ഭാര്യ അമ്പിളി ദേവിയ്ക്കും മക്കള്‍ക്കുമൊപ്പം സന്തോഷമാണ്; വീണ്ടും കുടുംബം ഉണ്ടായതിനെ കുറിച്ച് ആദിത്യന്‍ ജയന്‍
സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദ്യതിനും തമ്മിലുള്ള വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചിരുന്ന ഇരുവരും രഹസ്യമായിട്ടാണ് വിവാഹിതരായത്. അന്ന് മുതല്‍ വലിയ വിമര്‍ശനങ്ങള്‍ ഇരുവര്‍ക്കും നേരെ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുകയാണ് താരദമ്പതിമാര്‍.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
അടുത്തിടെയാണ് അമ്പിളി-ജയന്‍ ദമ്പതിമാരുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തൊട്ട് പിന്നാലെ മകന്‍ അപ്പുവിന്റെ ജന്മദിനവും വന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പേരിനെ ചൊല്ലിയുമൊക്കെ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

അമ്പിളിയും മക്കളുമൊക്കെ സുഖമായിരിക്കുന്നു. മക്കള്‍ കൂടുതലും എന്നെ വീഡിയോ കോളിലൂടെയാണ് കാണുന്നത്. തൃശൂര്‍ എനിക്ക് ചെറിയൊരു ജോലിയുണ്ട്. അതൂടി ഉണ്ടെങ്കിലേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് ജയന്‍ പറയുന്നത്. അമ്പിളിയാണ് കുടുംബം നന്നായി നോക്കുന്നത്. എനിക്ക് കുടുംബം നഷ്ടപ്പെട്ടിട്ട് ഒത്തിരി വര്‍ഷമായി. പുറത്ത് കേള്‍ക്കുന്ന പലതിനും ഞാന്‍ മറുപടി കൊടുക്കാത്തതിനും കാരണമുണ്ട്. ചിലര്‍ കുറേ കാലമായി ഒരു സൈഡില്‍ നിന്നും എന്നെ ദ്രേഹിക്കുന്നുണ്ടെന്നും ഒരു യൂട്യുബ് ചാനലിന് നല്‍കയി അഭിമുഖത്തില്‍ ജയന്‍ പറയുന്നു.

അമ്പിളിയുമായിട്ടുള്ള വിവാഹശേഷം അവരെ കൂടി അത് ബാധിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ പറഞ്ഞ് വരുന്നത്. കാരണം അത് അതിന്റേതായ വഴിയ്ക്ക് പോകട്ടേ എന്നേ വിചാരിക്കാറുള്ളു. 2013 ല്‍ അമ്മ പോയതിന് ശേഷം ഞാന്‍ ഒറ്റപ്പെട്ടു. നമുക്ക് ഏറ്റവും വലിയവരാണെന്ന് കരുതിയ പലരും ശത്രുക്കളാണെന്ന് മനസിലായത് അപ്പോഴാണ്. അവരില്‍ നിന്നും ഞാന്‍ ഒറ്റപ്പെട്ട് മാറി. അന്തരിച്ച സൂപ്പര്‍താരം ജയന്റെ അനിയന്റെ മകനായ താരം സ്വന്തം പേരിന് പിന്നിലെ എന്ന ലേബലിനെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു.
Recommended Video

എന്തിനാടാ നിന്റെ പേര് ജയന്‍ എന്നിട്ടിരിക്കുന്നതെന്ന് ചോദിച്ച് പലരും എന്നെ തെറി വിളിക്കുമായിരുന്നു. എന്റെ പേര് ജയന്‍ എന്നാണെന്ന് ഞാന്‍ എല്ലാവരോടും പറയും. അദ്ദേഹത്തിന്റെ മരണശേഷം ഓര്‍മ്മയ്ക്കായി എന്റെ അച്ഛനും അമ്മയുമിട്ട പേരാണ് ജയന്‍ എന്നത്. എന്റെ പേര് ആദിത്യന്‍ എന്നാക്കിയത് ലോഹിതദാസ് സാറാണ്. അദ്ദേഹത്തിന്റെ ചെമ്പട്ട് എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചു. ജയന്‍ എന്ന പേരൊന്നും വേണ്ട. അതൊന്നും വലിയ സംഭവമല്ല. ഇതായിരിക്കും നിന്റെ തുടക്കമെന്നൊക്കെ പറഞ്ഞു. വേറൊരു രീതിയിലൊക്കെ പോയെനേ. പക്ഷേ നമ്മുടെ ഭാഗ്യദോഷം കൊണ്ട് ഇങ്ങനെയൊക്കെ ആയി.

ഒരുപാട് വിഷമം എനിക്കുണ്ടായിരുന്നു. നമ്മള്‍ ആഗ്രഹിച്ചത് നല്ലൊരു കുടുംബ ജീവിതമാണ്. പക്ഷേ എനിക്കത് കിട്ടിയിട്ടില്ല. എന്ന് കരുതി മുന്‍പ് എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. അവരൊക്കെ നന്നായി ഇരിക്കട്ടേ. ഇപ്പോള്‍ ഞാനും ഹാപ്പിയാണ്. എന്റെ ചിന്ത മുഴുവന്‍ മക്കളെ കുറിച്ചാണ്. ഒരു സാഹചര്യം വന്നപ്പോള്‍ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതാണ്. അല്ലാതെ ഞങ്ങള്‍ കള്ളത്തരമൊന്നും കാണിച്ചിട്ടില്ല. ആര് വിവാഹം കഴിച്ചാലും ഇതുപോലെ ബഹളമുണ്ട്. രണ്ടാം വിവാഹമാവുമ്പോള്‍ പ്രത്യേകിച്ചും ഉണ്ട്.


Click it and Unblock the Notifications











