For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉടുപ്പിനുള്ളില്‍ കൈയ്യിട്ട സാബുവിനെതിരെ ആഞ്ഞടിച്ച് അതിഥി! പൊട്ടിത്തെറിക്കൊടുവില്‍ മാപ്പ് പറച്ചിലും!

  |
  അതിഥിയും സാബുവും പൊരിഞ്ഞ അടി | filmibeat Malayalam

  ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം അതിഥി വീണ്ടും ക്യാപ്റ്റനായിരിക്കുകയാണ്. ഈ സ്ഥാനത്തിരിക്കാന്‍ താരത്തിന് ഭാഗ്യമുണ്ടാവുമോയെന്ന തരത്തിലുള്ള ചോദ്യമായിരുന്നു എലിമിനേഷനില്‍ മോഹന്‍ലാല്‍ ചോദിച്ചത്. ഇതിന് പിന്നാലെയായി പെട്ടിയുമെടുത്ത് താരത്തെ പുറത്താക്കുകയായിരുന്നു. എന്നാല്‍ പിന്‍വാതിലിലൂടെ കണ്‍ഫെഷന്‍ റൂമിലേക്കെത്തിച്ചപ്പോഴാണ് താന്‍ പുറത്തായിട്ടില്ലെന്നും ഇനിയും പരിപാടിയില്‍ തുടരാമെന്നും താരം മനസ്സിലാക്കിയത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഭാഗ്യത്തില്‍ അതിഥി ശരിക്കും സന്തോഷവതിയാണ്. എന്നാല്‍ ഈ സ്ഥാനത്തിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നും താരം മനസ്സിലാക്കിയിട്ടുണ്ട്.

  മമ്മൂട്ടിയും കുട്ടിയുമായിരുന്നു ട്രേഡ് മാര്‍ക്ക്! യോദ്ധയെ നിലംപരിശാക്കിയ ചിത്രത്തെക്കുറിച്ച് ഫാസില്‍

  താന്‍ ക്യാപ്റ്റാനാവുന്നതിനായി കാത്തിരിക്കുകയായിരുന്നു സാബു. എപ്പോഴും അദ്ദേഹം നീ ക്യാപ്റ്റനാവുമ്പോള്‍ കാണിച്ച് തരാമെന്ന് പറയാറുണ്ടെന്നും അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ കൂടി പിന്തുണയോടെയാണ് താന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ സാബുവാകട്ടെ തനിക്ക് കിട്ടിയ അവസരം ശരിക്കും വിനിയോഗിക്കുകയാണ്. അതിഥിയുമായി കഴിഞ്ഞ ദിവസവും താരം വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അതിഥിയോട് മാത്രമല്ല സുരേഷുമായും സാബു വഴക്കിട്ടിരുന്നു. സാബു ചെയ്തത് ശരിയല്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിഥി അങ്ങനെ ചെയ്യരുതായിരുന്നുവെന്നാണ് മറുവിഭാഗം പറയുന്നത്.

  മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി

  രാജാവായി ഷിയാസെത്തി

  രാജാവായി ഷിയാസെത്തി

  രസകരമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. നോമിനേഷനില്‍ വരാത്ത മത്സരാര്‍ത്ഥിയായ ഷിയാസിനെ യുവരാജാവായി വാഴിക്കുകയെന്നതായിരുന്നു ടാസ്‌ക്ക്. ലക്ഷ്വറി ടാസ്‌ക്കിന്റെ ഭാഗാമായാണ് ഇങ്ങനെ ചെയ്യുന്നത്. ബിഗ് ബോസ് നാട്ടുരാജ്യത്തെ രാജാവായി ഷിയാസിനെ വാഴിക്കുകയും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കുകയുമായിരുന്നു പണി. യുവരാജാവിനോട് 10 കല്‍പ്പനകള്‍ പുറപ്പെടുവിക്കാനായിരുന്നു ബിഗ് ബോസ് ആദ്യം നിര്‍ദേശിച്ചത്. മലയാളം മാത്രം സംസാരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു രാജാവ് പറഞ്ഞത്.

  അതിഥിയെ ശിക്ഷിക്കാന്‍ തീരുമാനിച്ചു

  അതിഥിയെ ശിക്ഷിക്കാന്‍ തീരുമാനിച്ചു

  കഴുത്തില്‍ അണിഞ്ഞിരിക്കുന്ന താക്കോലുകളുള്ള മാലയാണ് അധികാരത്തിന്റെ ചിഹ്നം. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഷിയാസിന്റേതാണ്. ഇത് നഷ്ടമാകുന്നതോടെ രാജപദവിയും പോവും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനായി ജയിലറ നിര്‍മ്മിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. തെറ്റ് ചെയ്യുന്നവരെ ജയിലില്‍ അടക്കുന്നതും മുളക് പൊടി ഇടുന്നതുള്‍പ്പടെയുള്ള ശിക്ഷാരീതികള്‍ നടപ്പിലാക്കാമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. അതിഥിയെ ശിക്ഷിക്കാനായിരുന്നു രാജാവ് തീരുമാനിച്ചത്.

