എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റിലുമുളളത്! വെളിപ്പെടുത്തലുമായി ആദിത്യന്‍ ജയന്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ആദിത്യന്‍ ജയന്‍. അമ്പിളി ദേവിയുമായുളള നടന്റെ വിവാഹം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 25നായിരുന്നു താരജോഡികളുടെ വിവാഹം നടന്നത്. സീത എന്ന സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരുടെയും വിവാഹം നടന്നത്.
തുടര്‍ന്ന് തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ ചത്രങ്ങളും ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. മൂത്തമകന്‍ അമര്‍നാഥ് കുഞ്ഞനിയന് മുത്തം നല്‍കുന്ന ചിത്രമാണ് നടന്‍ ആദ്യമായി പങ്കുവെച്ചത്.

കുഞ്ഞുണ്ടായതിന് ശേഷം ആദിത്യന്‍ ജയന്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സന്തോഷമായാലും ദുഖമായാലും ആരാധകരുമായി പങ്കുവെക്കാറുളള താരം കൂടിയാണ് ആദിത്യന്‍. ഇത്തവണ അല്‍പം വികാരഭരിതമായ കുറിപ്പുമായാണ് നടന്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി താന്‍ കുറച്ചു വിഷമത്തിലായിരുന്നു എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ എത്തിയത്.

നാശം മാത്രം ആഗ്രഹിക്കുന്നരാണ് ചുറ്റിലുമുളളതെന്നും തന്റെ മരണം വരെ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുതിയ പോസ്റ്റില്‍ ആദിത്യന്‍ ജയന്‍ പറയുന്നു. ആദിത്യന്‍ ജയന്റെ വാക്കുകളിലേക്ക്: കഴിഞ്ഞ രണ്ട് ദിവസമായി ഞാന്‍ കുറച്ചു വിഷമത്തിലായിരുന്നു. എന്റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുളളത്. എന്റെ മരണം ഉള്‍പ്പെടെ... അത് എനിക്ക് നന്നായി മനസിലായി.

പക്ഷേ എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കള്‍ അതില്‍ പെണ്‍സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. 2013ല്‍ എന്റെ അമ്മ എന്നെ വിട്ടുപോയപ്പോള്‍ ഉണ്ടായതുപോലെയുളള വിഷമം ആയിരുന്നു. പക്ഷേ കാര്യം പോലും അറിയാതെ എന്റെ ഒപ്പം നിന്ന എന്റെ സുഹൃത്തുക്കള്‍ക്ക് കൂപ്പുകൈ.

അതില്‍ നിന്നും ഞാന്‍ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല. ഇതൊക്കെ ഒരു എക്‌സ്പീരിയന്‍സ് ആണ്. ഏതായാലും എന്റെ ഫാമിലി വിഷയം ഒന്നുമല്ല കേട്ടോ. അതില്‍ ആരും സന്തോഷിക്കേണ്ട. നമ്മള്‍ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത്. അത്രേ ഉളളൂ. സന്തോഷമായി ഇരിക്കട്ടെ.

എല്ലാവരും ഇനി എന്തെല്ലാം കാണാന്‍ ബാക്കി കിടക്കുന്നു. അപ്പോള്‍ ഇനിയും മുന്നോട്ട് പോയെ പറ്റൂ. നമ്മുക്കുളളത് നമുക്ക് വന്നു ചേരും. എത്ര മാറി പോയാലും അല്ലാത്തത് അങ്ങുപോകും എത്ര കണ്ടതാ. ആദിത്യന്‍ ജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി നടന് പിന്തുണയുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു.


Click it and Unblock the Notifications