ഇതിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന അവഗണനകള്‍ ഉണ്ടാകില്ലായിരുന്നു! ആദിത്യന്‍ ജയന്‍
അമ്പിളി ദേവിയുമായുളള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് ആദിത്യന്‍ ജയന്‍. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സീത എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു താരദമ്പതികളുടെ വിവാഹം. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകന്‍ വന്നത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം എപ്പോഴും ആദിത്യന്‍ ജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കാറുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. നേരത്തെ ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമായിരുന്നു അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹം നടന്നത്.

ആദ്യം ഇത് സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ഇതിനിടെ താരദമ്പതികളെ കളിയാക്കി ഒട്ടെറെ പേര്‍ എത്തിയെങ്കിലും ആരാധകരുടെ ശക്തമായ പിന്തുണ ഇരുവര്‍ക്കും ലഭിച്ചിരുന്നു. ഗര്‍ഭിണിയായതിന് ശേഷമാണ് അഭിനയ രംഗത്തുനിന്നും അമ്പിളി പൂര്‍ണമായും വിട്ടുനിന്നത്.

അമ്പിളി ദേവി തന്നെയായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. അമ്പിളി ദേവിക്കൊപ്പമുളള ആദിത്യന്‍ ജയന്റെ മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വല്യച്ഛന്‍ ജയനെക്കുറിച്ചും തന്റെ പിതാവിനെക്കുറിച്ചും മനസ് തുറന്നുകൊണ്ടാണ് ആദിത്യന്‍ എത്തിയിരിക്കുന്നത്. നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. അച്ഛന്റെയും വല്യച്ഛന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ് വന്നത്. "എന്റെ അച്ഛനും വല്യച്ഛനും. ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു വേദന തന്നെയാ. ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു.

ചില നേരത്ത് ചിലര്‍ കാണിക്കുന്നത് കാണുമ്പോള്‍ വിഷമം അല്ല സഹതാപം ആണ് തോന്നുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്‍ക്കുന്നത്. ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജുന്‍ എന്നായിരുന്നു കുഞ്ഞിന് അമ്പിളിയും ആദിത്യനും പേരിട്ടത്. പിന്നാലെ കുഞ്ഞനിയന് മുത്തമകന്‍ അമര്‍നാഥ് മുത്തം നല്‍കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികത്തിന് മുന്‍പേയാണ് ഇവരുടെ ജീവിതത്തിലേക്ക് മകന്‍ എത്തിയത്.


Click it and Unblock the Notifications











