ഞാൻ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല! പരാതി വ്യാജം, തുറന്ന് പറഞ്ഞ് നടൻ ആദിത്യൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ആദിത്യൻ. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപാണ് നടി അമ്പിളി ദേവിയും ആദിത്യനുമായുളള വിവാഹം കഴിയുന്നത്. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹത്തിനു ശേഷം ഏറെ വിവാദങ്ങൾ താര ദമ്പതികളെ തേടിയെത്തിയിരുന്നു. ഇപ്പോഴിത വിവാദങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. കൗമുദി ടി.വിയുടെ ഡേ വിത് എ സ്റ്റാർ എന്ന പരിപാടിയിലാണ് ആദിത്യൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

സീരിയൽ സെറ്റിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്ക എന്നുളള ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥയ കുറിച്ചും താരം വെളിപ്പെടുത്തി. കൂടാതെ നടൻ ജയനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും താരം മറുപടി നൽകി.

സെറ്റിൽ മദ്യപിച്ചു പോയിട്ടില്ല

സെറ്റിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്നത് തികച്ചും തെറ്റായ ആരോപണമാണ്. ഒരിക്കലും സെറ്റിൽ താൻ മദ്യപിച്ചു പോയിട്ടില്ലെന്നും ആദിത്യൻ പറഞ്ഞു.
മദ്യപിച്ച് സെറ്റിൽ പോയി എന്നത് ശരിയല്ല. സെറ്റിൽ മദ്യപിച്ച് വരുന്നവരുണ്ടാകാം. എന്നാൽ,​ ഞാൻ ഒരിക്കലും മദ്യപിച്ച് സെറ്റിൽ പോയിട്ടില്ല. കൂടാതെ താൻ പുകവലിക്കാറുമില്ല. 2016ന് ശേഷം ചില ശീലങ്ങൾ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ അത് ജീവിത സാഹചര്യമാണ് അങ്ങനെയാക്കിയതെന്നും ആദിത്യൻ പറഞ്ഞു.

ജയന്റെ മകൻ

മുമ്പ് നടൻ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് ഒരാൾ വന്നിരുന്നു. ഇതും അന്ന് വലിയ വിവാദമായിരുന്നു. വാർത്ത പുറത്തു വന്നതിനു ശേഷം ഇയാൾ ഇവരുടെ അമ്മയെ പ്രതിയാക്കി കേസ് കൊടുക്കുകയായിരുന്നു. വളരെ ബുദ്ധി പൂർവ്വമായിരുന്നു ഇരുവരും നീങ്ങിയത്. .‌‌‌ "ഈ അമ്മ പറയണം അച്ഛൻ ആരാണെന്ന്. എന്നാൽ ഞങ്ങളും കേസിൽ നിന്ന് പിന്മാറിയില്ലായിരുന്നു.കേസിൽ ഞങ്ങളും കക്ഷി ചേർന്നു. തെളിവുകൾ കാണിക്കാൻ പറഞ്ഞു.

കേസ് കോടതി തള്ളി

ഇതുവരെ കേട്ടിട്ടില്ലാത്ത കഥകളുമായിട്ടാണ് ഇവർ എത്തിയത്. കേസുമായി വന്നയാൾക്ക് ഇപ്പോൾ 50 വയസ് കാണും. വല്യച്ഛൻ മരിച്ച10-12 വയസാണെന്ന് തോന്നുന്നു. കോടതിയിൽ തെളിവുകൾ ഹാജരാക്കാൻ പറഞ്ഞപ്പോൾ ഇയാളുടെ കയ്യിൽ ഒന്നുമില്ല. ആകെ ഉള്ളത് ഒറിജനൽ അച്ഛന്റെ പേര് മാത്രമാണ്. കോടതി കേസിന് വിളിക്കുമ്പോഴൊന്നും ഇയാൾ വരില്ല. അങ്ങനെ കേസ് കോടതി തള്ളിയതാണ്"-ആദിത്യൻ പറ‌ഞ്ഞു.

 എന്നെ ഫോൺ  വിളിച്ചു

മറ്റൊരു ടെലിവിഷൻ പരിപാടിയിൽ ജയന്റെ മകനാണെന്ന് പറഞ്ഞ് ഇയാൾ എത്തിയിരുന്നു. അന്നും വ്യക്തിയുടെ കയ്യിൽ തെളിവുകൾ ഇല്ല. ആ പ്രോഗ്രാം തന്നെ നിറുത്തിവച്ചു. അദ്ദേഹം വിചാരിച്ചത് ഞാൻ പറഞ്ഞിട്ടാണ് പ്രോഗ്രാം നിറുത്തി വച്ചത് എന്നാണ്. ശേഷം ഇയാൾ ഫോൺ ചെയ്തിരുന്നു. സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഞാൻ പിന്നെ ഫോൺ ബ്ലോക് ചെയ്തു.

കള്ള കേസ്

ഇത് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു.. ഞാൻ അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വ്യാജ പ്രചരണം നടത്തി. കൂടാതെ തനിയ്ക്കെതിരെ അയാൾ കേസ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ,​ ഞാൻ അങ്ങനെയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടില്ലായിരുന്നെന്നും ആദിത്യൻ വെളിപ്പെടുത്തി.

More from Filmibeat

Read more about: jayan serial ജയൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X