ഒറ്റപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഇങ്ങനെ ചെയ്യുക,അതോടെ വലിയ നിലയിലാവും, താര കല്യാണിന്റെ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീരിയസ് റോളുകളില്‍ തിളങ്ങി നിന്ന നടി മകളേടോപ്പം ടിക് ടോക്കില്‍ എത്താന്‍ തുങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

ഇന്ന് മകള്‍ സൗഭാഗ്യയെ പോലെ താരയും സോഷ്യല്‍ മീഡിയയല്‍ സജീവമാണ്. രസകരമായ വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇതൊക്കെ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ഇടംപിടിക്കുന്നത് താര കല്യാണ്‍ പങ്കുവെച്ച പുതിയ വീഡിയോയാണ്.

വീഡിയോ

മരിച്ചുപോയ ഭര്‍ത്താവ് രാജറാമിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിലിരുന്നു താര കല്യാണിന്റെ പുതിയ വീഡിയോ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷതിന് വിപരീതമാണ് അവസാനം സംഭവിച്ചത്. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോള്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  ഒറ്റയ്ക്കാകുമ്പോള്‍ ചെയ്യേണ്ടത്

വീഡിയോയില്‍ താരകല്യാണ്‍ പറയുന്നത് ഇങ്ങനെ...'ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണം. പിന്നെ ആളായി ബഹളമായി ആമ്പുലന്‍സ് ആയി. പിന്നെ നമ്മള്‍ ആരാ, വേറെ ലെവലാ' എന്നായിരുന്നു താരയുടെ വീഡിയോ.

നടിയുടെ രസകരമായ വീഡിയേയ്ക്ക് അതിലും രസകരമായ കമന്റുകാണ് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.

2017 ജൂണ്‍30 നാണ് രാജാറാം അന്തരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിത വിയോഗമായിരുന്നു.

രാജാറാം

നടന്‍, അവതാരകന്‍, നര്‍ത്തകന്‍ എന്നിങ്ങനെ താരകല്യാണിനെ പോലെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായിരുന്നു രാജാറാമും. ഒരു കാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായിരുന്നു. എന്നാല്‍ സിനിമയില്‍ നടനെ വേണ്ടത് പോലെ പരിഗണിച്ചിരുന്നില്ലെന്ന് നടന്റെ വിയോഗത്തിന് ശേഷം താരകല്യാണും മകള്‍ സൗഭാഗ്യയും പറഞ്ഞിരുന്നു.

Recommended Video

അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
 സൗഭാഗ്യയും അര്‍ജുനും

അച്ഛന്റേയും അമ്മയുടേയും പേരിലൂടെയല്ലാതെ സ്വന്തം നിലയിലാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. അഭിനേതാക്കളായ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലും സീരിയലിലും ചുവട് ഉറപ്പിക്കാതെ ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ നേടുകയായിരുന്നു.

സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇരുവരും ഒന്നിച്ച് ടിക് ടോക്കില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അര്‍ജുന്‍ മിനിസ്‌ക്രീനിലും സജീവമാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് സീരിയലില്‍ എത്തിയത്. എന്നാല്‍ അധികം എപ്പിസോഡുകളില്‍ താരം ഉണ്ടായിരുന്നില്ല ചില സ്വകാര്യ കാരണങ്ങളാല്‍ നിര്‍ത്തി പോവുകയായിരുന്നു. സൗഭാഗ്യയ്ക്കും അര്‍ജുനും സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X