മകന്‌റെ പുതിയ നേട്ടത്തിന്‌റെ സന്തോഷം പങ്കുവെച്ച് അമ്പിളിയും ആദിത്യനും, ചിത്രങ്ങള്‍ കാണാം

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി അമ്പിളി ദേവി. അഭിനേത്രിയായും അവതാരകയായുമൊക്കെ അമ്പിളി സജീവമായിരുന്നു. കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് നടി അഭിനയ രംഗത്തേക്കും എത്തിയത്. സിനിമകളേക്കാള്‍ മിനിസ്‌ക്രീന്‍ രംഗത്താണ് അമ്പിളി കൂടുതലായി എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ആദിത്യന്‍ ജയനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം.

അന്ന് താദമ്പതികളുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. അര്‍ജുന്‍ എന്നാണ് രണ്ടാമത്തെ മകന് അമ്പിളിയും ആദിത്യനും പേരിട്ടത്. ആദ്യ മകന്‍ അമര്‍നാഥും ഉളള ഇവരുടെ കുടുംബ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഗര്‍ഭിണിയായ ശേഷം

ഗര്‍ഭിണിയായ ശേഷം അഭിനയരംഗത്തുനിന്നും താല്‍ക്കാലികമായി ഇടവേളയെടുത്തിരുന്നു നടി. അമ്പിളിയുടെയും ആദിത്യന്റെതുമായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അഭിനയത്തിനൊപ്പം നര്‍ത്തകിയായും തിളങ്ങിയ താരമാണ് അമ്പിളി. കുടുംബ ജീവിതത്തിനൊപ്പം സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുമുണ്ട് താരം. മുന്‍പ് നടിയുടെതായി പുറത്തിറങ്ങിയ വീഡിയോസിലെല്ലാം നൃത്ത വിദ്യാലയും അവിടത്തെ വിദ്യാര്‍ത്ഥികളെയുമെല്ലാം കാണിച്ചിരുന്നു.

അതേസമയം വിനയന്‍ സംവിധാനം ചെയ്ത

അതേസമയം വിനയന്‍ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്‌റെ സ്വപ്‌നവും എന്ന ചിത്രത്തിലൂടെയായിരുന്നു അമ്പിളി സിനിമയിലും തിളങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്‌റെ അനിയത്തിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. അഭിനയത്തിന് പുറമെ അവതാരകയായും ഏറെക്കാലം മിനിസ്‌ക്രീന്‍ രംഗത്ത്‌ സജീവമായിരുന്നു നടി. അതേസമയം മൂത്തമകന്‍ അമര്‍നാഥ് എന്ന അപ്പുവിനെ കുറിച്ചുളള ആദിത്യന്‌റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

അപ്പുക്കുട്ടന് ഡാന്‍സ്

അപ്പുക്കുട്ടന് ഡാന്‍സ് പെര്‍ഫോമന്‍സിന് വീണ്ടും ഫസ്റ്റ് എന്ന ക്യാപ്ഷനോടെയാണ് മകന്‍ സമ്മാനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചിരിക്കുന്നത്. അപ്പുവിനൊപ്പം അമ്പിളിയുമുണ്ട് ഈ ചിത്രങ്ങളില്‍. മുന്‍പും അമ്പിളിയുടെ മകന് ഡാന്‍സിന് സമ്മാനം ലഭിച്ചിരുന്നു. ആദിത്യന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അപ്പുവിനെ അഭിനന്ദിച്ച് എത്തിയത്.

സഹയാത്രികയ്ക്ക് സനേഹപൂര്‍വ്വം

സഹയാത്രികയ്ക്ക് സനേഹപൂര്‍വ്വം എന്ന ചിത്രത്തിലാണ് അമ്പിളി ദേവി ആദ്യമായി അഭിനയിച്ചത്. പിന്നാലെ മീരയുടെ ദുഖവും മുത്തുവിന്‌റെ സ്വപ്‌നവും, ഹരിഹരന്‍പിളള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണ കുറിമാനം തുടങ്ങിയ സിനിമകളും അഭിനയിച്ചു. ടിവി സീരിയലുകളില്‍ ബാലതാരമായിട്ടാണ് നടിയുടെ തുടക്കം. പിന്നാലെ നായികാനടിയായും തിളങ്ങി അമ്പിളി ദേവി.

Recommended Video

Shobhana remembering Manichithrathazhu on its 27th birthday
2005ല്‍ അമ്മ എന്ന സീരിയലിലെ

2005ല്‍ അമ്മ എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. സീത സീരിയലില്‍ ജാനകി, അനിരുദ്ധന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും അഭിനയിച്ചത്. സ്വാസികയും ഷാനവാസ് ഷാനുവും ആയിരുന്നു പരമ്പരയിലെ പ്രധാന താരങ്ങള്‍.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X