മുഖത്ത് ചൊറിച്ചിലും പൊള്ളലും, അയാൾക്ക് പറ്റിയ അബദ്ധം, മദ്യപാന ശീലമില്ല; കരൾ രോ​ഗമാണോ?; മറുപടിയുമായി ആദിത്യൻ!

സീരിയൽ നടൻ മാത്രമായി ഒതുങ്ങാതെ അവതാരകന്റെ റോളിലും അടുത്തിടെയായി തിളങ്ങുന്നുണ്ട് ആദിത്യൻ ജയൻ. ഒരു പോഡ്കാസ്റ്റിൽ അവതാകനായി എത്തികൊണ്ടാണ് ഈ റോളിൽ താരത്തിന്റെ ആദ്യ ചുവടുവെപ്പ്. പോഡ്കാസ്റ്റ് വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് ആദിത്യന്റെ മുഖത്തിനുണ്ടായ മാറ്റമായിരുന്നു. മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി കരുവാളിച്ച മുഖമായിരുന്നു ആദിത്യന്റേത്. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി.

എങ്ങനെ തോന്നി ആ കുഞ്ഞിനോട് ഇത് ചെയ്യാൻ?; ആദ്യം സ്വന്തം കുഞ്ഞിനെ നോക്കൂ, കിച്ചു അനുഭവിച്ചത് ഓർക്കൂ; വിമർശനം!
എങ്ങനെ തോന്നി ആ കുഞ്ഞിനോട് ഇത് ചെയ്യാൻ?; ആദ്യം സ്വന്തം കുഞ്ഞിനെ നോക്കൂ, കിച്ചു അനുഭവിച്ചത് ഓർക്കൂ; വിമർശനം!

ചിലർ നടന് കരൾ രോ​ഗമാണെന്ന് വരെ പ്രചരിപ്പിച്ചു. ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടി നൽകുകയാണ് നടൻ‌. തന്റെ ചങ്കിന് നല്ല ഉറപ്പാണെന്നും ശാരീരികമായി യാതൊരു അസുഖങ്ങളും അലട്ടുന്നില്ലെന്നും താരം പറ‍ഞ്ഞു. മുഖത്ത് വന്ന നിറ വ്യത്യാസത്തിന്റെ കാരണവും പുതിയ കുറിപ്പിൽ നടൻ വ്യക്തമാക്കി. രണ്ട് ദിവസം മുന്നേ ഞാൻ ചെയ്ത ഒരു ഇന്റർവ്യൂ ടെലികാസ്റ് ചെയ്തിരുന്നു. സീരിയൽ നടി സ്നേഹയായിരുന്നു അതിഥി.

Adithyan Jayan

ആ വീഡിയോയുടെ അടിയിൽ നിരവധി കമന്റ് വന്നു. കൂടുതലും വന്നത് എന്റെ മുഖം കറുത്ത് എന്റെ ലിവർ പോയി പിന്നെ കുറെ ശാപവാക്കുകളും. ഇത് കണ്ട് കുറേ അധികം ആളുകൾ എന്നെ വിളിച്ചും മെസേജ് അയച്ചും ചോദിച്ചു എന്തുപറ്റിയെന്ന്. കാരണം ഞാൻ അങ്ങനെ മദ്യപിക്കില്ലെന്ന് എന്റെ സുഹൃത്തുക്കൾക്ക് നന്നയി അറിയാം. മദ്യപാനം ഒരു മോശം ശീലമൊന്നുമല്ല മദ്യം നമ്മളെ കഴിക്കാത്തടത്തോളം കാലം. ഇനി കാര്യം പറയാം... കുറേ കാലമായി എനിക്ക് എതിരെ പലതും വരും ഞാൻ ശ്രദ്ധിക്കാറില്ല.

പറയുന്നവർ പറയട്ടെയെന്ന് കരുതി മിണ്ടാതെ പോകുന്നു. എന്റെ മുഖത്ത് സംഭവിച്ചത് രണ്ട് കൊല്ലം മുന്നേ ഒരു മേക്കപ്പ് അലര്‍ജിയുണ്ടായി. അത് എന്റെ ഒപ്പം വർക്ക്‌ ചെയ്തവർക്ക് എല്ലാം അറിയാം. അതൊന്ന് മാറി വരുമ്പോൾ എട്ട് മാസം മുന്നേ എറണാകുളത്ത് ഉള്ള എന്റെ ഒരു സുഹൃത്തിന്റെ ബ്യൂട്ടിപാർലറിൽ വെച്ച് എന്റെ മീശ, താടി ഡൈ ചെയ്യുന്ന ടൈമിൽ അവിടുത്തെ സ്റ്റാഫിന് പറ്റിയ ഒരു അബദ്ധം എന്റെ മുഖത്ത് ഒരു അലര്‍ജിയായി വന്നു.

ആഗ്രഹിച്ച രീതിയില്‍ ഫോട്ടോസ്! അത് ഞങ്ങളുടെ ഇഷ്ടം, താല്‍പര്യം! തുറന്നടിച്ച് അഭിലാഷും ശ്രീക്കുട്ടിയും
ആഗ്രഹിച്ച രീതിയില്‍ ഫോട്ടോസ്! അത് ഞങ്ങളുടെ ഇഷ്ടം, താല്‍പര്യം! തുറന്നടിച്ച് അഭിലാഷും ശ്രീക്കുട്ടിയും

ഇതിലും മോശം അവസ്ഥയിൽ ആയിരുന്നു അന്ന്. കുറെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടായി പല ഡോക്ടർസ് ട്രീറ്റ്മെന്റ് നടത്തി. ഒന്നും അങ്ങോട്ട് ശരിയായില്ല. പക്ഷെ ഷിപ്യാർഡിൽ ഭാഗത്തുള്ള വളരെ പ്രശസ്തനായ ഡോക്ടര്‍ സോണി വർക്കി സാറിന്റെ ട്രീറ്റ്മെന്‍റില്‍ എനിക്ക് നല്ല മാറ്റം ഉണ്ടായി. ചൊറിച്ചിൽ, പൊള്ളലൊക്കെ ആയിട്ടാണ് ഞാൻ സാറിന്റെ മുന്നിൽ ചെന്നതും. ആ വലിയ മനുഷ്യന്റെ കൈപുണ്യം കൊണ്ട് കുറേ അധികം ഭേദമായി. ഇപ്പോൾ നല്ല മാറ്റം ഉണ്ടായി.

