അച്ഛനും അമ്മയും ഇട്ട പേരാണ് ജയന്‍! പുതിയ തീരുമാനത്തെ കുറിച്ച് ആദിത്യന്‍

By Prashant V R

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായി മാറിയ താരമാണ് ആദിത്യന്‍ ജയന്‍. നായകനായും സഹനടനായുമൊക്കെയാണ് ആദിത്യന്‍ സീരിയല്‍ രംഗത്ത് തിളങ്ങിയത്. സീരിയലുകള്‍ക്ക് പുറമെ ഇടയ്ക്ക് സിനിമകളിലും അഭിനയിച്ചിരുന്നു താരം. കഴിഞ്ഞ വര്‍ഷം അമ്പിളി ദേവിയുമായുളള വിവാഹത്തിന് പിന്നാലെയാണ് ആദിത്യന്‍ ജയന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

താരദമ്പതികളുടെ വിവാഹ ചിത്രങ്ങളെല്ലം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ആദിത്യന്‍ ജയന്‍ എപ്പോഴും എത്താറുണ്ട്. വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്തുനിന്നും അമ്പിളി ഇടവേളയെടുത്തിരുന്നു. ഗര്‍ഭിണിയായതിന് ശേഷമാണ് സീരിയലുകളില്‍ നിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്.

അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക്

അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ അര്‍ജുന്‍ വന്നത്. മൂത്തമകന്‍ അമര്‍നാഥിനും അര്‍ജുനൊപ്പമുളള ആദിത്യന്റെ ചിത്രം മുന്‍പ് വൈറലായിരുന്നു. ആദിത്യന്‍ ജയന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഒരു പുതിയ തീരുമാനം എല്ലാവരെയും

ഒരു പുതിയ തീരുമാനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടന്‍ ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ പേര് മാറ്റുകയാണെന്ന് അറിയിച്ചുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. ആദിത്യന്‍ ജയന്‍ എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെട്ടതെങ്കിലും ഇനി മുതല്‍ ആ പേര് തനിക്ക് വേണ്ട എന്ന തീരുമാനത്തിലാണ് താരം.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam
എന്റെ ഔദ്യോഗികമായ പേര്

എന്റെ ഔദ്യോഗികമായ പേര് ജയന്‍ എസ് എന്നാണ്. ആയതിനാല്‍ അതേപേരില്‍ തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നു എന്നായിരുന്നു ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം നടന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിയിരുന്നു. ആദിത്യന്‍ നല്ല പേരായിരുന്നു എന്നാണ് ആരാധകരില്‍ ഒരാള്‍ പറഞ്ഞത്.

ഇതിന് മറുപടിയായി

ഇതിന് മറുപടിയായി അയ്യോ എന്റെ പൊന്നെ ആ പേര് കൊണ്ട് ഇനി അനുഭവിക്കാന്‍ ഒന്നും ഇല്ലാ എന്നും താരം പറയുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല അച്ഛനും അമ്മയുമിട്ട പേര് ജയന്‍ എന്നാണ്. അതില്‍ മാറ്റം വരുത്തി ഞാന്‍, അതിനാല്‍ ഗുണം ഉണ്ടായില്ല, സ്വസ്ഥത പോയി കിട്ടി എന്നായിരുന്നു നടന്റെ മറുപടി.

പിന്നാലെ വീണ്ടും സംശയം

പിന്നാലെ വീണ്ടും സംശയം പ്രകടിപ്പിച്ച് ആരാധകരില്‍ ഒരാള്‍ എത്തിയിരുന്നു. ഇത് പോലെ അമ്പിളി ദേവിയുടെ പേരും മാറ്റുമോ എന്നായിരുന്നു മറ്റു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതിന് മറുപടിയായി കഷ്ടം എന്റെ കാര്യം പറഞ്ഞപ്പോള്‍ എന്തിനാ സഹോദരാ അങ്ങോട്ട് പോകുന്നത് എന്നായിരുന്നു ആദിത്യന്റെ മറുപടി. അതേസമയം ആദിത്യന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അനശ്വര നടന്‍ ജയന്‌റെ അതെ ഉയര്‍ച്ച താങ്കളുടെ അഭിനയ ജീവിതത്തിലും ഉണ്ടാകട്ടെ എന്നാണ് ഒരാള്‍ ആദിത്യന്റെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X