മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി ആദിത്യനും അമ്പിളിയും, വൈറലായി ചിത്രങ്ങള്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരുടെയും വിവാഹം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ആദിത്യനും അമ്പിളിയും ജീവിതത്തിലും ഒന്നിച്ചത്. തുടര്‍ന്ന് താരദമ്പതികളുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.

കഴിഞ്ഞ വര്‍ഷം കുഞ്ഞുണ്ടായതിന്റെ സന്തോഷവും നടന്‍ പങ്കുവെച്ചിരുന്നു. അര്‍ജുന്‍ എന്നായിരുന്നു രണ്ടാമത്തെ മകന് അമ്പിളിയും ആദിത്യനും പേരിട്ടത്. മൂത്തമകന്‍ അമര്‍നാഥ് അനിയനടുത്ത് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു അന്ന് ആദിത്യന്‍ പങ്കുവെച്ചിരുന്നത്. അതേസമയം ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അര്‍ജുന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. വലിയ ആര്‍ഭാടങ്ങളില്ലാതെയാണ് മകന്റെ പിറന്നാള്‍ ആഘോഷിച്ചതെന്ന് ആദിത്യന്‍ ജയന്‍ തന്റെ പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുന്‍പെയാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞ് വന്നത്. ആദിത്യന്റെ വാക്കുകളിലേക്ക്; 39 വര്‍ഷം മുന്നേ ഉള്ള ഒരു നവംബര്‍ മാസം ഞങ്ങള്‍ക്ക് ഒരുപാട് വേദന തന്ന ഒരു മാസമാണ്.
എന്നാല്‍ 39 വര്‍ഷം കഴിഞ്ഞു ഞങ്ങള്‍ക്ക് ഈശ്വരന്‍ അതെ നവംബര്‍ മാസം സന്തോഷിക്കാന്‍ ഒരു അവസരം തന്നത് ഞങ്ങളുടെ അര്‍ജുന്‍ മോന്റെ ഒന്നാം പിറന്നാളാണ്. ഒരു ആര്‍ഭാടമില്ലാതെ ഞങ്ങള്‍ കുറച്ചുപേരു മാത്രം ഒപ്പം കുറച്ചുപേരുടെ പ്രാര്‍ത്ഥനയും, എന്റെ മോനെ അനുഗ്രഹിച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ വടക്കുംനാഥനും എന്റെ നന്ദി, ചിത്രങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video
വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്തുനിന്നും അമ്പിളി ദേവി ഇടവേളയെടുത്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷമാണ് സീരിയലുകളില്‍ നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്.അഭിനേതാവിന് പുറമെ അവതാരകയായും അമ്പിളി ദേവി മലയാളത്തില്‍ തിളങ്ങിയിരുന്നു. സീരിയലുകളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമകളിലും അഭിനയിച്ചിരുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആദിത്യന്‍ ജയനും. നായകനായും സഹനടനായുമൊക്കെയാണ് ആദിത്യന്‍ സീരിയല്‍ രംഗത്ത് തിളങ്ങിയത്.


Click it and Unblock the Notifications