ആണുങ്ങള്‍ എത്ര വേഗം അതിനെ മറികടക്കും! നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തെ ചൂണ്ടി കാണിച്ച് വീണ നായര്‍
നടിയും അവതാരകയുമായി മലയാളക്കരയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് വീണ നായര്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ നടി ബിഗ് ബോസ് ഷോയിലേക്ക് പോയതോടെയാണ് കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്നത്. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിലാണ് വീണ മത്സരിച്ചത്.
ബിഗ് ബോസിലൂടെ വലിയ വിമര്‍ശനങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നു. അതിനുശേഷം നടിയുടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചു. അതിലൊന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടതിനുശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഭര്‍ത്താവായ കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന അമന്‍ ആണെന്ന് വീണ പലപ്പോഴും സംസാരിച്ചിരുന്നു.

ബിഗ് ബോസിന് ശേഷം വീണയും ഭര്‍ത്താവും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇരുവരും വേര്‍പിരിഞ്ഞതായിട്ടുമക്കെ കഥകള്‍ വന്നു. പിന്നീട് ഒരു ചാനല്‍ പരിപാടിയില്‍ നടി അത് സ്ഥിരീകരിക്കുകയും ചെയ്തു. നിയമപരമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞില്ലെങ്കിലും രണ്ടാളും രണ്ടിടത്തായി താമസം മാറിയെന്നും ഏക മകന്റെ ആവശ്യങ്ങള്‍ക്ക് ഇരുവരും ഒരുമിച്ച് എത്തുന്നതും പതിവാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി താരങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാലിപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വീണ പങ്കുവെച്ച സ്റ്റോറി പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ വീഡിയോ ആണ് വീണ പങ്കുവെച്ചത്.
ഇതിനൊപ്പം നാഗ ചൈതന്യയുടെ ആദ്യ വിവാഹത്തിലെ ചിത്രവും കൂട്ടിചേര്‍ത്താണ് വീഡിയോ പ്രചരിക്കുന്നത്. നടി സാമന്തയുമായിട്ടുള്ള ആദ്യ വിവാഹത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് നാഗ ചൈതന്യയ്ക്ക് പോകാന്‍ സാധിച്ചു എന്നും സ്ത്രീകളെക്കാളും പുരുഷന്മാര്‍ക്ക് ഇത് വളരെ എളുപ്പമാണെന്നുമാണ് വീണ ഉദ്ദേശിച്ചത്.

' ആണുങ്ങള്‍ എത്രവേഗമാണ് ഒരു ബന്ധത്തില്‍ നിന്നും മറികടക്കുന്നത്' എന്ന ക്യാപ്ഷനും നടി ഇതിന് നല്‍കിയിരിക്കുകയാണ്. ഒരു വിവാഹ ജീവിതത്തില്‍ നിന്നും ഭാര്യയും ഭര്‍ത്താവും വേര്‍പിരിയുമ്പോള്‍ പുരുഷന്മാര്‍ക്ക് അതിനെ മറികടക്കുന്നത് എളുപ്പമാണെന്നും സ്ത്രീകള്‍ അത്രയും വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സൂചിപ്പിക്കുകയാണ് നടി. സ്വന്തം ജീവിതത്തിലെ അവസ്ഥയാണോ നടി ഇതിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കുകയാണ് ആരാധകര്‍.
ചെറിയ പ്രായത്തില്‍ നര്‍ത്തകിയായിട്ടാണ് വീണ നായര്‍ കരിയര്‍ തുടങ്ങുന്നത്. 2006 ല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട നടി ടെലിവിഷന്‍ സീരിയലിലൂടെ സജീവമായി. 2014 പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെയാണ് വീണ സിനിമയില്‍ സജീവമാകുന്നത്.
2014 ല്‍ പാട്ടുകാരനും നര്‍ത്തകനും ഇപ്പോള്‍ റേഡിയോ ജോക്കിയുമായ അമന്‍ ബയാമിയുമായി ഇഷ്ടത്തിലായി. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് താരങ്ങള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു.


Click it and Unblock the Notifications











