ചെരുപ്പെടുത്ത് അതിഥിയുടെ മുഖത്തടിച്ച് ഷിയാസ്! പ്രകോപിപ്പിച്ച് മുട്ടന്‍പണി വാങ്ങിയ അതിഥി! കാണാം!
Recommended Video

ബിഗ് ബോസ് മലയാളം ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. മത്സരം കടുത്തതോട് കൂടി എന്തൊക്കെയായിരിക്കും ബിഗ് ബോസില്‍ സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പേളി മാണി, ശ്രിനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, അതിഥി, സാബു എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. അവസാനത്തെ എലിമിനേഷനായിരുന്നു പോയവാരത്തില്‍ അരേേങ്ങറിയത്. അര്‍ച്ചന സുശീലനായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. അവരവരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ ഉറപ്പിക്കാനുള്ള വ്യാഗ്രതയിലാണ് ഫാന്‍സ് ഗ്രൂപ്പുകള്‍.
രസകരമായ ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായി മുന്നേറുകയാണ് പരിപാടി. ബിഗ് ബോസിന്റെ ടാസ്‌ക്കുകളെക്കുറിച്ചും എലിമിനേഷനെക്കുറിച്ചുമൊക്കെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്നിട്ടുള്ളത്. ശക്തരായ മത്സരാര്‍ത്ഥകളിലൊരാളായിരുന്ന അര്‍ച്ചന പുറത്തേക്ക് പോയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നിരുന്നു. എന്ന് മാത്രവുമല്ല പുറത്തുപോയ മത്സരാര്‍ത്ഥികളും ഇക്കാര്യം ശരിവെച്ചിരുന്നു. ദീപന്‍ മുരളിയും ദിയ സനയും രഞ്ജിനിയുമൊക്കെ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. മൂന്ന് നാളുകള്‍ കൂടി കഴിഞ്ഞാല്‍ ബിഗ് ബോസ് ഫിനാലെയാണ്.

തീ കെടാതെ സൂക്ഷിക്കണം
കഴിഞ്ഞ ദിവസത്തെ നിര്‍ദേശപ്രകാരം ബിഗ് ഹൗസിലെ മുറ്റത്തുള്ള തീ കെടാതെ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. അതിഥിയും സാബുവും ഷിയാസുമായിരുന്നു തീക്ക് ചുറ്റുമുണ്ടായിരുന്നത്. ഉറക്കം വന്നപ്പോള്‍ സാബു എഴുന്നേറ്റ് പോയതോടെ ഷിയാസും അതിഥിയും അവിടെ തുടരുകയായിരുന്നു. ഉറക്കം വരാതിരിക്കാനായി ഇരുവരും അന്താക്ഷരി കളിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് സുരേഷ് ഇവര്‍ക്കരികിലേക്കെത്തിയത്. പേളിയുമായുണ്ടാക്കിയ വഴക്കിനെക്കുറിച്ചും അത് പരിഹരിക്കേണ്ട ആവശ്യത്തെക്കുറിച്ചും ഇരുവരും സുരേഷിനോട് പറഞ്ഞിരുന്നു. അവരുടെ സമയം കഴിഞ്ഞതോടെയാണ് മൂന്നുപേരും അകത്തേക്ക് പോയത്. ഇവര്‍ക്ക് പിന്നാലെയായാണ് ശ്രീനിയും പേളിയും എത്തിയത്. ശ്രീനിയെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു പേളി.

