»   » അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

Posted By:
Subscribe to Filmibeat Malayalam

അമ്മയിലും ജ്വാലയായിലുമൊക്കെ വില്ലത്തി വേഷങ്ങള്‍ ചെയ്ത യമുനയ്ക്ക് ഏത് വേഷവും ഗംഭീരമായി വഴങ്ങും. അതിനുള്ള തെളിവാണ് ചന്ദനമഴയിലെ വര്‍ഷയുടെ അമ്മായി അമ്മ മധുമതി എന്ന കഥാപാത്രം. പക്ഷേ ഇതൊന്നും യമുന ആഗ്രഹിച്ചതല്ല. വീട്ടിലെ പല സാഹചര്യങ്ങളുമാണ് യമുനയെ സ്‌ക്രീനില്‍ എത്തിക്കുന്നത്. ഇപ്പോഴിതാ 50 സീരിലുകളിലും 45 സിനിമകളിലും അഭിനയിച്ചു. മൂന്ന് സീരിയലുകളിലാണ് യമുന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ശരിയ്ക്കും കഷ്ടപാട് അറിഞ്ഞ് തന്നെയാണ് യമുന വളര്‍ന്നത്. ബിസിനസ്സില്‍ അച്ഛനുണ്ടായ പരാജയം വലിയൊരു കടത്തിലേക്കാണ് യമുനയുടെ കുടുംബത്തെ എത്തിച്ചത്. പിന്നെ അച്ഛനെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് വിചാരിച്ചപ്പോള്‍ മറ്റൊരു വഴിയും കണ്ടില്ല. സീരിയല്‍ താരം യമുന പറയുന്നു. തുടര്‍ന്ന് വായിക്കൂ..

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

നടിയാകണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വീട്ടിലെ കടങ്ങളും, അച്ഛന്റെ അവസ്ഥയും കണ്ടാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. യമുന പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യമുന ഇക്കാര്യം തുറന്ന് പറഞ്ഞത്.

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

എഞ്ചിനീയര്‍ ആകാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ സീരിയലിലും സിനിമയിലും അഭിനയിക്കാനാണ് യോഗം-യമുന.

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

മധുമോഹന്‍ സാറിന്റെ ബഷീര്‍ കഥകളിലൂടെയാണ് താന്‍ അഭിനയരംഗത്ത് എത്തുന്നത്. അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ വീടിനടുത്തുള്ള ടോം ജേക്കബ് സാര്‍ മധു മോഹന്‍ സാറിന് തന്നെ പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

അഭിനയ ജീവിതത്തിലൂടെ അച്ഛന്റെ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം അനിയത്തിയുടെ വിവാഹം വരെ താനാണ് നടത്തിയത്. യമുന പറയുന്നു.

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

അനിയത്തിയുടെ വിവാഹ ശേഷമായിരുന്നു യമുനയുടെ വിവാഹം. സംവിധായകന്‍ എസ് പി മഹേഷാണ് യമുനയെ വിവാഹം കഴിച്ചിരിക്കുന്നത്.

അച്ഛനെ സഹായിയ്ക്കാന്‍ മറ്റൊരു വഴിയും കണ്ടില്ല, നടി യമുന പറയുന്നു

ചന്ദനമഴ, മനസ്സറിയാതെ, മേഘസന്ദേശം എന്നീ സീരിയലുകളിലാണ് യമുന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Actress Yamuna about her career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X