  അധികാരം നഷ്ടമായി

  അധികാരം നഷ്ടമായി

  അതിഥിയെ തടവറിയില്‍ അടക്കുന്നതിനിടയിലാണ് താക്കോല്‍ നഷ്ടമായത്. അതിഥി തട്ടിപ്പറിക്കുകയായിരുന്നു താക്കോല്‍. ഇതോടെയാണ് ഷിയാസിന് രാജപദവി നഷ്ടപ്പെട്ടത്. അടുത്തതായി അതിഥിയെ യുവറാണിയായി വാഴിക്കുകയായിരുന്നു. ആരെയെങ്കിലും ശിക്ഷിക്കാനുള്ള അധികാരം ഇപ്പോള്‍ റാണിക്കുണ്ടെന്ന അറിയിപ്പ് വന്നതോടെ താരം ഷിയാസിനെ ശിക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തെയാണ് തുറുങ്കിലടച്ചത്. താന്‍ തുറുങ്കിലടക്കാന്‍ ആഗ്രഹിച്ച അതേ വ്യക്തി തന്നെയാണ് തന്നെ ശിക്ഷിക്കുന്നതെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

  അതിഥി ശിക്ഷിച്ചു

  അതിഥി ശിക്ഷിച്ചു

  ഷിയാസിനെ ശിക്ഷിച്ചതോടെ അതിഥിയുടെ ഇന്നത്തെ സമയം കഴിഞ്ഞുവെന്നും താക്കോല്‍ സൂക്ഷിക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ആര്‍ക്ക് വേണമെങ്കിലും താക്കോല്‍ തട്ടിയെടുക്കാനായി ശ്രമിക്കാവുന്നതാണ്. ഇതോടെ എല്ലാവരും അതിനുള്ള ശ്രമം തുടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി തന്നിലേക്കെത്തിയ റാണി പദവി വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു അതിഥി.

  വസ്ത്രത്തിനകത്ത് താക്കോല്‍

  വസ്ത്രത്തിനകത്ത് താക്കോല്‍

  ഉടുപ്പിനകത്ത് താക്കോല്‍ വെച്ചായിരുന്നു അതിഥിയുടെ നീക്കം. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റുള്ളവര്‍ ഈ നീക്കം ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും താരം അനുസരിക്കാന്‍ തയ്യാറായില്ല. തനിക്ക് ഇഷ്ടമുള്ളിടത്ത് താക്കോല്‍ സൂക്ഷിക്കുമെന്നായിരുന്നു താരത്തിന്റെ നിലപാട്. ഈ നിലപാടിനെ വിമര്‍ശിച്ച് സാബുവുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് വലിയ വഴക്കിലേക്ക് നീങ്ങുകയും ചെയ്തു.

  തട്ടിപ്പറിക്കാന്‍ ശ്രമിച്ച് സാബു

  തട്ടിപ്പറിക്കാന്‍ ശ്രമിച്ച് സാബു

  താക്കോല്‍ തട്ടിപ്പറിക്കാന്‍ സാബു ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ താക്കോല്‍ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് അതിഥി അത് സുരേഷിനെ ഏല്‍പ്പിക്കുകയായിരുന്നു. അതിഥിക്ക് വേണ്ടി സുരേഷും സാബുവിനോട് വഴക്കിട്ടിരുന്നു. അദ്ദേഹത്തിന്റേത് ശരിയായ നീക്കമല്ലെന്നായിരുന്നു സുരേഷ് പറഞ്ഞത്. അതിഥിയും ഇതേക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ശരിയായ തരത്തിലല്ല അദ്ദേഹം ഗെയിം കളിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

  വൃത്തികെട്ട രീതിയില്‍ കളിക്കുന്നു

  വൃത്തികെട്ട രീതിയില്‍ കളിക്കുന്നു

  തന്റെ ഉടുപ്പില്‍ കൈയ്യിട്ട് താക്കോലെടുക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നും പറഞ്ഞ് അതിഥി സാബുവിനെ വിമര്‍ശിച്ചിരുന്നു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹമെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. ഇതും കൂടി കേട്ടതോടെയാണ് അതിഥിക്കെതിരായ ബഷീറും സാബുവും രംഗത്തെത്തിയത്. താക്കോല്‍ ഉടുപ്പിനകത്ത് ഒളിപ്പിച്ച അതിഥിയുടെ നിലപാട് ശരിയായിരുന്നില്ലെന്നാണ് ഇരുവരും പറഞ്ഞത്.

  മാപ്പ് പറഞ്ഞ് തടിയൂരി

  മാപ്പ് പറഞ്ഞ് തടിയൂരി

  വൃത്തികെട്ട രീതിയില്‍ കളിക്കുന്നയാളല്ല താനെന്നും തെറ്റായ ആരോപണമാണ് ഇതെന്നും സാബു പറഞ്ഞു. താക്കോല്‍ ഉടുപ്പിനകത്ത് ഒളിപ്പിച്ചാല്‍ പിന്നെ എന്ത് ചെയ്യുമെന്നും സാബു ചോദിച്ചു. വളരെ മോശമായ രീതിയിലാണ് അതിഥി തന്നെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാത്രിയായതോടെ അതിഥി സംഭവിച്ച കാര്യത്തില്‍ ക്ഷമ ചോദിച്ച് സാബുവിന് അരികിലെത്തിയിരുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സാബു പറഞ്ഞത്.

  English summary
  Adithi, Sabu clash in Big boss Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X