അമ്പിളി ദേവിയെ താലികെട്ടുന്ന വീഡിയോ പങ്കുവെച്ച് ആദിത്യന്‍! ജീവിതം തന്നെ മാറ്റിമറിച്ച സീരിയല്‍!

അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായതിനെക്കുറിച്ചും അതിന് ശേഷമുള്ള വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അമ്പിളി ദേവി അടുത്തിടെയാണ് ആദിത്യന്‍ ജയന്‍രെ ജീവിതസഖിയായത്. വളരെ മുന്‍പ് തന്നെ അമ്പിളിയോട് ഇഷ്ടമുണ്ടായിരുന്നുവെന്നും അതറിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. അമ്പിളി ദേവിയുടെ മകനായ അപ്പൂസിനേയും തനിക്കേറെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്പിളിയും ആദിത്യനും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വിശേഷങ്ങള്‍ വൈറലായി മാറുന്നത്. സിനിമയ്ക്കായി ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സീരിയലില്‍ ഒരുമിച്ചെത്തിയതോടെയാണ് ആരാധകപിന്തുണ കൂടിയത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സീത മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ സീതയിലെ മനോഹരമായ രംഗം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇതിലും നല്ലൊരു വീഡിയോ ഇല്ല

ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സീരിയൽ മുഹൂർത്തം, ശെരിക്കും നല്ല ഒരു വീഡിയോ പോലും ഞങ്ങൾക്ക് ഈശ്വരൻ സഹായിച്ചു കിട്ടിയില്ല. പക്ഷെ ഒരായിരം നന്ദി പറയുന്നു ഗിരീഷ് കോന്നി ചേട്ടൻ , ബിനു ചേട്ടൻ പിന്നെ ഫ്ലവെർസ് ടീവിക്കും എന്നും ഓർക്കാൻ ഇതിലും നല്ല ഒരു വീഡിയോ വേറെ ഇല്ല ഒരു കുറവേ ഉള്ളു, അങ്കിൾ ആന്റിയും അപ്പൂസും ഇല്ലാ എന്ന ഒരു കുറവ് മാത്രം. ഇതായിരുന്നു ആദിത്യന്‍ ജയന്‍റെ കുറിപ്പ്. ഇതിന് കീഴിലായാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

അനിരുദ്ധനും ജാനകിയും

അനിരുദ്ധനും ജാനകിയുമായാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും എത്തിയത്. സീതയുടെ ആദ്യഭര്‍ത്താവായ രാമന്‍റെ കളിക്കൂട്ടുകാരിയായാണ് അമ്പിളി ദേവി എത്തിയത്. രാമനെ ജീവിതപങ്കാളിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. അതിനിടയിലാണ് അനിരുദ്ധന്‍ എത്തിയത്. അനിരുദ്ധനൊപ്പമുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സീരിയലിലും ഇവര്‍ കുഞ്ഞതിഥിയെ കാത്തിരിക്കുകയായിരുന്നു.

മികച്ച കെമിസ്ട്രി

മിനിസ്ക്രീനിലെ മികച്ച താരജോഡിയായി മാറുകയായിരുന്നു ഇരുവരും. ഇന്ദ്രന്‍-സീത ജോഡി മാത്രമല്ല ഇവരുടെ കെമിസ്ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഈ സീരിയല്‍ മുന്നേറുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. സീതയിലെ രംഗമാണോ ഇതെന്ന ആശയക്കുഴപ്പത്തിലായിരുന്നു എല്ലാവരും. പിന്നീടാണ് വിശദീകരണവുമായി ഇവരെത്തിയത്.

കുഞ്ഞതിഥിയുടെ വരവ്

കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് അമ്പിളി ദേവിയും ആദിത്യനും. താല്‍ക്കാലികമായി അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും അമ്പിളി ദേവി അറിയിച്ചിരുന്നു. സ്ത്രീപദത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്പിളി ബ്രേക്കിനെക്കുറിച്ച് വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരുന്നതിനാലാണ് ഈ തീരുമാനമെന്നും താരം പറഞ്ഞിരുന്നു.

വിവാദങ്ങളില്‍ തളരാതെ

വിവാഹത്തിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. വിവാദങ്ങള്‍ കടുത്തതോടെയാണ് മറുപടിയുമായി ഇവരെത്തിയത്. അച്ചിവീട്ടിലല്ല തന്റെ ഭര്‍ത്താവ് താമസിക്കുന്നതെന്നും ആണൊരുത്തനാണ് ഇപ്പോള്‍ കൂടെയുള്ളതെന്നുമായിരുന്നു കഴിഞ്ഞ ദിവസം അമ്പിളി ദേവി വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X