നിങ്ങൾക്ക് അന്വേഷിക്കാം. അടുത്ത കാലത്ത് കുറച്ച് അധികം വെയിൽ കൊള്ളുകയും സൈനെസ്സ് ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്തപ്പോൾ മുഖത്ത് അൽപം നീരും വന്നു. അതാണ് എനിക്ക് സംഭവിച്ചത്. ഒരാളുടെ മുഖം കറുത്താൽ മുടി കൊഴിഞ്ഞാൽ അത് ഈശ്വരന്റെ ശിക്ഷ ആണെന്നും അല്ലേൽ കാൻസറാണ് ലിവർ പോയിയെന്ന് പറയുന്നത് മോശമല്ലേ. ഈ വാർത്ത ഇടുന്നവർക്ക് ഒന്ന് എന്നോട് ചോദിക്കാമല്ലോ സുഹൃത്തുക്കളെ.

Adithyan Jayan

ഒരാൾക്ക് ഒരു ആപത്ത് വന്നാൽ അയ്യോ ഈശ്വരയെന്ന് വിളിക്കുന്നവരാണ് നമ്മൾ മലയാളികൾ നല്ല മനുഷ്യർ. ഈ പോസ്റ്റ്‌ ഞാൻ ഇടാൻ കാരണം ചിലർ വിചാരിക്കും ഇനി ഇവന്റെ കരൾ വല്ലതും പോയോയെന്ന്. ചിലർ എന്നെ വിളിച്ച് സംസാരിച്ചു. സന്തോഷം തോന്നി. മെസ്സേജ് അയച്ചു... സന്തോഷം തോന്നി. ഓരോ ദിവസവും എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കുവാണ്. അതിന്റെ ഇടയിൽ എങ്ങനെ ഇവന് ഇട്ടു പണി കൊടുക്കാമെന്ന് ചിന്തിക്കുന്നവർ വേറെയും.

ദയവ് ചെയ്ത് ഉപദ്രവിക്കാതെ വിടൂ എന്നെ. പിന്നെ ഒരു സന്തോഷം ഞാൻ ഏറ്റവും സഹായിച്ചവരും സ്നേഹിച്ചവരും എന്നെ ഓർക്കുന്നില്ല. എന്നെ ചീത്ത വിളിക്കാൻ എങ്കിലും കുറച്ച് അധികം ആളുകൾ ഓർക്കുന്നല്ലോ. പിന്നെ ഇനി എന്നോട് സ്നേഹം ഉണ്ടെന്ന് കാണിക്കാൻ ചിലർ എന്നെ അറിയാത്തവർ അല്ല. എന്നെ നന്നായി അറിയുന്നവർ എന്റെ ഈ അവസ്ഥ എന്ത് കൊണ്ട് ഉണ്ടായി എന്ന് അറിയുന്നവർ. കാണുന്ന ലിങ്കുകൾ ആയക്കുന്നുണ്ട്. വേണ്ട കേട്ടല്ലോ അത് സ്നേഹം കൊണ്ടല്ല എന്ന് നന്നായി എനിക്ക് അറിയാം.

'നാക്കിന് ലൈസൻസില്ല എന്തെങ്കിലുമൊക്കെ വിളിച്ച് പറയും, ടിനിക്ക് ബെകിടത്തരങ്ങളുണ്ട്, തരികിട സാബുവിനും റോൾ'‍‍
'നാക്കിന് ലൈസൻസില്ല എന്തെങ്കിലുമൊക്കെ വിളിച്ച് പറയും, ടിനിക്ക് ബെകിടത്തരങ്ങളുണ്ട്, തരികിട സാബുവിനും റോൾ'‍‍

അങ്ങനെ സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവർക്ക് കമന്റ്‌ ചെയ്യാം. ഞങ്ങൾക്ക് അറിയാം ഇതായിരുന്നു കാരണം. അത് പറയാത്ത ഒരു വ്യക്തികളും വിളിക്കണ്ട പ്രതേകിച്ച് ചില താരങ്ങൾ വേണ്ട കേട്ടോ. പിന്നെ മുറിഞ്ഞവനെ അറിയൂ മുറിവിന്റെ വേദന. അത് എഴുതി വിടുന്നവന് അറിയില്ല. നിങ്ങൾ ഉണ്ടാക്കുന്ന കഥകളിൽ എന്നെ കഥാപാത്രം ആക്കരുത്. എന്റെ ഓരോ നഷ്ടവും നിങ്ങൾ വാർത്ത ചെയ്യുന്നവർക്കും ലാഭം ആയിരുന്നു. പിന്നെ ഇപ്പോഴും എന്റെ ചങ്കിന് ഒരു കുഴപ്പവുമില്ല. അതിന് ഇപ്പോഴും നല്ല ഉറപ്പാണ് എന്നുമായിരുന്നു ആദിത്യന്റെ കുറിപ്പ്.

Read more about: malayalam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X