അമ്പിളി ദേവിയുടെയും ജയന്റെയും വീട്ടിലെ പുതിയ സന്തോഷം; വീട്ടില്‍ ഇല്ലാത്ത സങ്കടം പങ്കുവെച്ച് താരം

സീരിയല്‍ താരങ്ങളായ ആദിത്യന്‍ ജയനും അമ്പിളി ദേവിയും അടുത്തിടെയാണ് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2019 ജനുവരി 25 നായിരുന്നു വളരെ രഹസ്യമായി ഇരുവരും വിവാഹിതരായത്. അന്ന് മുതല്‍ താരദമ്പതിമാരെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നെങ്കിലും അതിനെയെല്ലാം മറികടന്ന് സന്തുഷ്ടരായി ജീവിക്കുകയാണ് ആദിത്യനും അമ്പിളിയും.

അടുത്തിടെ തന്റെ യഥാര്‍ഥ പേര് ജയന്‍ എന്നാണെന്ന് വെളിപ്പെടുത്തി താരം ആ പേരിലേക്ക് മാറിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ ദിവസത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുകയാണ് ജയന്‍. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകന്‍ അപ്പുവിന്റെ ജന്മദിനമാണിന്ന്. അമ്പിളിയ്ക്കും ജയനുമൊപ്പമാണ് അപ്പു താമസിക്കുന്നത്. സ്വന്തം മകന് നല്‍കുന്ന അതേ പരിഗണന തന്നെയാണ് അപ്പുവിനും ജയന്‍ നല്‍കുന്നതെന്ന് മുന്‍പ് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്.

adhithyan-jayan-and-ambili-devi

ഇത്തവണ പിറന്നാള്‍ ആഘോഷം കുറച്ച് വൈകുമെന്ന് പറഞ്ഞാണ് താരമെത്തിയത്. ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യത്തിലാണ് താനെന്നും അധികം വൈകാതെ വീട്ടിലെത്തി വലിയൊരു ആഘോഷം തന്നെ നടത്താമെന്നും സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ ജയന്‍ പറയുന്നു. അമ്പിളി ദേവിയും മകന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

Recommended Video

ജീവിതത്തിലെ വലിയ വിഷമങ്ങളിലൊന്നാണത് | FilmiBeat Malayalam

'അപ്പൂസ് അച്ഛന് തിരക്കായതു കൊണ്ട് മോന്റെ പിറന്നാളിന് അച്ഛന് ഇത്തവണ ഒപ്പം നില്‍ക്കാനും ആഘോഷിക്കാനും സാധിച്ചില്ല അച്ഛന്‍ വന്നിട്ട് മോന്റെ പിറന്നാള് ഗംഭീരമായി ആഘോഷിക്കും കേട്ടോ. അപ്പൂസിനു അച്ഛന്റെ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെ അപ്പുവിന് ഒപ്പമുള്ള ചിത്രം ആദിത്യന്‍ പങ്ക് വച്ചപ്പോള്‍, അമ്പിളി മകന്റെ ജനനം മുതല്‍ ഇപ്പോള്‍ വരെയുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X