നേരത്തെ പ്ലാനിടും! ബിഗ് ബോസിനകത്തെ കാര്യങ്ങള്‍ അങ്ങനെയാണ്! വെളിപ്പെടുത്തലുമായി അദിതി!

ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് അദിതിയെക്കുറിച്ച് കൂടുതല്‍ പേര്‍ മനസ്സിലാക്കിയത്. ആദ്യഭാഗം മാത്രമല്ല രണ്ടാം ഭാഗവും കാണാറുണ്ടെന്നും താരം പറഞ്ഞിരുന്നു. പകുതി മലയാളിയായ താരം ബിഗ് ബോസിലേക്കെത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഷിയാസും അരിസ്റ്റോ സുരേഷുമായി അടുത്ത സൗഹൃദത്തിലായിരുന്നു താരം. ഷിയാസ് പറയുന്ന പല കാര്യങ്ങളും തനിക്ക് മനസ്സിലാവാറുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

രജിത് കുമാറിന്‍രെ ഗെയിം പ്ലാന്‍ തനിക്ക് ഇഷ്ടമാണെന്നും ക്ലിപ്പിംഗ്‌സ് കണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും അദിതി പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ഫിനാലെയ്ക്ക് മുന്‍പ് വരെ അദിതി എത്തിയിരുന്നു. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെയും താരമെത്തിയിരുന്നു. മുളക് തേച്ചതിനെത്തുടര്‍ന്ന് രജിത് കുമാറിനെ പുറത്താക്കിയതില്‍ വിയോജിപ്പ് അറിയിച്ച് താരമെത്തിയിരുന്നു. സ്‌ക്രീനില്‍ കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്.

തീരുമാനിക്കുന്നത്

തീരുമാനിക്കുന്നത്

24 മണിക്കൂർ ഷോയിൽ ഒരു മണിക്കൂർ മാത്രമാണ് കാണിക്കുന്നത്. ഇതിൽ എന്തൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കുന്നത് ബിഗ് ബോസാണ്. അവർക്ക് താത്പര്യമുള്ള വ്യക്തികളുടെ കാര്യങ്ങൾ മറച്ചു വയ്ക്കുന്ന പതിവുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദിതി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്‍റെ തുറന്നുപറച്ചില്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍

കഴിഞ്ഞ സീസണില്‍

കണ്ണിൽ മുളക് തേച്ച സംഭവം തുറന്നു കാണിക്കുമ്പോൾ കഴിഞ്ഞ സീസണിലെ കാര്യങ്ങൾ കൂടി കാണിക്കണമായിരുന്നു. രജിത് സാറിനെതിരെ ഏതു കോടതിയിൽ ആര് പോയാലും, അദ്ദേഹത്തിന്റെ ഒപ്പം ചെല്ലാനായി നിങ്ങൾ ആർക്കും എന്നെ വിളിക്കാം, കാരണം എനിക്കും ജസ്റ്റിസ് കുറെ കിട്ടാൻ ഉണ്ടെന്നും അദിതി പറയുന്നു. വര്‍ഷം നടന്ന ടാസ്ക്കിൽ മുഖത്ത് ഉണ്ടായ അലർജി ഇപ്പോഴും ഉണ്ടെന്നും അദിതി പറഞ്ഞിരുന്നു.

ലാലേട്ടനെ പറഞ്ഞിട്ട് കാര്യമില്ല

ലാലേട്ടനെ പറഞ്ഞിട്ട് കാര്യമില്ല

ലാലേട്ടനെതിരെ ഒന്നും പറയണ്ട കാര്യം ഇല്ല. കാരണം അദ്ദേഹം പറയുന്നത് ബിഗ് ബോസ് എഴുതി കാണിക്കുന്നത് സ്‌ക്രീനിൽ നോക്കി വായിക്കുക മാത്രമാണ് ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ കണ്ണുകൾ സ്‌ക്രീനിൽ കാണുമ്പൊൾ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും, എല്ലാ മത്സരാർത്ഥികൾക്കും അത് അറിവുള്ള കാര്യം ആണെന്നും താരം പറയുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
പുറത്താക്കുന്നതിന് മുന്‍പ്

പുറത്താക്കുന്നതിന് മുന്‍പ്

ബിഗ് ബോസിൽ സീസൺ ഒന്നിൽ നടന്ന ഒരു കാര്യം എന്താണ് എന്ന് പറഞ്ഞാൽ, എന്നെ പുറത്താക്കുന്നതിനു ഒരാഴ്ച മുൻപ് അവർ എന്റെ വീട്ടിലേക്ക് വിളിച്ചിട്ട് പറയുവാ, അദിതിയ്ക്ക് വോട്ട് ചെയ്യുന്നത് നിർത്തണം, ഞങ്ങൾ അദിതിയ്ക്ക് വോട്ടിങ് ചെയ്യുന്ന ലിസ്റ്റ് നിർത്തി. അതിനു കാരണം അവർക്ക് എന്നെ പുറത്താക്കണം എന്ന് നേരത്തെ പ്ലാൻ ഉണ്ടായിരുന്നു അത് കൊണ്ട് ആണ് അങ്ങിനെ ചെയ്തതെന്നും അദിതി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X