അമ്പിളി ദേവിയുമായുളള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം! സന്തോഷം പങ്കുവെച്ച് ആദിത്യന്‍ ജയന്‍

By Midhun Raj

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരുടെയും വിവാഹം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീതാ സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്പിളിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജനുവരി 25നാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം അമ്പിളിയും ആദിത്യനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. തുടര്‍ന്ന് മകന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അമര്‍നാഥ് കുഞ്ഞനിയന് മുത്തം നല്‍കുന്ന ചിത്രമാണ് നടന്‍ ആദ്യമായി പുറത്തുവിട്ടത്.

വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം

അമ്പിളി ദേവിയുടെയും ആദിത്യന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയിരിക്കുകയാണ്. വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം ആദിത്യന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ആദിത്യന്‍ ജയന്റെ വാക്കുകളിലേക്ക്: ഇന്ന് 25..1.2020, ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യമായി ഈശ്വരനോട് നന്ദി. ഒരു വര്‍ഷം പോയത് സത്യത്തില്‍ അറിഞ്ഞില്ല പലരും. കേട്ടപ്പോള്‍ ഷോക്ക് ആയി പോയി ഞങ്ങളും.

എല്ലാ കുടുംബത്തിലും ഉളള പോലെ

എല്ലാ കുടുംബത്തിലും ഉളള പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങള്‍ ആണ് ഓര്‍മ്മയില്‍ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്ക് ഈശ്വരന്‍ തന്നത്. ആ മനോഹരമായ നിമിഷങ്ങളില്‍ ഈശ്വരന്‍ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അതിഥി. ഞങ്ങളുടെ മകന്‍ അര്‍ജുന്‍.

അതിനും ഈശ്വരനോട് ഒരായിരം നന്ദി

അതിനും ഈശ്വരനോട് ഒരായിരം നന്ദി. പിന്നെ ഞങ്ങള്‍ സ്‌നേഹിച്ച ഒരുപാടു പേരില്‍ നിന്നും മറക്കാന്‍ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി. അതിനും പരാതി ഇല്ല. എല്ലാവരും നമ്മളെ സ്‌നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല.

അവരെ അവരുടെ വഴിക്കുവിടുക

അവരെ അവരുടെ വഴിക്കുവിടുക. ഒപ്പം നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും എന്റെ നല്ലവരായ സുഹൃത്തുക്കള്‍ക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി. കഴിഞ്ഞുപോയ ദിവസങ്ങളില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ആര്‍ക്കെങ്കിലും എന്തേലും തെറ്റ് വന്നെങ്കില്‍ ക്ഷമിക്കണം. എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഞങ്ങള്‍ക്ക് നല്ല ചിത്രങ്ങള്‍ എടുത്തുതന്ന ഞങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍ ലൂമിനസ് ടീമിനും നന്ദി. ആദിത്യന്‍ ജയന്‍ കുറിച്ചു.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X