അപ്രതീക്ഷിത എലിമിനേഷനില്‍ ഞെട്ടിത്തരിച്ച് മത്സരാര്‍ത്ഥികള്‍! അതിഥിയോട് ഇത് വേണ്ടായിരുന്നു? കാണൂ!

Recommended Video

അപ്രതീക്ഷിത എലിമിനേഷനില്‍ ഞെട്ടിത്തരിച്ച് മത്സരാര്‍ത്ഥികള്‍

ടാസ്‌ക്കുകളും ട്വിസ്റ്റും നല്‍കി മത്സരാര്‍ത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും ഞെട്ടിക്കാറുണ്ട് ബിഗ് ബോസ്. പരിപാടിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം പ്രവചനാതീതമാണെന്നതാണ് പ്രധാന കാര്യങ്ങളിലൊന്ന്. 16 പേരുമായി തുടങ്ങിയ ബിഗ് ബോസ് മലയാളം ഇപ്പോള്‍ 6 പേരിലെത്തി നില്‍ക്കുകയാണ്. ഞായറാഴ്ചയാണ് പരിപാടിയുടെ ഫിനാലെ. അതിനിടയില്‍ ഇനിയും ആരെങ്കിലും പുറത്ത് പോവുമോയെന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുകയാണ്.

അവസാന ഘട്ട എലിമിനേഷനായിരുന്നു കഴിഞ്ഞയാഴ്ച അരങ്ങേറിയത്. അര്‍ച്ചന സുശീലനായിരുന്നു അന്ന് പുറത്തേക്ക് പോയത്. താരത്തെ പുറത്താക്കിയ നടപടി ശരിയായില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പേളി മാണിയാണ് ഇപ്പോള്‍ ബിഗ് ബോസില്‍ അവേശഷിക്കുന്ന ഒരേയൊരു വനിതാ മത്സരാര്‍ത്ഥി. ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, സാബു, ഷിയാസ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കുന്നതെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.

രസകരമായ ഗെയിമുകള്‍

രസകരമായ ഗെയിമുകള്‍

മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ടാസ്‌ക്കുകളും രസകരമായി മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്്. ഗ്രൂപ്പുകളായി മാത്രമല്ല വ്യക്തിഗതമായും മത്സരങ്ങള്‍ നടത്താറുണ്ട്. അത്തരത്തില്‍ രസകരമായ മത്സരമായിരുന്നു കഴിഞ്ഞ ദിവസവും നടത്തിയത്. പേളി റാണിയായെത്തിയപ്പോള്‍ രാജഭരണം താരത്തില്‍ അധിഷ്ടിതമായിരുന്നു. കിരീടം വെച്ച് നടന്ന പേളിയും അത് തട്ടിയെടുക്കാനായി മറ്റുള്ളവര്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ശിക്ഷയുമൊക്കെ ഏറെ രസകരമായിരുന്നു.

പേളിയില്‍ നിന്നും അധികാരം കൈക്കലാക്കിയ സാബു

പേളിയില്‍ നിന്നും അധികാരം കൈക്കലാക്കിയ സാബു

പേളി ആദ്യം ശിക്ഷിച്ചത് സാബുവിനെയായിരുന്നു. തന്ത്രവിദ്യയുമായി മുന്നേറുന്ന സാബുവാകട്ടെ എങ്ങനെ പേളിയില്‍ നിന്നും അധികാരം കൈക്കലാക്കാമെന്ന ചിന്തയുമായാണ് മുന്നേറിയത്. അനായാസേന താരം അത് നേടിയെടുക്കുകയും ചെയ്തിരുന്നു. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് വളരെ ശ്രദ്ധയോടെ നിറവേറ്റണമെന്ന ഉപദേശവും സാബു പേളിക്ക് നല്‍കിയിരുന്നു. അടുക്കളയില്‍ വെച്ചായിരുന്നു ഇക്കാര്യങ്ങള്‍ അരങ്ങേറിയത്.

ശ്രീനിയുടെ പ്രണയാഭ്യര്‍ത്ഥന

ശ്രീനിയുടെ പ്രണയാഭ്യര്‍ത്ഥന

റാണിയായെത്തിയ പേളിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു ശ്രിനിഷ്. മോതിരം നല്‍കി പ്രൊപ്പോസ് ചെയ്യാനും താരം ശ്രമിച്ചിരുന്നു. തന്നെ പ്രൊപ്പോസ് ചെയ്യാന്‍ നോക്കി ശ്രീനിക്ക് റാണിയും ശിക്ഷ വിധിച്ചിരുന്നു. തൂണില്‍ കെട്ടിയിട്ടായിരുന്നു ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ ഇതിനിടയിലും തന്റെ പ്രണയത്തെക്കുറിച്ച് ശ്രീനി ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് ശ്രീനിയെ കെട്ടഴിച്ചുവിടുകയും തന്നെ ആകര്‍ഷിക്കുന്നതിനായി നൃത്തം ചെയ്യാനും റാണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായാണ് ശ്രീനി ചുവട് വെച്ചത്.

