രണ്ട് വർഷം പിരിഞ്ഞിരുന്നശേഷം കാണുമ്പോഴുണ്ടാകുന്ന സന്തോഷമായിരുന്നു, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല; ആദില-നൂറ

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്ത ഇരുപത്തിയഞ്ച് മത്സരാർത്ഥികളിൽ ബിബി മെറ്റീരിയൽസ് എന്ന് വിളിക്കാൻ കഴിയുന്ന രണ്ടുപേരായിരുന്നു ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ആദില 95 ആം ദിവസവും നൂറ 9​9 ആം ദിവസവുമാണ് ഹൗസിൽ നിന്നും എവിക്ടായത്. രണ്ടുപേരുടേയും മിഡ് വീക്ക് എവിക്ഷനായിരുന്നു. അവസാന ആഴ്ചയിൽ ​ഗെയിമിൽ വന്ന മാറ്റം ആദിലയേയും നൂറയേയും നെ​ഗറ്റീവായി ബാധിച്ചിരുന്നു.

ഇല്ലായിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ ഇടം പിടിച്ച് നൂറയും ഉണ്ടാ‌കുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ശരീരവും ഒരു മനസുമായി കഴിയുന്നവരാണ് ഇരുവരും. ആദിലയുടെ എവിക്ഷനുശേഷം ഹൗസിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നൂറ. ഇപ്പോഴിതാ എവിക്ഷനുശേഷം നടന്ന തങ്ങളുടെ റീ യൂണിയൻ വീഡിയോയും വിശേഷങ്ങളും പങ്കിട്ടിരിക്കുകയാണ് ആദിലയും നൂറയും പുതിയ വ്ലോ​ഗിലൂടെ.

Adhila Noora
Photo Credit: Adhila noora / Instagram

ഹൗസിൽ നിന്ന് ഇറങ്ങിയശേഷം ഞാൻ കുറച്ച് എംറ്റിയായി ഇരിക്കുകയാണ്. ബേബിയെ കണ്ടപ്പോൾ തന്നെ രണ്ട് വർഷം പങ്കാളിയെ കാണാതെ നിന്ന് പിന്നീട് കാണുമ്പോഴുള്ള എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. ആദിലയെ കണ്ടപ്പോഴാണ് എനിക്ക് ഒരു സമാധാനമായത്. എന്നെ കാണുമ്പോൾ ഒരുപാട് മാറ്റം വന്നതുപോലെ ആളുകൾക്ക് തോന്നും. കാരണം ഞാൻ വല്ലാതെ മെലിഞ്ഞ് പോയി.

ഹൗസിൽ നിന്ന് ഇറങ്ങിയ ക്ഷീണം മാറിയിട്ടില്ല. ബി​ഗ് ബോസ് എഫക്ട് ഇപ്പോഴുമുണ്ട്. അതൊക്കെ ഇനി മാറ്റിയെടുക്കണം. കുറേ റെസ്റ്റ് എടുക്കണം. ഫുഡ് നന്നായി കഴിക്കാൻ പറ്റുന്നില്ല. വിശന്നാൽ പോലും അതാണ് സ്ഥിതി. കുറച്ച് ഭക്ഷണം കഴിച്ച് ഇത്രയും നാൾ ജീവിച്ചതുകൊണ്ടാണ്. ബി​ഗ് ബോസ് ഹൗസിലെ ഓർമകൾ ഇടയ്ക്കിടെ വന്ന് പോകുന്നുണ്ട്. ആ സമയത്ത് ഒരു അന്താളിപ്പ് ഉണ്ടാകും.

സംസാരിക്കുമ്പോൾ പോലും തപ്പലും തടയലുമാണ്. എല്ലാം ഇനി ബാക് ടു നോർമലാകണം നൂറ പറയുന്നു. ആദിലയും നൂറയുടെ അതേ മാനസീകാവസ്ഥയാണ്. എവിക്ഷൻ കഴിഞ്ഞ് നൂറ പുറത്തിറങ്ങിയ ഉടനെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോ‌ഴാണ് കാണുന്നത്. നൂറയെ കണ്ടപ്പോൾ എനിക്കും വല്ലാത്ത സന്തോഷമായിരുന്നു. അതുപോലെ ഹൗസിൽ എനിക്ക് 95 ദിവസവും നൂറയ്ക്ക് 99 ദിവസവും നിൽക്കാൻ കഴിഞ്ഞു.

അതൊരു വലിയ കാര്യമാണെന്ന് ആദിലയും പറഞ്ഞു. ​​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് വീണ്ടും ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായ സന്തോഷത്തെ കുറിച്ചും ഇരുവരും വ്ലോ​ഗിൽ സംസാരിച്ചു. ആ ക്ഷണത്തിന് ബി​ഗ് ബോസ് ട്രോഫിയേക്കാൾ വാല്യുവുണ്ടെന്നും ഇരുവരും പറഞ്ഞു.

Adhila Noora
Photo Credit: Adhila noora / Instagram

ബി​​ഗ് ബോസ് ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് ഭയങ്കര സന്തോഷമുള്ള ഒരു കാര്യം സംഭവിച്ചു. ബി​ഗ് ബോസ് വിന്നറിന്റെ കപ്പിനേക്കാൾ മുഖ്യമായിട്ടുള്ള ഒന്നാണ് ഞങ്ങൾക്ക് അവിടെ വെച്ച് സംഭവിച്ചത്. അല്ലെങ്കിൽ കിട്ടിയിരിക്കുന്നു. ലാലേട്ടന്റെ വീട്ടിലേക്ക് അദ്ദേഹം വീണ്ടും ഞങ്ങളെ ക്ഷണിച്ചു. രണ്ടുപേർക്കും സൗകര്യപ്രദമായ ഒരു ദിവസം അതിനുള്ള സൗകര്യം ഒരുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോൾ ഇനി വേറൊന്നും വേണ്ടെന്ന തോന്നലാണ് ഉണ്ടായത്.

ഇതിനേക്കാൾ സന്തോഷം നൽകിയ മൊമന്റ് ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞത്. ലെസ്ബിയൻ കപ്പിളായതുകൊണ്ട് തന്നെ ഷോയിലേക്ക് കയറും മുമ്പ് വലിയ രീതിയിൽ ഹെയ്റ്റ് ഉണ്ടായിരുന്നവരാണ് ഇരുവരും. ഷോയിലെ പ്രകടനത്തിലൂടെ ഹെയ്റ്റേഴ്സിനെ ഫാൻസാക്കി മാറ്റാൻ ഇരുവർക്കും കഴിഞ്ഞു.

ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചശേഷം കുടുംബംപോലും ഇരുവരേയും ഉപേക്ഷിച്ചു. ഇന്ന് പക്ഷെ നിരവധി അമ്മമാർ ഇരുവരേയും മക്കളായി സ്വീകരിച്ച് കഴിഞ്ഞു. ഏറ്റവും ആക്ടീവായി ഹൗസിൽ നിന്നിരുന്ന രണ്ട് മത്സരാർത്ഥികൾ കൂടിയായിരുന്നു ആദിലയും നൂറയും.

More from Filmibeat

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X