ബാലുവിന്റെ സ്വന്തം സൂസു! ഉപ്പും മുളകില്‍ നൂറിന്‍ ഷെരീഫുമുണ്ടായിരുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ബാലചന്ദ്രന്‍ തമ്പിയെന്ന ബാലുവും നീലിമയെന്ന നീലുവും അവരുടെ മക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. അഡാര്‍ ലവിലൂടെ നായികയായി തുടക്കം കുറിച്ച നൂറിന്‍ ഷെരീഫും ഈ പരമ്പരയില്‍ അഭിനയിച്ചിരുന്നു. ചുരുണ്ട മുടിയും വളുവളാന്നുള്ള സംസാരവുമായി നീലുവിന്റെ വീട്ടിലേക്ക് ഇടയ്ക്ക് എത്തിയിരുന്നു ഈ താരം. വളരെ മുന്‍പുള്ള ഭാഗങ്ങളിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നൂറിന്‍ അഭിനയിച്ച എപ്പിസോഡുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അണ്ണാ എന്ന വിളിയോടെയാണ് താരമെത്തിയത്.
തനിക്ക് 7 സഹോദരിമാരാണെന്നും അതില്‍ ഏറ്റവും ഇളയവളാണ് ഇവളെന്നും തനിക്ക് മകളെപ്പോലെയാണ് ഇവളെന്നുമായിരുന്നു ബാലുവിന്റെ കമന്റ്. നീലുവിന്റെ സഹോദരനായ കുട്ടുവും ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കായിരുന്നു ഒരുസമയത്ത് പരമ്പരയില്‍ നിറഞ്ഞുനിന്നത്. അണ്ണാ എന്ന് വിളിച്ച് നടക്കുന്ന നൂറിനെയാണ് പരമ്പരയില്‍ കണ്ടത്. സൂസൂ എന്നാണ് എല്ലാവരും നൂറിനെ വിളിച്ചിരുന്നത്. പ്രശസ്തനാവാനുള്ള ബാലുവിന്റെ ശ്രമത്തിന് ശക്തമായ പിന്തുണയാണ് സൂസു നല്‍കുന്നത്. ഇസ്തിരിപ്പെട്ടിയില്‍ ബുള്‍സൈ അടിക്കുന്ന ബാലുവിന് ശക്തമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നതും സൂസുവാണ്.

ഭക്ഷണം കഴിക്കാനിരുന്ന സൂസുവിനെ വെറുപ്പിക്കുകയാണ് കുട്ടു. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു കുട്ടു സംസാരിച്ചത്. തിരുവനന്തപുരം ശൈലിയിലുള്ള സംസാരമായിരുന്നു സൂസുവിന്റേത്. കുട്ടുവിനെ സംരക്ഷിക്കാനായി നീലുവും സൂസുവിനൊപ്പം ബാലുവും നിന്നതോടെയാണ് വഴക്കുകള്‍ക്ക് പരിഹാരമായത്. തന്നെ എടാപോടായെന്ന് വിളിക്കരുതെന്നും കുട്ടു സൂസുവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വഴക്കിനൊടുവില്‍ കുട്ടുവിനെ ഇടിച്ച് പഞ്ചറാക്കുകയായിരുന്നു സൂസു. ഇത് കണ്ടതോടെയാണ് ബാലുവിന് ആശ്വാസമായത്. വീഡിയോ കാണാം.


Click it and Unblock the Notifications