എന്റെ കുഞ്ഞിനെ എടുക്കാനോ കാണാനോ സാധിക്കുമെന്ന് വിചാരിച്ചതല്ല; തളര്‍ന്ന് പോയ ദിവസങ്ങളെ കുറിച്ച് ജയന്‍
നടി അമ്പിളി ദേവിയുമായിട്ടുള്ള വിവാഹത്തോടെയാണ് സീരിയല്‍ താരം ആദിത്യന്‍ ജയനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മില്‍ വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആരെയും അറിയിക്കാതെ വളരെ രഹസ്യമായി നടന്ന വിവാഹത്തോട് അനുബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നു. അമ്പിളിയുടെ ആദ്യബന്ധത്തിലെ മകനും ഇവര്‍ക്കൊപ്പമാണ്. വിമര്‍ശനങ്ങളെയും വിവാദങ്ങളെയുമെല്ലാം മറികടന്ന് സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. അടുത്തിടെ ആദിത്യന്‍ ജയന്‍ എന്ന വിളിപ്പേര് ഒഴിവാക്കി സ്വന്തം പേരായ ജയന്‍ എന്ന് തന്നെ താരം സ്വീകരിച്ചിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പേരില്‍ മാറ്റം വരുത്തിയിരുന്നു.

സാധാരണ സോഷ്യല്‍ മീഡിയ പേജിലൂടെ ജയന്‍ പങ്കുവെക്കാറുള്ള എഴുത്തുകളും ചിത്രങ്ങളും ശ്രദ്ധേമാവാറുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതി കുറച്ച് ദിവസങ്ങളിലായി വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് പറയുകയാണ് ജയന്‍. മകനെ എടുക്കാന്‍ പോലും കഴിയാതെ പത്ത് ദിവസത്തോളമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇപ്പോള്‍ മാറ്റമുണ്ടെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം പറയുന്നു. മകനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

ജയന്റെ കുറിപ്പ് വായിക്കാം
എന്റെ കുഞ്ഞിനെ ഇതുപോലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല. അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാന്‍ കഴിഞ്ഞ 10 ദിവസമായി പോയത്. കൊറോണ അല്ലാട്ടോ. പക്ഷെ രോഗം അറിയാതെ ഞാന്‍ ചികിത്സ നടത്തി. എന്റെ ആപത്തില്‍ എന്നെ കൊണ്ടു നടന്ന എന്റെ സുഹൃത്ത് തൃശൂര്‍ ഉള്ള ഷിബു താങ്ക്യൂ മൈ ഡിയര്‍. ഇന്നാണ് ഒന്ന് നേരെ നിന്നത്.
എന്റെ മോനെ ഒന്ന് എടുത്തപ്പോള്‍ സന്തോഷമായി. അതിന് പോലും വയ്യായിരുന്നു. ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി. ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ... വിഷമം ഉണ്ട്. അമ്പിളിയോട് നന്ദി പറയുന്നില്ല. ബോര്‍ ആയി പോകും. ഇത്രയും പറഞ്ഞത് എനിക്ക് പലരും മെസേജ് അയക്കുകയും വിളിക്കുകയുമൊക്കെ ചെയ്തു. എടുത്തില്ലെന്ന തെറ്റിദ്ധാരണ ഉണ്ടായി. അങ്ങനെ ഒരു അവസ്ഥയിലാണ് ഞാന്‍ പോയത്. ആഹാരമില്ലാതെ ആ ദിവസങ്ങള്‍ ഓര്‍ക്കാനാവുന്നില്ല. ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും നന്ദി. എന്നുമാണ് ജയന്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications