ചേച്ചിയമ്മയ്‌ക്കൊപ്പം സഹോദരങ്ങള്‍, ഇന്ദുലേഖയിലെ താരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഉമാ നായര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി ഉമാ നായര്‍. സഹനടിയായും വില്ലത്തി വേഷങ്ങളിലുമൊക്കെ ഉമാ നായര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. അടുത്തിടെ അവസാനിച്ച വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിലും ശ്രദ്ധേയ കഥാപാത്രത്തെ നടി അവതരിപ്പിച്ചു. പരമ്പരയില്‍ നിര്‍മ്മലേടത്തി എന്ന കഥാപാത്രമായിട്ടാണ് ഉമാ നായര്‍ എത്തിയത്. യഥാര്‍ത്ഥ പേരിനേക്കാള്‍ സീരിയലുകളിലെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞാലാണ് ഉമാ നായരെ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാവുക.
വാനമ്പാടിക്ക് പിന്നാലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഉമാ നായര്‍ അഭിനയിച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ ഇന്ദുലേഖ എന്ന പരമ്പരയുമായിട്ടാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. ഇന്ദുലേഖയില്‍ ചേച്ചിയമ്മയായിട്ടാണ് താരം എത്തുന്നത്. നായികനായകന്‍ ഫെയിം മാളവിക കൃഷ്ണദാസാണ് പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സീരിയലിന് പിന്നാലെയാണ് ഇന്ദുലേഖ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്. പരമ്പര തുടങ്ങിയ ആദ്യ ആഴ്ചയില്‍ രാമനാഥന്‍ എന്ന കഥാപാത്രമയി തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും ഇന്ദുലേഖയില്‍ എത്തിയിരുന്നു. അതേസമയം ഇന്ദുലേഖയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഉമാനായര്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

സീരിയലിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ നടി പോസ്റ്റ് ചെയ്യാറുളളത്. അതേസമയം ഉമാ നായര്‍ പങ്കുവെച്ച പുതിയൊരു ചിത്രവും ശ്രദ്ധേയമായി മാറിയിരുന്നു. കളപ്പുരക്കല്‍ സഹോദരങ്ങള്‍ അന്നും ഇന്നും എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇന്ദുലേഖയിലെ താരങ്ങളെയെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് ഈ ചിത്രം ഉമാ നായര്‍ പങ്കുവെച്ചത്. നടിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. സ്വന്തം സഹോദരന്മാര്‍ ആണോ എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ഒരു അമ്മയുടെ വയറ്റില്‍ ജനിക്കണം എന്നില്ലല്ലോ സഹോദരങ്ങള്‍ ആകാന്‍ എന്ന മറുപടിയാണ് ഉമാ നായര്‍ നല്‍കിയത്.

അതേസമയം മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉമാ നായര്‍ നിര്‍മ്മലേടത്തി ആയ വാനമ്പാടി അവസാനിച്ചത്. പരമ്പര അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തോട് പ്രേത്യക ഇഷ്ടമാണ്. ഇന്ദുലേഖയ്ക്ക് പുറമെ രാക്കുയില്‍ എന്ന പുതിയ സീരിയലുമായും ഉമാ നായര്‍ എത്തുന്നുണ്ട്. സിനിമാ സീരിയല്‍ താരം മുകുന്ദനാണ് പരമ്പരയില്‍ ഉമാ നായര്‍ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.

ഒരിടവേളയ്ക്ക് ശേഷം മുകുന്ദന്‍ മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് രാക്കുകയില്‍. ഇന്ദുലേഖയില്‍ ഗൗരി എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് പരമ്പര മുന്നേറികൊണ്ടിരിക്കുന്നത്. ചേച്ചിയമ്മയായുളള നടി അഭിനയം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.


Click it and Unblock the Notifications