For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷിയാസിനെതിരെയുള്ള അതിഥിയുടെ സംശയം? ഈ വാക്ക് എങ്ങനെ കിട്ടിയെന്ന് സുരേഷ്, വീഡിയോ കാണാം!

    |

    അടുത്തിടെയാണ് ബിഗ് ബോസിലേക്ക് പുതിയ അതിഥിയായി ഷിയാസെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ ഈ മോഡലിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം മ്യൂസിക് വിത്ത് ബോഡി ഷോയുമായെത്തി താരം അമ്പരപ്പിച്ചിരുന്നു. അതിനിടയില്‍ സഹതാരമായ ബഷീറുമായി ചെറിയ രീതിയില്‍ ഉടക്കുകയും ചെയ്തിരുന്നു. വനിതാതാരങ്ങളോട് മിംഗിള്‍ ചെയ്യാന്‍ ഷിയാസിന് പ്രത്യേക താല്‍പര്യമാണെന്ന് മറ്റുള്ളവരും വിമര്‍ശിച്ചിരുന്നു. അതിനിടയിലാണ് ഷിയാസിനെക്കുറിച്ച് സംശയം ഉന്നയിച്ച് അതിഥി രംഗത്തെത്തിയത്. താരത്തിന്റെ സംശയം കേട്ടവരാവട്ടെ ചിരിച്ച് തള്ളുകയായിരുന്നു.

    അബ്രഹാമിന്റെ സന്തതികള്‍ കുതിക്കുന്നു, ബോക്‌സോഫീസില്‍ മമ്മൂട്ടിക്ക് ആധിപത്യം, നീരാളിയുടെ അവസ്ഥയോ?

    ഷിയാസ് ഗേയാണോയെന്നായിരുന്നു അതിഥിയുടെ സംശയം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് താന്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അതിനാലാണ് നിങ്ങള്‍ക്ക് ചിരിവരുന്നതെന്നുമായിരുന്നു. അത്തരക്കരാനല്ല താനെന്നും ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച് ആണയിട്ടിരുന്നു ഷിയാസ്. തന്നെ സംശയദൃഷ്ടിയോ അതിഥി വീക്ഷിക്കുന്നുവെന്ന കാര്യം അദ്ദേഹം അരിസ്‌റ്റോ സുരേഷിനോടും പറഞ്ഞിരുന്നു. ഈ വാക്ക് അതിഥിക്ക്് എങ്ങനെ കിട്ടിയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഇങ്ങനെയുള്ള വാക്കുകളൊന്നും ഉപയോഗിക്കരുതെന്നും അദ്ദേഹം അതിഥിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    Shiyas, Adithi

    27 കാരനായ ഷിയാസ് വിവാഹിതനല്ല. ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും ബിഗ് ബോസില്‍ നടന്നിരുന്നു. പെണ്ണ് കിട്ടാത്തതുകൊണ്ടാണോ കെട്ടാത്തതെന്നായിരുന്നു അനൂപ് ചന്ദ്രന്റെ സംശയം. അരിസ്റ്റോ സുരേഷും ശ്രിനിഷും ബഷീറും ചേര്‍ന്ന് ഈ വിഷയം സംസാരിക്കുമ്പോള്‍ ഷിയാസ് ഇവര്‍ക്കരികിലേക്ക് എത്തിയിരുന്നു. മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടല്ലേയുള്ളൂ, കുറച്ച് കൂടെ കഴിഞ്ഞ് ആലോചിക്കാമെന്നായിരുന്നു അരിസ്‌റ്റോ സുരേഷിന്റെ കമന്റ്.

    തന്റെ വാപ്പ 26ാമത്തെ വയസ്സിലാണ് പെണ്ണ്ുകിട്ടിയത്. സമയമൊക്കെ ആയെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷം തനിക്ക് കൂനുണ്ടായത് പോലെ തോന്നുന്നുവെന്നും താരം പറയുന്നു. നെഞ്ചുവിരിച്ച് നിവര്‍ന്നുനിന്നായിരുന്നു വന്നത്. കൂനിക്കൂടിയായിരിക്കും പോവുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

    English summary
    Adithi's doubt about Shiyas, video getting viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X