ഷിതാക്കള്‍ വിമര്‍ശിച്ചിട്ടില്ലെന്നും താരം പറയുന്നു.

    ഒന്നും കാര്യമാക്കാറില്ല

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    കുട്ടികളുടെ തമാശ കാണാന്‍ വേണ്ടിയാണ് കുട്ടിപ്പട്ടാളം പ്രേക്ഷകര്‍ കാണുന്നത്. ഒന്നോ രണ്ടോ കുട്ടികളോട് മോശം ചോദിച്ചുവെന്ന് കരുതി അതിനെ വിമര്‍ശിച്ച് ഇരിക്കുന്നത് ശരിയല്ല. അതൊന്നും കാര്യമാക്കാറില്ലെന്നും സുബി പറയുന്നു.

    തിരുവഞ്ചൂരിനെ വിമര്‍ശിച്ചതിനെക്കുറിച്ച്

    കുട്ടികളോട് ഇങ്ങനെയൊക്കെ പറയാമോ? ഒന്നും കരുതിക്കൂട്ടി പറയുന്നതല്ലെന്ന് സുബി സുരേഷ്

    ആരെയും തേജോവധം ചെയ്യാന്‍ വേണ്ടി സ്‌കിറ്റ് ചെയ്യാതിരിക്കുക. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ക്ഷമ ചോദിക്കേമ്ടി വരും. അതാണ് കോട്ടയം നസീറിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും സുബി പറയുന്നു.

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
    ഫോളോ ട്വിറ്റര്‍

    English summary
    Actress and Television anchor Subi suresh talk about comedy show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X