അതിഥിയുടെ ഉമ്മയില്‍ ധൃതംഗപുളകിതനായി ഷിയാസ്! അസൂയയോടെ ശ്രീനിയുടെ കമന്റ്! കാണൂ!

Recommended Video

ഷിയാസിന് അതിഥിയുടെ വക ഉമ്മ | filmibeat Malayalam

വിവാദവും വിമര്‍ശനവുമൊക്കെയാണെങ്കിലും ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന പരിപാടികള്‍ക്ക് ലഭിക്കുന്ന അതേ പിന്തുണ തന്നെയാണ് ഈ പരിപാടിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. നൂറാം ദിനം ലക്ഷ്യമാക്കിയാണ് പരിപാടി കുതിക്കുന്നത്. 77 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. പേളി മാണി, അര്‍ച്ചന സുശീലന്‍, അഥിതി, ശ്രിനിഷ്, ബഷീര്‍, സാബു മോന്‍, അരിസ്‌റ്റോ സുരേഷ്, ഷിയാസ് തുടങ്ങിയവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ഇവര്‍ക്കിടയിലേക്ക് ഇനിയാരൊക്കെ വരുമെന്നോ ഇവരിലാരൊക്കെ പുറത്തുപോവുമെന്നോയെറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പോകെപ്പോകെ മത്സരവും ടാസ്‌ക്കുകളും ശക്തമായിക്കായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വാരത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹിമ ശങ്കര്‍ പുറത്തേക്ക് പോയത്. വഴക്കും വാക്ക് തര്‍ക്കവുമൊക്കെയാണെങ്കിലും ചിലര്‍ തമ്മില്‍ പ്രത്യേക സൗഹൃദവുമൊക്കെ കാത്ത് സൂക്ഷിക്കുന്നുണ്ട്. മത്സരത്തിനിടയില്‍ പ്രകടമാവാത്ത തരത്തിലാണ് ഈ ബന്ധങ്ങള്‍. പേൡശ്രീനിഷ് പ്രണയത്തിന് പിന്നാലെയാണ് മറ്റൊരു സൗഹൃദം രൂപപ്പെട്ടത്. അതേ പറഞ്ഞുവരുന്നത് ഷിയാസ്- അതിഥി ബന്ധത്തെക്കുറിച്ചാണ്. ഇടയ്ക്ക് വഴക്കിട്ടുവെങ്കിലും അടുത്ത സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. അതിഥി പോയപ്പോള്‍ ഷിയാസിനായിരുന്നു ഏറ്റവും വി്ഷമമായത്. തിരിച്ചെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ് രസകരമായത്.

കാത്തിരിപ്പിനൊടുവില്‍ ക്യാപ്റ്റന്‍സി സ്ഥാനം

കാത്തിരിപ്പിനൊടുവില്‍ ക്യാപ്റ്റന്‍സി സ്ഥാനം

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അതിഥി ക്യാപ്റ്റനായെത്തുന്നത്. ചളിക്കുണ്ടിലെ മത്സരത്തിനിടയില്‍ അസാമാന്യ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. സുരേഷും ഹിമയും ഷിയാസുമായിരുന്നു താരത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്നത്. കായികക്ഷമതയുണ്ടായിട്ടും ഷിയാസ് മ്ത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. കളിയറിയാതെയാണ് താന്‍ ടാസ്‌ക്ക് പെര്‍ഫോം ചെയ്തതെന്നായിരുന്നു താരം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരും അദ്ദേഹത്തെ കളിയാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ ക്യാപ്റ്റന്‍ സ്ഥാനം കൈയ്യിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അതിഥി. താന്‍ ക്യാപ്റ്റനാവുമ്പോള്‍ പണി തരാനായി കാത്തിരിക്കുന്ന സാബുവിനെ തന്നോടൊപ്പം നിര്‍ത്തി മുന്നേറാനാണ് തന്റെ നീക്കമെന്ന് താരം പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായി പുറത്തേക്ക്

അപ്രതീക്ഷിതമായി പുറത്തേക്ക്

ഇത്തവണത്തെ എലിമിനേഷനില്‍ ഹിമയായിരിക്കും പുറത്തേക്ക് പോവുന്നതെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ അതിനിടയിലാണ് മോഹന്‍ലാല്‍ അതിഥിയോട് പെട്ടിയുമെടുത്ത് പുറത്തേക്ക് വരാനായി പറഞ്ഞത്. ഈ തീരുമാനം കേട്ടപ്പോള്‍ താരം പെട്ടെന്ന് റൂമിലേക്കെത്തി പാക്കിങ്ങില്‍ ഏര്‍പ്പെടുകയായിരുന്നു. സന്തോഷമായെന്നും വിജയിയായാണ് താന്‍ പോവുന്നതെന്നുമൊക്കെ താരം പറയുന്നുണ്ടായിരുന്നു. സങ്കടത്തോടെ സമീപിച്ചവര്‍ക്കൊന്നും താരം മുഖം കൊടുത്തിരുന്നില്ല. അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ മറ്റുള്ളവരെല്ലാം പകച്ചുനിന്നിരുന്നു. താരത്തിന്റെ ഇഷ്ടഗാനം ആലപിച്ചാണ് എല്ലാവരും യാത്രയാക്കിയത്.

