For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇടയ്ക്ക് കുഞ്ഞു തെറ്റിദ്ധാരണകളും പിണക്കങ്ങളും ഉണ്ടെങ്കിലും സഹോദര്യമാണ് ഞങ്ങള്‍ക്കുള്ളില്‍, ആദിത്യന്‍

  |

  നടി അമ്പിളി ദേവിയുമായിട്ടുള്ള വിവാഹത്തോടെയാണ് സീരിയല്‍ താരം ആദിത്യന്‍ ജയനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വന്നതോടെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് താരങ്ങള്‍. വിവാഹത്തോടെ അമ്പിളി സീരിയലില്‍ നിന്നും താല്‍കാലിക ഇടവേള എടുത്തെങ്കിലും ആദിത്യന്‍ സജീവമായി തുടരുകയാണ്.

  ഇപ്പോഴിതാ സീരിയല്‍ സംവിധായകന്‍ ഷിജു അരൂരിനെ കുറിച്ച് ആദിത്യന്‍ ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. സിനിമാ പാരമ്പര്യമൊന്നുമില്ലെങ്കിലും കഴിവുകള്‍ കൊണ്ട് സംവിധാന രംഗത്ത് വിജയം സ്വന്തമാക്കിയ ഷിജുവിനെ കുറിച്ചാണ് ആദിത്യന്‍ വാചാലനായിരിക്കുന്നത്.

  സ്വജന പക്ഷപാതവും താര പാരമ്പര്യവും കൊടി കുത്തി വാണിരുന്ന 90 കളില്‍ സംവിധാനം എന്ന തീരാ മോഹവുമായി സിനിമ സീരിയല്‍ രംഗത്തേക്ക് ചുവട് വച്ച വളരെ സാധാരണക്കാരനായ ഒരു വ്യക്തി. അരൂരുകാരന്‍ ഷിജു അഥവാ ഷിജു അരൂര്‍. അന്നൊക്കെ സിനിമ കുടുംബ പാരമ്പര്യം ഒരു അലിഖിത യോഗ്യതയായിരുന്നു ദൃശ്യാവിഷ്‌കാര രംഗത്ത്. എന്നിട്ടും ഇത്തരം യാതൊരു പാരമ്പര്യവും ഇല്ലാതെ തന്നെ സ്വന്തം കഴിവുകള്‍ കൊണ്ട് സംവിധാന രംഗത്ത് ചുവടുറപ്പിച്ചു ഇദ്ദേഹം. 95 ല്‍ ദൃശ്യ ലോകത്ത് കടന്നുവന്ന ഇദ്ദേഹത്തിന് കൂട്ടായിരുന്നത് പ്രീഡിഗ്രി സഹപാഠിയും ഇന്നത്തെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും ആയ ബാദുഷയും ഗുരു സ്ഥാനത്ത് നിയാസ് കക്കാഴവും.

  കിഴക്കിന്റെ വെനീസ് എന്ന ടെലിഫിലിമിലൂടെ തുടക്കം കുറിച്ച ആ സൗഹൃദത്തിനും അവരുടെ കലാ ജീവിതത്തിനും ഇന്ന് വയസ്സ് 25. ഈ കഴിഞ്ഞ കാലയളവില്‍ തന്നെ സിനിമ സീരിയല്‍ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചു രണ്ടു പേരും. ദൃശ്യ മാധ്യമ രംഗത്തെ ചുവടുറപ്പിന് പിന്നാമ്പുറങ്ങളില്‍ ഒരുപാട് വേദനയും യാതനയും അനുഭവിച്ച് വന്നതാണ് ഷിജു അരൂര്‍. സംവിധാനം മാത്രം വലിയൊരു വരുമാനമാര്‍ഗ്ഗം അല്ലാതെ ഇരുന്ന ആദ്യകാലങ്ങളില്‍ പലയിടത്തും ജോലികള്‍ ചെയ്തു കൊണ്ട് അദ്ദേഹം കുടുംബത്തെയും കലയെയും ഒരുപോലെ സംരക്ഷിച്ചു.

  Nithya Mammen exclusive interview | FilmiBeat Malayalam

  ആ അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ആണ് മലയാള സീരിയലിലെ മുന്‍നിര സംവിധായകനിലേക്കുള്ള ചുവടുകളുടെ അടിത്തറ. തന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ ഒരു നല്ല സംവിധായകനും അതിലുപരി നല്ലൊരു മനുഷ്യനും ആക്കി. എല്ലാവരോടും വളരെ സ്‌നേഹത്തോടും ബഹുമാനത്തോടെയും സംസാരവും ആരോടും ദേഷ്യമോ വൈരാഗ്യമോ വെക്കാത്ത പ്രകൃതവും. അദ്ദേഹത്തോടൊപ്പം ഒരുപാട് സീരിയലുകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. ഒരു സുഹൃത്ത് ബന്ധത്തിലുപരി പക്വതയേറിയ സാഹോദര്യം ആണ് ഞങ്ങള്‍ക്കിടയില്‍. ഇടക്കൊക്കെ കുഞ്ഞു കുഞ്ഞു തെറ്റിദ്ധാരണകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എന്റെ വിഷമങ്ങളില്‍ എന്നും തോളോട് തോളായി അദ്ദേഹം ഉണ്ട്.

  ഒരു ഇടവേളക്ക് ശേഷം 2015 ഇല്‍ സീരിയല്‍ രംഗത്ത് എന്റെ തിരിച്ചു വരവും അദ്ദേഹത്തിലൂടെ ആയിരുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലെ വമ്പന്‍ സാന്നിധ്യമായ സീ കേരളത്തില്‍ ആലപ്പുഴയുടെ സൗന്ദര്യവും വശ്യതയും പകര്‍ത്തിയെടുത്ത് അദ്ദേഹം അവസാനം സംവിധാനം ചെയ്ത അല്ലിയാമ്പല്‍ എന്ന സീരിയല്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. കലാരംഗത്ത് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നതിനോടൊപ്പം സര്‍വ്വരോഗ്യവും സന്തോഷവും അദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയില്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

  Read more about: serial television
  English summary
  Adhithyan Jayan About Director Shiju Aroor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X