അപ്രതീക്ഷിതമാണോ ആ പോക്ക്? ആദ്യ രണ്ടാഴ്ചയില്‍ പുറത്തേക്ക് പോവേണ്ടിയിരുന്ന അതിഥിയുടെ യാത്ര ഇങ്ങനെ!

Recommended Video

97 ദിവസങ്ങൾ തികച്ച് അതിഥിയുടെ ബിഗ്ഗ്‌ബോസ് യാത്ര | filmibeat Malayalam

ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായൊരുങ്ങിയ ബിഗ് ബോസിന് മലയാളം പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആകാംക്ഷ ഇപ്പോള്‍ നൂറുദിനത്തിലേക്ക് കുതിക്കുകയാണ്. ഞായറാഴ്ചയാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ. സാബു, ഷിയാസ്, പേളി, ശ്രിനിഷ്, സുരേഷ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ഇവരിലായിരിക്കും വിജയി എന്നറിയാനായാണ് പ്രേക്ഷകര്‍ക്ക് ആകാംക്ഷ. തങ്ങളുടെ പ്രിയതാരത്തിന് പിന്തുണ നല്‍കുന്ന തിരക്കിലാണ് ആരാധകര്‍. ഫാന്‍സ് പേജുകളിലെല്ലാം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്.

മലയാളികളല്ലാത്തവര്‍ കൂടി ബിഗ് ബോസിലെത്തുകയും മലയാളം വായിക്കാനും സംസാരിക്കാനും പഠിച്ച കാഴ്ചയും നമ്മള്‍ കണ്ടതാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തികളിലൊരാളായ അര്‍ച്ചന സുശീലനും ഇക്കാര്യം ശരിവെച്ചിരുന്നു. തന്റെ മലയാളം ഇപ്പോള്‍ ശരിയായെന്ന സന്തോഷം താരം അടുത്തിടെ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. അപ്രതീക്ഷിതമായാണ് താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. അവസാനവാരത്തില്‍ നടന്ന എലിമിനേഷന് പിന്നാലെ ബിഗ് ബോസില്‍ മറ്റൊരു എവിക്ഷന്‍ കൂടി നടന്നിരിക്കുകയാണ്. ഇത്തവണ അതിഥിയാണ് പുറത്തേക്ക് പോയത്.

അതിഥിയും പുറത്തേക്ക്

അതിഥിയും പുറത്തേക്ക്

മലയാളിയല്ലെങ്കില്‍ക്കൂടിയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അതിഥി. തുടക്കത്തില്‍ താരത്തിനെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പലരും പിന്നീട് ഈ താരത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. തുടക്കത്തില്‍ പിന്‍വലിയുന്ന സ്വഭാവം കാണിച്ചുവെങ്കിലും പിന്നീട് താരം പൂര്‍വ്വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു. ഇടയ്ക്ക് സാബുവുമായും സുരേഷുമായും പേളിയുമായും അഞ്ജലി, അനൂപ് തുടങ്ങിയവരുമായൊക്കെ വഴക്കിട്ടും താരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആദ്യ രണ്ടാഴ്ചയില്‍ത്തന്നെ പുറത്തേക്ക്

ആദ്യ രണ്ടാഴ്ചയില്‍ത്തന്നെ പുറത്തേക്ക്

ആദ്യ രണ്ടാഴ്ചയതില്‍ത്തന്നെ പുറത്തേക്കെന്ന് വിലയിരുത്തിയ മത്സരാര്‍ത്ഥിയാണ് ഫിനാലെയ്ക്ക് രണ്ട് നാള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു താരം പുറത്തായത്. ഇനി എലിമിനേഷനില്ലെന്നായിരുന്നു കഴിഞ്ഞ വാരം പറഞ്ഞിരുന്നതെങ്കിലും അപ്രതീക്ഷിതമായി ബിഗ് ബോസ് എവിക്ഷനെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. താനായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് മനസ്സിലാക്കിയ പോലെയായിരുന്നു അതിഥിയുടെ ഭാവം. വികാരപ്രകടനങ്ങളൊന്നുമില്ലാതെ ചിരിച്ച മുഖവുമായാണ് താരം ബിഗ് ഹൗസില്‍ നിന്നും പുറത്തെക്കെത്തിയത്. താരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നുകൂടിയാണിത്.

അഞ്ജലി പോയപ്പോഴുള്ള പെരുമാറ്റം

അഞ്ജലി പോയപ്പോഴുള്ള പെരുമാറ്റം

ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിയായ അഞ്ജലി അമീര്‍ ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തിയിരുന്നു. പലരും താരത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ശാരീരികമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. എന്ന് മാത്രവുമല്ല ആ പിന്‍മാറ്റത്തില്‍ ഏറെ വേദനിച്ചയാളായിരുന്നു അതിഥി. തുടര്‍ന്നുള്ള എലിമിനേഷനില്‍ എപ്പിസോഡില്‍ അതിഥിക്കായിരുന്നു നറുക്ക് വീണത്. എന്നാല്‍ അഞ്ജലിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം എലിമിനേഷന്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് അതിഥി തിരികെ മത്സരത്തിലേക്ക് എത്തിയത്.

ഷിയാസുമായുള്ള സൗഹൃദം

ഷിയാസുമായുള്ള സൗഹൃദം

പെരുമ്പാവൂര്‍ സ്വദേശിയായ മോഡല്‍ ഷിയാസ് കരീം ബിഗ് ബോസിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് എല്ലാവരും നല്‍കിയത്. ശക്തനായ താരമാണെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ലോലനാണ് താനെന്ന് ഷിയാസ് തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന താരത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലായതോടെ എല്ലാവരും താരത്തെ കളിയാക്കിയിരുന്നു. അതിഥിക്ക് ഏറ്റവും അടുപ്പം തോന്നിയവരിലൊരാളാണ് ഷിയാസ്. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്കും ഇഷ്ടമായിരുന്നു. അപ്രതീക്ഷിതമായി അതിഥി പോവുകയാണെന്നറിഞ്ഞപ്പോള്‍ ഏറെ സങ്കടപ്പെട്ടതും.

പേളിയുമായി ഇണങ്ങി

പേളിയുമായി ഇണങ്ങി

പേളിയുമായി തുടക്കത്തില്‍ അത്ര നല്ല ബന്ധമായിരുന്നില്ല അതിഥിക്ക് ശ്രീനിയുമായി നല്ല സൗഹൃദത്തിലായിരുന്നുതാനും. ബിഗ് ഹൗസിലെ കാര്യങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവന്നതോടെയാണ് ഇരുവരും അടുത്തത്. പേളിയുമായും മികച്ച സൗഹൃദമായിരുന്നു പിന്നീട്. ശ്രീനിയും പേളിയും കമിതാക്കളാണെങ്കില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഷിയാസും അതിഥിയും.

ഭാഗ്യം തുണച്ചില്ല

ഭാഗ്യം തുണച്ചില്ല

രണ്ട് തവണ പുറത്തേക്ക് പോവാന്‍ റെഡിയായിരുന്നിട്ടും തിരികെ മത്സരത്തിലേക്ക് എത്തിയിരുന്നു അതിഥി. ഇത്തവണയും അത്തരത്തില്‍ വല്ല ട്വിസ്റ്റും അരങ്ങേറുമോയെന്ന തരത്തിലുള്ള സംശയത്തിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇതാദ്യമായി മിഡ് വീക്ക് എവിക്ഷനിലൂടെ താരം പുറത്തേക്ക് പോവുകയായിരുന്നു. ഇത്തവണ ഭാഗ്യം തുണയായെത്തിയില്ല. താരത്തെ പുറത്താക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X