വരദയുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി! സഹോദരന്‍ വിവാഹിതനാവുന്നു! ചിത്രം പങ്കുവെച്ച് താരം
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനായികമാരിലൊരാളാണ് വരദ. മികച്ച സ്വീകാര്യതയും പിന്തുണയും നേടി മുന്നേറുകയാണ് താരം. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. സഹനടിയായും നായികയായുമൊക്കെ തിളങ്ങിയ വരദയ്ക്ക് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വരദ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിലേക്ക് പുതിയൊരാള്‍ എത്തുന്നതിനെക്കുറിച്ചാണ് താരം പറഞ്ഞത്.
സഹോദരന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും എറികിന് കൂട്ടായി ഇനി കാര്‍ത്തികയുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന മൂവരേയുമാണ് ഫോട്ടോയില്‍ കാണുന്നത്. വ്യത്യസ്തമായ മേക്കോവറായിരുന്നു വരദ നടത്തിയത്. ലുക്ക് കിടുക്കിയെന്നും ഇഷ്ടമായെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റ്. നിരവധി പേരാണ് സഹോദരനും പ്രതിശ്രുത വധുവിനും ആശംസ നേര്‍ന്നിട്ടുള്ളത്.
അമലയെന്ന പരമ്പരയില്‍അഭിനയിച്ചതിന് പിന്നാലെയായാണ് വരദയെ ടെലിവിഷന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരത്തിന്റെ ജീവിതവും മാറിമറിഞ്ഞത്. വില്ലനായെത്തിയ ജിഷിന്‍ ജീവിതത്തില്‍ നായകനാവുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇവരെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. കാണുമ്പോള്‍ വില്ലത്തരം അനുഭവപ്പെടുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് ജിഷിന്‍ വ്യക്തമാക്കിയിരുന്നു.

Recommended Video
പ്രണയം, ജാഗ്രത, മാലാഖയുടെ മകള്‍, ഇളയവള്‍ ഗായത്രി തുടങ്ങിയ പരമ്പരയിലും താരം അഭിനയിച്ചിരുന്നു. പ്രണയത്തിലെ നായകന്‍ ശ്രിനിഷായിരുന്നു. വരദ-ശ്രിനിഷ് ജോഡിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അഭിനേത്രിയായി മാത്രമല്ല അവതാരകയായും വരദ തിളങ്ങിയിട്ടുണ്ട്. ജിഷിനൊപ്പമായും താരം പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷവും താരം അഭിനയത്തില്‍ സജീവമാണ്. വിവാഹത്തിന് ശേഷവും താരം അഭിനയത്തില്‍ സജീവമാണ്. മകനൊപ്പമുള്ള ചിത്രങ്ങളുമായും മകനെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ പങ്കുവെച്ചും താരം എത്താറുണ്ട്.


Click it and Unblock the Notifications