അപ്രതീക്ഷിതമായി എവിക്ഷന്‍

അപ്രതീക്ഷിതമായി എവിക്ഷന്‍

ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് മത്സരാര്‍ത്ഥികളെത്തേടി ആ സന്ദേശമെത്തിയത്. ബിഗ് ബോസില്‍ വീണ്ടുമൊരു എവിക്ഷന്‍ നടക്കുകയാണെന്നറിഞ്ഞതോടെ താരങ്ങളെല്ലാം പരിഭ്രാന്തിയിലായിരുന്നു. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നും ആര് വേര്‍പിരിഞ്ഞാലും അത് വേദനാജനകമാണെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ മാത്രമല്ല പ്രേക്ഷകരും ഈ അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയിരുന്നു.

അതിഥി പുറത്തേക്ക്

അതിഥി പുറത്തേക്ക്

പതിവ് പോലെ തന്നെ എലിമിനേഷന് മുന്നോടിയായി എല്ലാവരോടും പെട്ടി തയ്യാറാക്കി വെക്കാനും മറ്റുള്ളവരോട് യാത്ര പറയാനുമായി ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. പോവുന്നതിന് മുന്‍പായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞോളാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. തന്നെ എല്ലാവരും ശത്രുവായാണ് കാണുന്നതെന്നായിരുന്നു ഷിയാസിന്റെ പരാതി. തുടക്കത്തില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് മാറിയെന്നും സാബു പറഞ്ഞു. തുടക്കത്തില്‍ സാബുവിനെക്കുറിച്ചുണ്ടായിരുന്ന ധാരണകളെല്ലാം മാറിയെന്നായിരുന്നു പേളി പറഞ്ഞത്. എല്ലാവരും അന്യോന്യം കെട്ടിപ്പിടിച്ച് യാത്ര ചോദിച്ചിരുന്നു. ഇതിനിടയിലാണ് പുറത്തേക്ക് പോവുന്നത് അതിഥിയാണെന്ന് ബിഗ് ബോസ് പറഞ്ഞത്.

 വിശ്വസിക്കാനാവാതെ മറ്റുള്ളവര്‍

വിശ്വസിക്കാനാവാതെ മറ്റുള്ളവര്‍

അവരവരുടെ പേരുകള്‍ എഴുതിയ സ്റ്റാന്‍ഡിന് മുകളില്‍ നില്‍ക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. പച്ചയും ചുവപ്പും ലൈറ്റുകളായിരുന്നു ഓരോ പേരിന് മുന്നിലും കത്തിയത്. അതിഥിയുടെ പേരിലായിരുന്നു ചുവപ്പ് കത്തിയത്. ഇതോടെയാണ് പുറത്തേക്ക് പോവുന്നത് അതിഥിയാണെന്ന് വ്യക്തമായത്. അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു. മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ഈ നീക്കം ഉള്‍ക്കൊള്ളാനും കഴിഞ്ഞിരുന്നില്ല.

ചങ്ക് തകര്‍ന്ന് ഷിയാസ്

ചങ്ക് തകര്‍ന്ന് ഷിയാസ്

നേരത്തെയും ഇത്തരത്തില്‍ അതിഥി എലിമിനേഷനില്‍പ്പെട്ടിരുന്നു. പുറത്തേക്ക് പോയെന്ന കരുതിയ സ്ഥലത്തുനിന്നും താരം തിരികെ മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇത്തവണയും അത്തരത്തില്‍ വല്ല ട്വിസ്റ്റുകളും അരങ്ങേറുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. അതിഥിയും ഷിയാസുമായുള്ള അലമ്പിനെക്കുറിച്ച് സാബു പറഞ്ഞതോടെ ഷിയാസ് വികാരഭരിതനാവുകയായിരുന്നു. അതിഥി പോയെന്ന് പറഞ്ഞ് കരഞ്ഞ പേളിയെ ആശ്വസിപ്പിച്ചത് ശ്രിനിഷായിരുന്നു. ചിരിച്ചുകൊണ്ടാണ് അതിഥി ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്.

സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം

സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം

അപ്രതീക്ഷിതമായി അരങ്ങേറിയ എലിമിനേഷനില്‍ എല്ലാവരും ഒരുപോലെ നടുങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണണ ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയെ പുറത്താക്കിയ നടപടി ശരിയായില്ലെന്നും സാബുവിനെ വിജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന തരത്തിലുമൊക്കെയുള്ള വിമര്‍ശനം ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. വിജയിയാവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയെ അവസാന നിമിഷം പുറത്താക്കിയത് ശരിയായില്ലെന്നാണ് ആരാധകരും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X