ഷിയാസിനെ കളിയാക്കി
കഴിഞ്ഞുപോയ വഴക്കിനെക്കുറിച്ച് ഓര്‍ക്കാതെയായിരുന്നു പേളി പെരുമാറിയത്. അടുക്കളയില്‍ കയറി പാചകം തുടങ്ങിയ താരത്തെ പാട്ട് പാടി ഉശാറാക്കാനായി സുരേഷും എത്തിയിരുന്നു. ഇതിനിടയിലാണ് എല്ലാവരും ഷിയാസിനെ ലക്ഷ്യമാക്കി നീങ്ങിയത്. ബിഗ് ബോസിലെത്തിയിട്ട് 100 ദിനം ലക്ഷ്യമാക്കാത്ത താരമാണ് ഷിയാസെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഓരോ ട്‌സ്‌ക്ക് ചെയ്യുമ്പോഴും താന്‍ പെടുന്ന പെടാപ്പാടിനെക്കുറിച്ച് ഷിയാസ് പറഞ്ഞപ്പോള്‍ മറ്റുള്ളവരെല്ലാം താരത്തിനെ പരിഹസിക്കുകയായിരുന്നു. ഷിയാസ് കാരണം തങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നായിരുന്നു ഇവരുടെ വാദം. തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സ്.

അതിഥിയുടെ നീക്കങ്ങള്‍
അടുത്ത സുഹൃത്ത് കൂടിയായ ഷിയാസിനെ ചൊറിഞ്ഞ് പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യവുമായി അതിഥിയും എത്തിയിരുന്നു. നൂറ് ദിനം തികയ്ക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ എത്തിയ ആള്‍ വിന്നറാവണമെന്ന് പറയുന്നത് ങ്ങെനെ അംഗീകരിക്കാനാവുമെന്നായിരുന്നു പലരും ചോദിച്ചത്. അതിഥിയും ഈ ചോദ്യം ചോദിച്ചതോടെ ഷിയാസിന് കലി കയറുന്നുണ്ടായിരുന്നു. താരത്തിന്റെ വസ്ത്രങ്ങളെടുത്ത് വെള്ളത്തിലിട്ടപ്പോള്‍ ഷിയാസ് അതിഥിയെ മാന്തിയിരുന്നു. ശ്രീനി ഇടയ്ക്ക് കയറിയെങ്കിലും വിട്ടുകൊടുക്കാതെ പോരാടുകയായിരുന്നു ഇരുവരും.

കെട്ടിപ്പിടിച്ച് പരിഹരിച്ചു
സാബുവും സുരേഷും പേളിയുമൊക്കെ ഇവരുടെ വഴക്കും ആക്രമണവും കാണുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഷിയാസ് തന്റെ ചെരിപ്പെടുത്ത് അതിഥിയെ അടിച്ചത്. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് പിന്നീട് അതിഥി പറഞ്ഞിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ആക്രമണം കഴിഞ്ഞതിന് പിന്നാലെയായാണ് പരസ്പരം കൈപിടിച്ച് ഇരുവരും സോറി പറഞ്ഞത്. എല്ലാവരും രസിക്കുകയായിരുന്നു ഇവരുടെ റിവഞ്ച് കണ്ടപ്പോള്‍.

ഫ്രീസ് ഗെയിമുമായെത്തി
ഇതിനിടയിലാണ് ഷിയാസിനെ ബിഗ് ബോസ് വിളിപ്പിച്ചത്. പുതിയ ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ് ബിഗ് ബോസ് താരത്തെ വിട്ടത്. തന്റെ കൈയ്യില്‍ക്കിട്ടിയ ടാസ്‌ക്ക് നിര്‍ദേശം വായിക്കാന്‍ താരം പെടാപ്പാട് പെടുന്നുണ്ടായിരുന്നു. സഹനശക്തിയും ക്ഷമയും പരീക്ഷിക്കുന്ന ടാസ്‌ക്കായിരുന്നു ഇത്തവണ ബിഗ് ബോസ് നല്‍കിയത്. ഫ്രീസിങ് ഗെയിമായിരുന്നു ബിഗ് ബോസ് നല്‍കിയത്. ഷിയാസിനെയേും സാബുവിനേയുമൊക്കെ ബിഗ് ബോസ് ഫ്രീസാക്കിയിരുന്നു.


Click it and Unblock the Notifications