അച്ഛനേം അമ്മയെയും നന്നായി നോക്കിയിട്ടുണ്ട് ഞാന്‍, അതുകൊണ്ട് നശിക്കത്തില്ല, ആദിത്യന്‌റെ വീഡിയോ വീണ്ടും വൈറല്‍

By Midhun Raj

ആദിത്യന്‍ ജയനെതിരെയുളള അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദിത്യന് മറ്റൊരു സത്രീയുമായി ബന്ധം ഉണ്ടെന്നും ഭര്‍ത്താവ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും ആണ് അമ്പിളി വെളിപ്പെടുത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. കുറച്ചുദിവസം മുന്‍പ് അമ്പിളി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് നടിക്ക് എന്തുപറ്റിയെന്ന് തിരക്കി ആരാധകര്‍ എത്തിയത്.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ഫോട്ടോസ് കാണാം

തുടര്‍ന്ന് അഭിമുഖത്തിലൂടെ അമ്പിളി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഗര്‍ഭിണിയായ ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും അതിന് ശേഷം ആദിത്യന്‍ വീട്ടിലേക്ക് വരുന്നത് കുറവായിരുന്നെന്നും അമ്പിളി പറഞ്ഞിരുന്നു. അമ്പിളിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിന്നാലെ ആദിത്യന്‍ ജയനും എത്തി. മനോരമയ്ക്ക് തന്നെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഭാര്യക്കെതിരെ രംഗത്തെത്തിയത്.

അമ്പിളിയുടേത് വ്യാജ ആരോപണങ്ങളാണെന്ന്

അമ്പിളിയുടേത് വ്യാജ ആരോപണങ്ങളാണെന്ന് ആദിത്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായത്. കൊല്ലുമെന്നോ സൈബര്‍ ആക്രണം നടത്തുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ ദിവസം ആദിത്യന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇതിന് പിന്നാലെ ആദിത്യനും അമ്പിളിയും ഒരുമിച്ചുളള ഒരു അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

കൗമുദി ടിവിയുടെ ഡേ വിത്ത് സ്റ്റാറില്‍

കൗമുദി ടിവിയുടെ ഡേ വിത്ത് സ്റ്റാറില്‍ അവതാരക കഴിഞ്ഞ കാലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ആദിത്യന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. സെറ്റില്‍ മദ്യപിച്ച് ഞാന്‍ പോകാറില്ലെന്ന് വീഡിയോയില്‍ നടന്‍ പറയുന്നു. സെറ്റില്‍ മദ്യപിച്ച് താന്‍ പോകാറില്ല, സെറ്റില്‍ മദ്യപിച്ച് വരുന്നവരെ എനിക്കറിയാം. മദ്യപിച്ച് സെറ്റിലെത്തി പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റിനിര്‍ത്തേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്.

ഞാന്‍ പുകവലിക്കാറില്ല

ഞാന്‍ പുകവലിക്കാറില്ല, 2016ന് ശേഷം ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് ചില ശീലങ്ങള്‍ എനിക്കുണ്ടായത്. വിഷാദത്തിലൂടെ വരെ കടന്ന് പോയി. ഭക്തി മാര്‍ഗത്തിലൂടെയൊക്കെ സഞ്ചരിച്ചും സീത എന്ന സീരിയലില്‍ അഭിനയിച്ചുമൊക്കെയാണ് ആ അവസ്ഥയെ മറികടന്നത്. ദൈവത്തെ മുറുകെ പിടിക്കുന്നതിനാല്‍ കൈവിട്ടിട്ടില്ല, ഇപ്പോഴും ഈ നിമിഷം വരെ അവിടുന്നൊരു കൈതരും.

അതെപ്പോഴും ഞാന്‍ പറയാറുളളള

അതെപ്പോഴും ഞാന്‍ പറയാറുളളള കാര്യവുമാണ്. എന്റെ അമ്മയ്‌ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. കാരണം അച്ഛനെയും അമ്മയെയും ഞാന്‍ നന്നായി നോക്കിയിട്ടുണ്ട്,.അതുകൊണ്ട് നശിക്കത്തില്ല. ആദിത്യന്‍ ജയന്‍ അഭിമുഖ പരിപാടിയില്‍ പറഞ്ഞ വാക്കുകളാണിവ. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്പിളിയുടെയും ആദിത്യന്‌റെയും വിവാഹം. സീരിയലിലും ഭാര്യഭര്‍ത്താക്കന്മാരായാണ് ഇരുവരും അഭിനയിച്ചത്. വിവാഹ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരുടെ കല്യാണത്തെ കുറിച്ച് പ്രേക്ഷകര്‍ അറിയുന്നത്. ആദ്യ വിവാഹത്തില്‍ അമ്പിളിക്ക് ഒരു മകനുണ്ട്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ വന്നത്.

വീഡിയോ

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X