For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവേട്ടനുമൊത്തുള്ള ആദ്യത്തെ ജന്മദിനം, മക്കൾക്കും ഭർത്താവിനുമൊപ്പം ആഘോഷമാക്കി യമുന

  |

  മിനിസ്ക്രീനും ബിഗ് സ്ക്രീനിലും ഒരു പോലെ സജീവമാണ് യമുന. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ ജ്വാലയായിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും നടിയെ കുറിച്ച് ഓർക്കമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജ്വാലയായിലെ കഥാപാത്രമാണ്. സിനിമ രംഗത്ത് നിന്നാണ് യുമന സീരിയലിൽ എത്തുന്നത്. സഹോദരി കഥാപാത്രങ്ങളായിരുന്നു നടി അധികം അവതരിപ്പിച്ചത്.

  yamuna

  ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമായിട്ടുണ്ട് താരം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് യമുനയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ്. ദേവനുമായുള്ള വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്. ഭർത്താവിനും കുടുംബത്തിനും പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. യമുനയ്ക്ക് പിറന്നാൾ ആശംസ നേർത്ത് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. നടി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

  മമ്മൂട്ടിയെ കാണുമ്പോൾ കൈ എടുത്ത് തൊഴാന്‍ തോന്നു, കാരണം വെളിപ്പെടുത്തി നിർമ്മാതാവ്...

  പിറന്നാൾ ആശംസിച്ച എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ''കഴിഞ്ഞ വർഷം, ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവായി മാറിയ വർഷം . ശ്രീപദ്‌മനാഭ പാദത്തിൽ അർപ്പിച്ച എന്റെ ജീവിതം. ഭഗവാൻ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാൻ ശ്രമിക്കുന്നു. നവംബർ ഒന്ന്, എന്റെ ജന്മദിനം. കേരളപ്പിറവിയും. ദേവേട്ടനുമൊത്തുള്ള ആദ്യത്തെ ജന്മദിനം. മക്കളും ഭർത്താവുമൊന്നിച്ചു കൂടിച്ചേരുമ്പോൾ ഓരോ ചെറിയ ഒത്തുചേരലുകൾ പോലും ആഘോഷമാകുന്നു. എനിക്ക് ജന്മദിനാശംസകൾ അറിയിച്ച പ്രിയ സുഹൃത്തുക്കൾക്കെല്ലാം എന്റെ അകമഴിഞ്ഞ നന്ദി. സ്നേഹപൂർവ്വം, യമുന എന്നായിരുന്നു കുറിപ്പ്.

  അമൃതയെ വല്ലാതെ മിസ് ചെയ്തിരുന്നു, കുടുംബവിളക്ക് താരം ആതിര മാധവിന്റ വാക്കുകൾ വൈറൽ

  നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മ മകൾ പരമ്പരയിലൂടെ ടെലിവിഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആ സന്തോഷവും യമുന പങ്കുവെച്ചിരുന്നു. ഒക്ടോബർ 25നാണ് ഈ പരമ്പര തുടങ്ങിയത്. ഫൈസൽ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാൻ ചെയ്യുന്ന നാലാമത്തെ പരമ്പര. നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെൺകുട്ടിക്കു ശേഷം 'അമ്മ മകൾ'. പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളിൽ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസൽ. സംവിധായകൻ എന്ന നിലക്ക് നിർമാതാവിനു വേണ്ട കരുതലും അർഹിക്കുന്ന ബഹുമാനവും നൽകുന്ന ഒരാളാണ് ഫൈസൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

  ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റർ. ഫൈസൽ എന്നെ ഈ പ്രോജെക്ടിലേക്കു വിളിച്ചപ്പോൾത്തന്നെ കാരക്ടർ എന്താണന്നു ചോദിക്കാതെ ഞാൻ ഓക്കേ പറഞ്ഞു. ഞാൻ എന്ന കലാകാരിക്ക് അർഹിക്കുന്ന സ്ഥാനം ഫൈസൽ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം. ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.

  കെ വി അനിൽ എന്ന സ്ക്രിപ്റ്റ് റൈറ്ററെക്കുറിച്ചു ഒരുവാക്ക് പറയാതെ വയ്യ. വര്ഷങ്ങളായി അറിയാം അദ്ദേഹത്തെ. എ എം നസീറിന്റെ സംവിധാനത്തിൽ അദ്ദേഹം എഴുതിയ 'മകളുടെ അമ്മ' എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തത്. കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ വാക്കുകളിൽ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉൾക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വർക്ക് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം ഞാൻ മറച്ചു വയ്ക്കുന്നില്ല.

  actress yamuna got married | FilmiBeat Malayalam

  ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്സ്. അവർ സെറ്റിലുള്ളത് എല്ലാവര്ക്കും പുതിയ ഒരൂർജം പകരുന്നു. എല്ലാവരെയും കോർത്തിണക്കി എല്ലാവര്ക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു ഈ ഡ്യൂഓ. 'പൂക്കാലം വരവായി'ക്കു ശേഷം ക്ലാസിക് ഫ്രയിമ്സിന്റെ ബാനറിൽ ഇവർ നിർമ്മിക്കുന്ന സീരിയൽ ആണ് 'അമ്മ മകൾ'. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും 'അമ്മ മകൾ'. എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും എനിക്കും ഈ പ്രോജെക്ടിനും ഉണ്ടാവുമല്ലോയെന്നായിരുന്നു യുമനയുടെ വാക്കുകൾ. സീകേരളത്തിൽ സീരിയൽ ആരംഭിച്ചിട്ടുണ്ട്.

  Read more about: serial
  English summary
  Actress Yamuna celebrate Her Birthday With Husband Devan Ayyankeril And Daughters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X