അമ്പിളി ദേവിയുടെ വീട്ടിലെ പുതിയ വിശേഷം! മകന്റെ ചോറൂണ് നടത്തി താരകുടുംബം, ചിത്രങ്ങളുമായി താരങ്ങളും

അമ്പിളി ദേവി, ആദിത്യന്‍ ജയന്‍ താരദമ്പതിമാര്‍ക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. ആദിത്യന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ജയന്‍ എന്നതാണ് തന്റെ യഥാര്‍ഥ പേരെന്നും ഇനി മുതല്‍ അങ്ങനെയാണെന്നും താരം പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ ഓണം ആഘോഷിക്കുകയാണ് ഇരുവരും. ഒപ്പം ഇളയമകന്‍ അര്‍ജുന്റെ ആദ്യ ഓണം കൂടിയാണ് ഇത്തവണ.

ഓണത്തിനൊപ്പം മറ്റ് രണ്ട് സന്തോഷ കാര്യങ്ങള്‍ കൂടി താരകുടുംബത്തില്‍ ഉണ്ടായെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാവിലെ തന്നെ ഭര്‍ത്താവിന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു അമ്പിളി ദേവി. ചിങ്ങ മാസത്തിലെ ഉത്രാടം ചേട്ടന്റെ പിറന്നാള് ആണ്. ഹാപ്പി ബെര്‍ത്ത് ഡേ ചേട്ടാ എന്ന് പറഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പ്രിയപ്പെട്ട നിമിഷങ്ങളിലെ ചിത്രങ്ങളായിരുന്നു അമ്പിളി പങ്കുവെച്ചിരുന്നത്.

 ambili-adhyathyan

അത് മാത്രമല്ല ഉത്രാട ദിവസം മകന്‍ അര്‍ജുന്റെ ചോറൂണ് കൂടി നടത്തിയ വിവരം കൂടി താരദമ്പതിമാര്‍ പറഞ്ഞിരിക്കുകയാണ്. അര്‍ജുന്‍ മോന്റെ ചോറൂണ് ആയിരുന്നു ഇന്ന് ഉച്ചക്ക് വീട്ടില്‍ വെച്ച്. പ്രത്യേകിച്ച് ആരുമില്ലായിരുന്നു. ഈശ്വരന്റെ അനുഗ്രഹവും നല്ല സുഹൃത്തുക്കളുടെ പ്രാര്‍ഥനയും കൊണ്ട് എല്ലാം നന്നായി നടന്നു. എന്നും എന്റെ ഒപ്പമുള്ള വടക്കുംനാഥനും ദേവിയ്ക്കും ഒരായിരം നന്ദി.

എനിക്ക് പിറന്നാള്‍ ആശംസകള്‍ പറഞ്ഞ എന്റെ പ്രിയപ്പെട്ടവര്‍ക്കും, മനോഹരമായ ഫോട്ടോസ് ടുത്ത് നല്‍കിയ എന്റെ അനിയന്‍മാര്‍ക്കും നന്ദി. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. ഇനിയുള്ള നാളുകള്‍ എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നുമായിരുന്നു മകന്റെ ചോറൂണിനെ കുറിച്ച് ആദിത്യന്‍ സംസാരിച്ചിരിക്കുന്നത്.

 ambili-adhyathyan

2019 ജനുവരിയിലായിരുന്നു ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം. ആരെയും അറിയിക്കാതെ പെട്ടെന്നുള്ള വിവാഹമായിരുന്നു. അതേ സമയം വിവാഹത്തിന് പിന്നാലെ ഇരുവരെയും തേടി വലിയ വിമര്‍ശനങ്ങളായിരുന്നു കാത്തിരുന്നത്. എന്നാല്‍ എല്ലാം മറികടന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X