ബിഗ് ബോസ് വിന്നര്‍! അത് പേളിക്ക് അവകാശപ്പെട്ടത് തന്നെ! ആശംസയുമായി ആദിലുമെത്തി! പോസ്റ്റ് വൈറലാവുന്നു!
Recommended Video

നീണ്ട നാളത്തെ വിജയക്കുതിപ്പിന് ശേഷം ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. 7 പേരുമായാണ് ഇപ്പോള്‍ പരിപാടി നീങ്ങുന്നത്. അവസാനഘട്ട എലിമിനേഷനാണ് വാരാന്ത്യത്തില്‍ അരങ്ങേറുന്നത്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് പുറത്ത് പോവേണ്ടയാളെ തിരഞ്ഞെടുക്കുന്നത്. പരിപാടി അവസാനിക്കാന്‍ നാളുകള്‍ ശേഷിക്കെ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തുപോവുമെന്ന് വിലയിരുത്തിയവരാണ് ഇപ്പോഴും പരിപാടിയില്‍ തുടരുന്നത് എന്ന് മാത്രവുമല്ല യാതൊരുവിധ വെല്ലുവിളികളുമില്ലാതെ വളരെ കൂളായാണ് ഇവര്‍ സുരക്ഷിതരായത്. പറഞ്ഞുവന്നത് ശ്രിനിഷിന്റെയും അഥിതിയുടെയും സുരേഷിന്റെയും കാര്യമാണ്.
മത്സരച്ചൂട് കനത്തതോടെ ബിഗ് ബോസില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മത്സരാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്ന് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സാബു ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന് വിജയാശംസ നേരുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. ഇതിന് പിന്നാലെയായാണ് ആദില്‍ ഇബ്രാഹിമും എത്തിയിട്ടുള്ളത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആദിലും പേളിയുമായിരുന്നു ഡിഫോര്‍ ഡാന്‍സിനെ നയിച്ചിരുന്നത്. ബിഗ് ബോസിനെക്കുറിച്ച് നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നുവെന്നും പരിപാടി കൃത്യമായി കാണാത്തതിനാല്‍ അവിടയെന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് അറിയില്ലെന്നും താരം പറയുന്നു.

ആര് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ച് നിരവധി പേര്‍ സന്ദേശം അയച്ചിരുന്നുവെന്നും ഇപ്പോഴാണ് താന്‍ അത് കണ്ടതെന്നും മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിന്റെ ആദ്യ വിജയിയായി പേളി എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടും വിജയിക്കാന്‍ അര്‍ഹതയുള്ള മത്സരാര്‍ത്ഥികളിലൊരാള്‍ തന്നെയാണ് പേളിയെന്നും ആദില്‍ പറയുന്നു. ആദിലിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications