അമ്പിളി ദേവിയുടെയും ജയന്റെയും ന്യൂയര്‍; അപ്പുവിനെ ചേര്‍ത്ത് നിര്‍ത്തിയ ചിത്രത്തിനൊപ്പം ആശംസയുമായി താരം

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആദിത്യന്‍ ജയന്‍. അടുത്തിടെയാണ് ജയന്‍ എന്ന യഥാര്‍ഥ പേരിലേക്ക് താരം മാറിയത്. നടി അമ്പിളി ദേവിയുമായി വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ പുതുവര്‍ഷത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് താരം.

'പുതിയ വര്‍ഷം എല്ലാവര്‍ക്കും നന്നായി ഇരിക്കട്ടെ വരുന്ന വര്‍ഷം എല്ലാവരുടെയും മനസ്സും ചിന്തകളും നന്നായി വരട്ടെ ഒരുപാട് പ്രാര്ത്ഥനയോടെ എല്ലാവര്‍ക്കും നല്ലതുമാത്രം സംഭവിക്കട്ടെ. എന്നെ സ്‌നേഹിക്കുന്ന എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ സുഹൃത്തുക്കള്‍ എന്റെ ഗുരുക്കന്മാര്‍, എന്റെ പ്രൊഡ്യൂസഴ്‌സ്, ചാനലുകള്‍, എന്റെ കുടുംബംഗങ്ങള്‍, എല്ലാ ടെക്നീഷ്യന്‍സ്, തൃശൂര്‍ ഉള്ള എന്റെ സുഹൃത്തകള്‍, ഗോപാലേട്ടന്‍ എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍. വടക്കുംനാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ'. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ താരം സൂചിപ്പിച്ചിരിക്കുന്നത്.

ambili-jayan

മകന്‍ അപ്പുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ജയന്‍ പോസ്റ്റ് ചെയ്തിരുന്നത്. പോസ്റ്റിന് താഴെ താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഭാര്യ അമ്പിളി ദേവിയും ഇളയമകന്‍ അര്‍ജുനും എവിടെ പോയി എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

2019 ജനുവരിയിലായിരുന്നു ജയനും അമ്പിളി ദേവിയും തമ്മില്‍ വിവാഹിതരാവുന്നത്. അധികമാരും അറിയാതെ നടന്ന വിവാഹം യഥാര്‍ഥമാണോ എന്ന സംശയം ഉയര്‍ന്ന് വന്നു. വൈകാതെ സത്യമാണെന്ന് താരങ്ങള്‍ പുറംലോകത്തെ അറിയിച്ചു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകനായ അപ്പു ഇവര്‍ക്കൊപ്പമാണ്.

വിവാഹവുമായി ബന്ധപ്പെട്ട് വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. എങ്കിലും ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇളയമകന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചത്. മാത്രമല്ല ഈ ജനുവരി 25 ന് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് അമ്പിളിയും ജയനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X