ജയന്റെ ശരീരത്ത് കത്തി വെക്കാന്‍ തോന്നുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്; അവസാനമായി കണ്ടതിനെ കുറിച്ച് നടി വിധുബാല

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന് അഭിനയിച്ചിരുന്ന നടിയാണ് വിധുബാല. ഒത്തിരി സിനിമകളില്‍ നായികയായി തിളങ്ങിയങ്കിലും പെട്ടെന്ന് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാമെന്ന തീരുമാനത്തിലേക്ക് നടി എത്തി. പിന്നീട് അഭിനയത്തിലേക്ക് കാര്യമായ തിരിച്ച് വരവ് നടത്തിയില്ലെങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ സജീവമായിരുന്നു.

കഥയല്ലിത് ജീവിതം എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇപ്പോഴിതാ അനശ്വര നടന്‍ ജയനെ അവസാനമായി കാണാന്‍ പോയതിനെ കുറിച്ച് വിധുബാല പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു നടി. അവതാരകന്‍ ചില കാര്യങ്ങള്‍ ചോദിക്കുന്നതും വിധുബാല അതിന് മറുപടി പറയുന്നതുമായ വീഡിയോ ആണ് പ്രൊമോയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

 ജയന്റെ അപ്രതീക്ഷിത വിയോഗം തനിക്കും ഒരു ഞെട്ടലാണ് നല്‍കിയതെന്ന് നടി

വിധുബാല രണ്ട് മരണങ്ങളില്‍ പങ്കെടുക്കാനേ പോയിട്ടുള്ളു. ഒന്ന് സത്യന്‍ മാഷിന്റെയും രണ്ട് ജയന്റെയും, ശരിയല്ലേ എന്നാണ് അവതാരകന്‍ ചോദിച്ചത്. അതേന്ന് നടി മറുപടിയായി പറഞ്ഞു. ഇതിന് പിന്നാലെയാണ് ജയന്റെ അപ്രതീക്ഷിത വിയോഗം തനിക്കും ഒരു ഞെട്ടലാണ് നല്‍കിയതെന്ന് നടി പറഞ്ഞത്. മാത്രമല്ല ആശുപത്രിയില്‍ പോയി അവസാനമായി അദ്ദേഹത്തെ കണ്ട നിമിഷത്തെ കുറിച്ചും വിധുബാല പറഞ്ഞു.

ജയന്റെ ശരീരത്തില്‍ കത്തിവെക്കാന്‍ തോന്നില്ലെന്ന് ഡോക്ടർ പറഞ്ഞു

ജയന്‍ മരിച്ച സമയത്ത് ഞാന്‍ അഭിനയത്തില്‍ നിന്നൊക്കെ വിട്ട് നില്‍ക്കുകയാണ്. എന്നോട് ആരോ വിളിച്ചിട്ട് ജയന്‍ മരിച്ചെന്ന് പറയുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലില്‍ വച്ചിട്ടാണ് ജയന്റെ ബോഡി പോസ്റ്റ്മാര്‍ട്ടം ചെയ്തത്.

അന്ന് അദ്ദേഹത്തെ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍ പുറത്ത് വന്നിട്ട് പറഞ്ഞത് അദ്ദേഹത്തിന്റെ ശരീരത്തില്‍ കത്തിവെക്കാന്‍ തോന്നില്ലെന്നാണ്. അത്ര പെര്‍ഫെക്ട് ബോഡിയായിരുന്നു അദ്ദേഹത്തിന്റേതെന്നും കത്തിവെക്കാ കൂടാതെന്നും ഇത്രയും നല്ലൊരു ശരീരം താനിത് വരെ കണ്ടിട്ടില്ലെന്നും തമിഴിലാണ് ആ ഡോക്ടര്‍ പറഞ്ഞതെന്ന് വിധുബാല ഓര്‍മ്മിക്കുന്നു.

എനിക്ക് ജീവിക്കാനായി ഒട്ടും സമയമില്ലാത്തത് കൊണ്ടാണ് സിനിമ വിട്ടത്

പത്ത് വയസിലാണ് താന്‍ സിനിമയിലെ തിരക്കുള്ള ജീവിതം ആരംഭിക്കുന്നതെന്നാണ് വിധുബാല പറയുന്നത്. പത്ത് വയസ് മുതല്‍ പതിനാറ് കൊല്ലത്തോളം രാപ്പകല്‍ ഇല്ലാതെ വര്‍ക്ക് ചെയ്തിരുന്നു. എനിക്ക് ജീവിക്കാനായി ഒട്ടും സമയമില്ലായിരുന്നു. ഒരു ദിവസമെങ്കിലും രാവിലെ എട്ട് മണി വരെ കിടന്ന് ഉറങ്ങണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് താന്‍ തീരുമാനിക്കുന്നതെന്നാണ് നടി പറയുന്നത്.

അച്ഛന്റെ വേര്‍പാടുണ്ടാക്കിയ വേദന താങ്ങാന്‍ കഴിയില്ല

അച്ഛന്റെ വേര്‍പാടുണ്ടാക്കിയ വേദന താങ്ങാന്‍ കഴിയുമായിരുന്നതല്ലെന്നും വിധുബാല പറഞ്ഞു. എന്നെ അത്രയും അരുമിച്ച് കൊഞ്ചിച്ചാണ് അച്ഛന്‍ വളര്‍ത്തിയത്. ഒരിക്കല്‍ മാത്രമേ എന്നെ അദ്ദേഹം തല്ലിയിട്ടുള്ളുവെന്ന് പറഞ്ഞ നടി പ്രേം നസീറിനെ കുറിച്ചും പറയുന്നുണ്ട്.

പ്രേം നസീറിന് എന്റെ മുഖത്ത് നോക്കി പ്രണയരംഗം അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നി

'പ്രേം നസീറിന് എന്റെ മുഖത്ത് നോക്കി പ്രണയരംഗം അഭിനയിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. ആദ്യം അഭിനയിച്ച കോളേജ് ഗേള്‍ എന്ന ചിത്രത്തിലാണത്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തെ അറിയാം. ആ സിനിമയില്‍ എന്റെ കണ്ണില്‍ നോക്കി പ്രണയാര്‍ദ്രമായി സംസാരിക്കണം. പറഞ്ഞ് തുടങ്ങുമ്പോഴെക്കും തെറ്റിപോകും. ഇവളുടെ മുഖത്ത് നോക്കിയാല്‍ എനിക്ക് പ്രേമമൊന്നും അഭിനയിക്കാന്‍ വരുന്നില്ല സാര്‍ എന്ന് സംവിധായകനോട് പറയുമെന്ന്' നടി കൂട്ടിച്ചേര്‍ത്തു..

More from Filmibeat

Read more about: vidhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X