For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിത്യയെ ആദ്യം കണ്ടപ്പോള്‍ കലിയാണ് വന്നത്; എന്തൊരു ജാഡക്കാരിയാണെന്ന് തോന്നിയെന്ന് യമുനയുടെ ഭര്‍ത്താവ് ദേവന്‍

  |

  പലവിധത്തിലുള്ള റിയാലിറ്റി ഷോ കള്‍ വന്നിട്ടുണ്ടെങ്കിലും താരദമ്പതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് രസകരമായി നടത്തിയ ഷോ ആണ് ഞാനും എന്റാളും. വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളു എങ്കിലും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാന്‍ അതിന് സാധിച്ചിരുന്നു. മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയരായ ചില താരങ്ങളും അവരുടെ പങ്കാളികളുമാണ് ഷോ യിലേക്ക് എത്തിയത്.

  നടി യമുന റാണിയുടെ കൂടെ ഭര്‍ത്താവ് ദേവനും എത്തിയിരുന്നു. അതുവരെ ഉണ്ടായിരുന്ന വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തി കാഴ്ചക്കാരുടെ മനസ് നിറയ്ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഈ പരിപാടിയിലേക്ക് വന്നതിനെ പറ്റി ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് താരങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

  Also Read: കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ രണ്ടുപേർക്കും പേടി ആയിരുന്നു; ശ്രീജ ഒരു അപൂർവ്വ ജീവിയാണെന്നും സെന്തിൽ!

  ഇങ്ങനൊരു റിയാലിറ്റി ഷോ തന്റെ ജീവിതത്തിലെ ആദ്യാനുഭവം ആയിരുന്നുവെന്നാണ് ദേവന്‍ പറയുന്നത്. ഞാനും യമുനയും മാത്രമായിട്ടാണ് ഇവിടേക്ക് വന്നത്. എന്നാല്‍ തിരികെ പോകുമ്പോള്‍ വലിയൊരു അമേസിംഗ് ഫാമിലിയെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്.

  ഓരോ ദിവസവും അത്രയും മനോഹരമായിരുന്നു. ഇവിടെയെത്തിയ ആദ്യമൊക്കെ റൂമില്‍ താമസിക്കാന്‍ മടിച്ചു. വേറൊരു ഹോട്ടലില്‍ പോയാണ് താമസിച്ചത്. എന്നാല്‍ പതുക്കെ ഇവരൊക്കെ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിച്ച് അവിടെ പോയി താമസിച്ച് തുടങ്ങിയെന്നും ദേവന്‍ പറഞ്ഞു.

  Also Read: 'പരസ്പരത്തിൽ കുറേ സീനുകൾ ഇഷ്ടമില്ലാതെ ചെയ്തു, ക്ലെെമാക്സ് സ്വീകരിക്കില്ലെന്ന് പ്രൊഡ്യൂസറോട് പറഞ്ഞപ്പോൾ'

  ഇവരൊക്കെ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു മനസിലാക്കാന്‍ ദേവേട്ടന്‍ എന്നെയാണ് ഏല്‍പ്പിച്ചതെന്ന് പറഞ്ഞാണ് യമുനയും ഈ വിഷയം സംസാരിച്ചത്. എനിക്കിവിടെ പറ്റില്ലെന്ന് ആദ്യം പറഞ്ഞയാളെ ഇപ്പോള്‍ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് വലിച്ചു കൊണ്ട് പോകേണ്ട അവസ്ഥയായി മാറിയെന്ന് യമുന പറയുന്നു.

  വിധികര്‍ത്താക്കളായ ജോണി ആന്റണിയെ കുറിച്ചും നിത്യയെ കുറിച്ചും ദേവന്‍ സംസാരിച്ചിരുന്നു. 'എന്തിനും ഏതിനും നന്മ കണ്ടെത്താന്‍ കഴിയുന്ന ഒരാളാണ് ജോണി ചേട്ടന്‍. ഒരു സത്യം പറയട്ടെ, നിത്യ ദാസിനെ ആദ്യം കണ്ടപ്പോള്‍ എനിക്ക് കലിയാണ് തോന്നിയത്. എന്റെ മനസ്സില്‍ ഒരു ജാഡക്കാരി പെണ്ണ് അതായിരുന്നു നിത്യ. നമ്മളോട് ഒന്നും മിണ്ടാതെ നേരെ അവിടെ പോയി ഇരിക്കും. അതുകൊണ്ട് നിത്യയെ ആദ്യം ഇഷ്ടപ്പെട്ടില്ല.

  പോകെ പോകെ നിത്യ എന്ന് പറയുന്നത് ഒരു അമേസിങ് പേഴ്‌സണ്‍ ആണൈന്ന് മനസിലായി. മനസ്സില്‍ ഉള്ളത് അതുപോലെ തുറന്ന് പറയുന്ന ഒരു വ്യക്തിയാണ്. ഇപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ള വ്യക്തി കൂടിയാണ് നിത്യ. എത്ര പ്രഷര്‍ ഉണ്ടായാലും നിത്യ തന്റെ സ്റ്റാന്‍ഡില്‍ ഉറച്ചു നില്‍ക്കും. അനൂപിന്റെയും ദര്‍ശനയുടെയും കേസില്‍ നിന്ന് തന്നെ അത് മനസിലാക്കാന്‍ സാധിക്കുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

  ഒരു വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പരിചയത്തിനൊടുവിലാണ് യമുന റാണിയും ദേവനും പരിചയപ്പെടുന്നത്. ദേവന്റെ സ്ഥലം വാങ്ങിയത് യമുനയായിരുന്നു. ആ അടുപ്പം പിന്നീട് വിവാഹാലോചനയിലേക്ക് എത്തി.

  മക്കളുടെ കൂടെ സമ്മതം ലഭിച്ചതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ 2020 ഡിസംബറില്‍ താരങ്ങള്‍ വിവാഹിതരായി. യമുന സീരിയല്‍ നടിയായത് കൊണ്ട് തന്നെ നടിയുടെ രണ്ടാം വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടു.

  വിവാഹത്തിന് ശേഷം സീരിയലില്‍ സജീവമായി അഭിനയിക്കുകയായിരുന്നു യമുന. ഒപ്പം യൂട്യൂബ് ചാനല്‍ കൂടി തുടങ്ങുകയും വീട്ടിലെ വിശേഷങ്ങളും മറ്റും പറയുകയും ചെയ്യുന്നത് പതിവാണ്. ഇതിനിടയിലാണ് ഞാനും എന്റാളും എന്ന റിയാലിറ്റി ഷോ യിലേക്കും എത്തുന്നത്. അതുവരെ ഉണ്ടായിരുന്ന വിമര്‍ശനങ്ങളെല്ലാം മാറ്റിയെഴുതാന്‍ ഇരുവര്‍ക്കും സാധിച്ചതും ഈ ഷോ യിലൂടെയാണ്.

  Read more about: യമുന
  English summary
  Actress Yamuna Rani's Husband Devan Spoke About Actress Nithya Das Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X