ബിഗ് ബോസിനോടൊരു ചോദ്യം

ബിഗ് ബോസിനോടൊരു ചോദ്യം

പുറത്തേക്ക് പോയ അതിഥിയെ കണ്ണ് കെട്ടിയാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിച്ചത്. എവിടെയാണ് താനിരിക്കുന്നതെന്നറിയാന്‍ സോഫയില്‍ തൊട്ടുനോക്കുകയായിരുന്നു താരം. അതിനിടയില്‍ കണ്ണിലെ കെട്ട് മാറ്റാമെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചത്. കണ്‍ഫെഷന്‍ റൂമിലാണ് താനെന്നറിഞ്ഞപ്പോള്‍ താരത്തിന്റെ മുഖഭാവം മാറിയിരുന്നു. സന്തോഷവതിയായ താരം ഇനിയെന്തൊക്കെ ട്വിസ്റ്റുണ്ടെന്നും ബിഗ് ബോസിനോട് ചോദിച്ചിരുന്നു. താരം തിരികെയെത്തിയപ്പോള്‍ എല്ലാവരും സന്തോഷിച്ചിരുന്നു.

ഷിയാസിന്റെ സങ്കടം

ഷിയാസിന്റെ സങ്കടം

അതിഥി പോയതില്‍ തനിക്ക് സങ്കടമുണ്ടെന്നും ഹിമ പോയതില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇനിയെങ്ങനെ സമയം പോവുമെന്നോര്‍ത്തായിരുന്നു താരത്തിന്റെ സങ്കടം. അതിഥി പോയി കുറച്ച് സമയം കഴിഞ്ഞതിന് ശേഷം തന്നെ ഷിയാസ് പുറത്തെത്തി ഉറക്കെ അലറി വിളിച്ചിരുന്നു. കണ്ണ്് കെട്ടി നടക്കുന്നതിനിടയില്‍ ആ വിളി താന്‍ അവിടെ കേട്ടിരുന്നുവെന്ന് അതിഥി പറഞ്ഞിരുന്നു. തനിക്ക് നേരെ ക്യാമറ ഫോക്കസ് ചെയ്തിരുന്ന സമയത്താണ് ഷിയാസ് അലറിവിളിച്ചതെന്നായിരുന്നു അര്‍ച്ചനയുടെ പരിഹാസം. പേളിയും ശ്രീനിയും ഷിയാസിനൊപ്പമുണ്ടായിരുന്നു.

 സന്തോഷത്തോടെ ഉമ്മ നല്‍കി

സന്തോഷത്തോടെ ഉമ്മ നല്‍കി

തിരികെയെത്തിയ അതിഥിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കാന്‍ എല്ലാവരും എത്തിയിരുന്നു. പുതിയ ക്യാപ്റ്റനായി ആരെത്തുമെന്ന ആശങ്കയിലായിരുന്നു പലരും. അകത്തെത്തിയ അതിഥിയോട് പുറത്തേക്ക് വരാനും ശുദ്ധവായു ശ്വസിക്കാമെന്നും പറഞ്ഞ് ഷിയാസ് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഒഴിവ് കഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് താരം എഴുന്നേല്‍ക്കുകയായിരുന്നു. അതിനിടയിലാണ് അതിഥി ഷിയാസിന് ഉമ്മ നല്‍കിയത്. ക്ലീന്‍ ഷേവായതിനാല്‍ മുഖത്ത് കാണുമെന്നായിരുന്നു ഷിയാസ് പറഞ്ഞത്. കണ്ണാടിയില്‍ നോക്കുകയും ചെയ്തിരുന്നു.

പേളി കൈയ്യോടെ പിടികൂടി

പേളി കൈയ്യോടെ പിടികൂടി

ശ്രീനിക്കും പേളിക്കുമരികിലെത്തിയ ഷിയാസിന്റെ കവിളിലെ പാട് പേളി കണ്ടുപിടിച്ചിരുന്നു. നീ ഭാഗ്യവാനാണെടാ എന്നായിരുന്നു ശ്രീനിയുടെ കമന്റ്. ഇവിടെ കാമുകിയുണ്ടായിട്ട് പോലും തനിക്ക് കിട്ടുന്നില്ലെന്ന പരാതിയും താരം പറയുന്നുണ്ടായിരുന്നു. ഇത് കണ്ട് പഠിക്കൂയെന്ന് ശ്രീനി പേളിയോട് പറഞ്ഞെങ്കിലും താരം അതവഗണിക്കുകയായിരുന്നു. കുസൃതിച്ചിരിയുമായി നില്‍ക്കുകയായിരുന്നു ഷിയാസ്. ഉടനെ തന്നെ ലിപ്സ്റ്റിക്കിന്റരെ പാട് തുടച്ച് മാറ്റുകയും ചെയ്തു. അതിഥി തിരികെയെത്തിയതിന്റെ ആശ്വാസം ഷിയാസില്‍ പ്രകടമായിരുന്നു.

സഹോദരിയാണെന്ന് ഷിയാസ്

സഹോദരിയാണെന്ന് ഷിയാസ്

പേളിയെ ഇക്കാര്യത്തില്‍ ഒന്ന് ഉപദേശിച്ചൂടേയെന്നും അതിഥിയെ കണ്ടുപഠിക്കാന്‍ പറയൂവെന്നും ശ്രീനി ആവശ്യപ്പെട്ടപ്പോള്‍ ഹേയ്, അതൊന്നും പാടില്ല, സഹോദരിയാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു ഷിയാസ്. ശ്രീനിയുടെ ആഗ്രം പോലെ തന്നെ കവിളില്‍ ഉമ്മ കൊടുക്കുന്ന പേളിയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. ഇവരുടെ റൊമാന്റിക് രംഗങ്ങള്‍ കാണാനായാണ് പരിപാടി കാണുന്നതെന്നാണ് ആരാധകരുടെ വാദം. എന്നാല്‍ ആ ഭാഗം മാറ്റി നിര്‍ത്തിയാല്‍ പരിപാടി കുഴപ്പമില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X