For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവിയും ആദിത്യനും അന്നേ പ്രണയത്തിലാണെന്ന് ജീജ സുരേന്ദ്രൻ! ചുട്ടമറുപടിയുമായി താരം

  |

  കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട താരവിവാഹമാണ് സീരിയല്‍ നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ളത്. ഇരുവരും ഒരു സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നതിനാല്‍ വിവാഹ വാര്‍ത്ത വന്നപ്പോള്‍ ആരാധകരും അമ്പരന്നു. സീരിയലിന്റെ ഭാഗമാണോ എന്ന സംശയം വന്നെങ്കിലും പിന്നീട് താരങ്ങള്‍ തന്നെ ഒരുപാട് അഭിമുഖങ്ങളിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചു.

  വിവാഹം കഴിഞ്ഞ സമയത്തും ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ഉണ്ടായത്. അമ്പിളി ദേവിയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടും വലിയ വിവാദങ്ങളുണ്ടായിരുന്നു. അതിനെയെല്ലാം ധൈര്യത്തോടെയാണ് താരദമ്പതികള്‍ നേരിട്ടതും. കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുട്ടി കൂടി ജനിച്ച് ഇപ്പോള്‍ രണ്ട് മക്കളുമായി സന്തോഷത്തോടെ കഴിയുകയാണ് അമ്പളി ദേവി-ആദിത്യന്‍ ദമ്പതിമാര്‍.

  പലപ്പോഴും ആദിത്യന്‍ ഫേസ്ബുക്കിലൂടെ തുറന്ന് പറച്ചിലുകള്‍ നടത്താറുണ്ട്. അനാവശ്യമായി തന്റെ കുടുംബ കാര്യത്തില്‍ ഇടപെടാന്‍ വരുന്നവരോട് രൂക്ഷ വിമര്‍ശനം തന്നെയാണ് താരം നല്‍കാറുള്ളത്. ഇപ്പോഴിതാ നടി ജീജ സുരേന്ദ്രന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമ്പളി ദേവി-ആദിത്യന്‍ ദമ്പതിമാരെ കുറിച്ച് ജീജ പറഞ്ഞിരുന്നു. ഒരു സീരിയലിനിടെ ഇരുവരും പ്രണയത്തിലാണെന്ന് ജീജ പറഞ്ഞത് തെറ്റാണെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആദിത്യന്‍ ചൂണ്ടി കാണിക്കുന്നത്.

  എന്താ ഞാന്‍ പറയേണ്ടത് 60 കഴിഞ്ഞ ചില സ്ത്രീകള്‍ക്ക് ഉള്ള ഒരു അസുഖമാണ് എന്തേലും പറയണ. അടി കൊടുത്തു നന്നാക്കേണ്ട പ്രായം കഴിഞ്ഞു അത് കൊണ്ട് വിടുന്നു. നാട്ടില്‍ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടും. പിന്നെ അപ്പുനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഞാന്‍ അവനെ സ്‌നേഹിക്കുന്നത് എന്റെ കുഞ്ഞിന് മേലെയാണ് സ്ത്രീയെ. അതിനു അരെയും കാണിക്കേണ്ട കാര്യമില്ല. നിങ്ങള്‍ എന്നെ പറഞ്ഞോ എന്റെ മക്കളെയും കുഞ്ഞുങ്ങളെയും ഇനി പറഞ്ഞാല്‍...

  പിന്നെ നിങ്ങള്‍ക്കു ഷോക്ക് ആയി എന്ന് പറഞ്ഞല്ലോ എവിടെയാണ് ഞാന്‍ അമ്പിളിയുമായി പ്രേമത്തില്‍ ആയത്? ആ വര്‍ക്കില്‍ അമ്പിളിയും ഞാനും പ്രേമത്തില്‍ അല്ലായിരുന്നു. ആയിരുന്നു എങ്കില്‍ എനിക്ക് എന്റെ ജീവിതത്തില്‍ ഒരു വിഷമവും ഉണ്ടാകില്ലായിരുന്നു. പക്ഷെ എനിക്ക് അവളെ ഇഷ്ടമായിരുന്നു. അത് ഞാന്‍ അവരോടു പറയുകയോ പുറകില്‍ നടക്കുകയോ ചെയ്തട്ടില്ല. സ്‌നേഹതൂവല്‍ സീരിയലിലെ ഒരാള്‍, ഇവര് ഒഴികെ മറ്റൊരാള്‍ പറഞ്ഞാല്‍ ജീജ സുരേന്ദ്രനോട് പരസ്യമായി ഞാന്‍ മാപ്പു പറയും.

  അതിന്റെ ഡയറക്ടര്‍ ഉണ്ണി ചെറിയാന്‍, സന്തോഷ് കുട്ടമത്, നിര്‍മാതാവ് കാലടി ജയന്‍ ചേട്ടന്‍ ഇവിടെ ജീവിച്ചു ഇരിപ്പുണ്ട്. ഇവര് എത്ര പ്രാവശ്യമാണ് ആ സീരിയലില്‍ പുറത്തു പോയത്. കൂടുതല്‍ എന്നെ കൊണ്ട് പറയിപ്പിക്കരുത് നാണക്കേടാകും. വീട്ടില്‍ ഉണ്ടല്ലോ അവരുടെ കാര്യം നോക്ക്. മോന്റെ കുടുംബകാര്യം ശ്രദ്ധിക്കു കുഞ്ഞുങ്ങളുടെയും. നുണ പറച്ചില്‍ ആയിക്കോളൂ ജീജ അത് ഇനി എന്റെ അല്ല ഞങ്ങളുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കു ദോഷം ചെയ്യും ഇത് എന്റെ താക്കീതാണ്, ഞങ്ങള്‍ സ്വസ്ഥമായി ജീവിക്കുവാന് ബുധിമുട്ടു ഉണ്ടാക്കരുത്.

  നിങ്ങള്‍ എത്രപേരുടെ ജീവിതത്തില്‍ കയറി കളിക്കുന്നു എന്ന് ആലോചിക്കണം. നിങ്ങളുടെ കയ്യിലുള്ള വിത്ത് എന്റെ പറമ്പില്‍ ഇറക്കല്ലേ ജീജ. നിങ്ങള്‍ക്കു ഒന്നും ആരെയും നല്ലതു പറയാനോ സഹായിക്കാനോ സാധിക്കില്ല. ഇതുപോലെ ഉള്ള ആളുകള്‍ ആണ് എന്റെ ജീവിതവും തൊഴിലും നശിപ്പിച്ചത്. ഞാന്‍ ഇല്ലാത്തപ്പോള്‍ ലൊക്കേഷനിലും സംഘടനയിലും ഇരുന്നു പറഞ്ഞു പറഞ്ഞു നശിപ്പിച്ചു. കുഞ്ഞുങ്ങളുടെ ലൈഫ് നശിപ്പിക്കുവണോ? അവര് ജീവിച്ചോട്ടെ നല്ലോണം. പിന്നെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ഓണ്‍ലൈന്‍ ചാനലാണിത്. അവതാരകയെ കുറിച്ച് ഒന്നും പറയുന്നില്ല. ജീജ സുരേന്ദ്രന്‍ നിര്‍ത്തിക്കോ കെട്ടോ

  English summary
  Adhithyan Jayan Against Actress Jeeja Surendran's Statement On His Love With Ambili Devi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X