twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാനമ്പാടിയിലെ നിര്‍മലയല്ല പൂക്കാലം വരവായി സീരിയലിലെ ജ്യോതി! വില്ലത്തരമാണ് കൂടുതലിഷ്ടം

    |

    പോസിറ്റീവും നെഗറ്റീവുമായുള്ള കഥാപാത്രത്തെ ഒരേസമയം അവതരിപ്പിക്കുന്നുണ്ട് ഉമ നായര്‍. വാനമ്പാടിയില്‍ നിര്‍മ്മലയെന്ന പാവമാവുമ്പോള്‍ പൂക്കാലം വരവായിയില്‍ വില്ലത്തരവും കുശുമ്പും മുഖമുദ്രയായി കൊണ്ടുനടക്കുന്ന ജ്യോതിയാണ്. ഈ രണ്ട് കഥാപാത്രങ്ങളേയും വ്യത്യസ്തമായ അവതരിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കഥാപാത്രങ്ങളെക്കുറിച്ച് വാചാലയായത്.

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളികളിലൊരാളാണ് ഉമ നായര്‍. വാനമ്പാടി, പൂക്കാലം ഈ രണ്ട് സീരിയലുകളിലൂടെയായി വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരമെത്തുന്നത്. ലോക് ഡൗണായതോടെ സീരിയല്‍ ഷൂട്ടിംഗും സംപ്രേഷണവുമൊക്കെ നിലച്ച് പോയിരുന്നുവെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പ്രിയ പരമ്പരകള്‍ തിരിച്ചെത്തിയതിന്റരെ സന്തോഷത്തിലാണ് ആരാധകര്‍. പരിചിതമായ കഥാപാത്രങ്ങളിലും മറ്റും മാറ്റങ്ങളൊക്കെ വരുത്തിയതോടെ കഥയിലും അത് പ്രകടമാണ്.

    ഉര്‍വശിക്ക് ആ ദു:ശ്ശീലം കിട്ടിയത് മുന്‍ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്! ചര്‍ച്ചയായി പഴയ അഭിമുഖംഉര്‍വശിക്ക് ആ ദു:ശ്ശീലം കിട്ടിയത് മുന്‍ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന്! ചര്‍ച്ചയായി പഴയ അഭിമുഖം

    നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ആശങ്ക തുടക്കത്തില്‍ അലട്ടിയിരുന്നു. എന്നാല്‍ അമ്പരപ്പിക്കുന്ന പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതോടെയാണ് ജ്യോതിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായത്. വില്ലത്തരമാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രം കൂടിയാണ് പൂക്കാലം വരവായിയിലേത്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നും തന്നെ ആകര്‍ഷിക്കുന്നത്. നെഗറ്റീവാവുമ്പോള്‍അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും. 12 വയസ്സുകാരനായ മകനാണ് തന്റെ കോമഡി പരീക്ഷണം വിജയിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതെന്നും ഉമ നായര്‍ പറയുന്നു.

    Recommended Video

    കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

    Uma Nair

    ഒരാളെ ചിരിപ്പിക്കുകയെന്നുള്ളത് വളരെ വലിയൊരു ടാസ്‌ക്കാണ്. സ്‌ക്രീനില്‍ കോമഡി ചെയ്യുന്നതിനെക്കുറിച്ച് അത്രയധികം ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ മകനാണ് ഇക്കാര്യത്തില്‍ പ്രചോദനമായി മാറിയത്. അവന്‍ ആളൊരു സീരിയസ് വ്യക്തിയാണെങ്കിലും ഇടയ്ക്ക് തമാശയൊക്കെ പറയാറുണ്ട്. അവനെ നിരീക്ഷിച്ച് പഠിച്ചതോടെയാണ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം വന്നത്. അവനാണ് തന്റെ ഏറ്റവും വലിയ വിമര്‍ശകനെന്നും ഉമ പറയുന്നു.

    തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ എങ്ങനെയാണ് ആ വ്യത്യസ്തത നിലനിര്‍ത്തുന്നതെന്നതിനെക്കുറിച്ചും ഉമ പറഞ്ഞിരുന്നു. വ്യത്യസ്തമായ കോസ്റ്റിയൂമാണ് തിരഞ്ഞെടുക്കാറുള്ളത്. നിര്‍മ്മലയ്ക്ക് കോട്ടണ്‍ സാരിയും സാധാരണയുള്ള ബ്ലൗസുമാണെങ്കില്‍ ജ്യോതി ഷിഫോണ്‍ സാരിയും മോഡേണ്‍ ബ്ലൗസുമാണ്. ചെരിപ്പിലും മേക്കപ്പിലും നടപ്പിലും എടുപ്പിലുമെല്ലാം വ്യത്യസ്തത വരുത്താന്‍ ശ്രമിക്കാറുണ്ട്.

    പാറുക്കുട്ടി എത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു! ഇപ്പോള്‍ ബാലുവച്ഛാ എന്ന് മാറ്റി വിളിക്കാന്‍ തുടങ്ങി!പാറുക്കുട്ടി എത്തിയപ്പോള്‍ ആശങ്കയുണ്ടായിരുന്നു! ഇപ്പോള്‍ ബാലുവച്ഛാ എന്ന് മാറ്റി വിളിക്കാന്‍ തുടങ്ങി!

    Read more about: serial സീരിയല്‍
    English summary
    Actress Uma Nair about her acting life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X