എന്റെ ഗുരുനാഥന്റെ ഓര്‍മകളും ഈ ഫോട്ടോയും ഇന്നും കൂട്ടായി ഉണ്ട്! രാജന്‍ പി ദേവിനെ കുറിച്ച് ആദിത്യന്‍

By Prashant V R

നടന്‍ രാജന്‍ പി ദേവിന്റെ ഓര്‍മ്മദിവസം അദിത്യന്‍ ജയന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമാവുന്നു. തന്റെ ഗുരുനാഥന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആദിത്യന്‍ രാജന്‍ പി ദേവിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പോയി എന്ന് ഇന്നും വിശ്വസിക്കാന്‍ വയ്യ എന്നും ചിലരെ നമ്മള്‍ അത്രയും മനസ്സിനോട് ചേര്‍ത്ത് പിടിക്കും എന്നും ആദിത്യന്‍ പറയുന്നു. ഇന്നും എന്റെ ഗുരുനാഥന്റെ ഓര്‍മ്മകളും ഈ ഫോട്ടോയും എന്റെ കൂട്ടായി ഉണ്ട്. ആദിത്യന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

adithyanjayan

ആദിത്യന്‍ ജയന്റെ വാക്കുകളിലേക്ക്: എന്റെ ഗുരുനാഥന്റെ ഓര്മ ദിവസമാണ്. സര്‍ പോയി എന്ന് ഇന്നും വിശ്വസിക്കാന്‍ വയ്യ കാരണം ചിലരെ നമ്മള്‍ അത്രെയും മനസ്സിനോട് ചേര്‍ത്ത് പിടിക്കും. ഇന്നും എന്റെ ഗുരുനാഥന്റെ ഓര്‍മകളും ഈ ഫോട്ടോയും എന്റെ കൂടെ എന്നും എന്റെ കൂട്ടായി ഉണ്ട്. ഒരുപാട് ഭക്ഷണം ഞാന്‍ സാറിന്റെ ഭാര്യ ശാന്തമ്മ ആന്റിയുടെ കയ്യില് നിന്നും കഴിച്ചിട്ടുണ്ട്.

Recommended Video

Famous Malayalam Film Actor Anil Murali passed away

ഒരു സ്വന്തം വീട് പോലെ തന്നെയായിരുന്നു അവിടം. എന്തേലും പിണക്കം സാറിന് ഉണ്ടായാല്‍ മകന്‍ കണ്ണനെയും ശാന്തമ്മ ആന്റിയെയുമാണ് ആ പിണക്കം മാറ്റാന്‍ സഹായിക്കുന്നത്. സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ ചേര്‍ത്തല പോകുമായിരുന്നു. ഇന്നും ഞാന്‍ ഓര്‍ക്കുന്നു സാറിന്റെ അവസാന നാളുകളില്‍ തൃശ്ശൂര്‍ ഒരു ഷൂട്ടിന് പോകുംവഴി ഞാന്‍ സാറിനെ കാണാന്‍ വീട്ടില്‍ കയറുമ്പോള്‍ ആണ് അറിയുന്നത് സാറിന് വയ്യാതെ ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ഐസിയൂ ആണെന്ന്. എനിക്ക് ഷൂട്ടിനും എത്തണം അകെ ടെന്‍ഷന്‍ ആയി.

ഞാന്‍ ഷൂട്ട് കഴിഞ്ഞു വൈകിട്ട് ഹോസ്പിറ്റലില്‍ എത്തുബോള്‍ സാറിന്റെ കണ്ടീഷന്‍ മോശമാണ്. അങ്ങനെ കുറച്ചു ദിവസം സാര്‍ ഹോസ്പിറ്റല്‍ ഐസിയു ഉണ്ടായിരുന്നു. തിരികെ വരും എന്ന് എല്ലാവരും പ്രതീക്ഷിച്ചു, പക്ഷെ പോയി. എന്നെ അത്ര സ്‌നേഹിച്ച, എന്നെ ശാസിക്കാനും ഒക്കെ അധികാരമാവകാശമുള്ള എന്റെ അച്ഛനു തുല്യം, ഈശ്വരന് തുല്യം ഞാന്‍ ഇന്നും മേക്കപ്പ് ഉപയോഗിക്കും മുന്നെ ഞാന്‍ ഈശ്വരന് മുന്പു ഞാന്‍ മനസ്സില്‍ കാണുന്ന എന്റെ ഗുരുനാഥന്‍ ശ്രി.രാജന്‍ പി ദേവ് സര്‍. സാറിന്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. അദിത്യന്‍ കുറിച്ചു.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X